Showing posts with label കുറുകവിത. Show all posts
Showing posts with label കുറുകവിത. Show all posts

Monday, September 21, 2015

By: mind waverings On: 10:50 PM
  • Share Post
  • പ്രണയത്തിന്റെ കണ്ണടച്ചാ
     സൗഹൃദത്തിന്റെ തൃക്കണ്ണ് തുറന്നെന്നെ കടാക്ഷിക്കുക
    ആ കണ്ണുകളുടെ മനോഹാരിതയിൽ,
    അതിന്റെ കയത്തിൽ 

    ഞാനെന്റെ സ്നേഹത്തെ 
    മുക്കിത്താഴ്ത്താം!!!

    Sunday, November 9, 2014

    പുഴയും പൂമരവും

    By: mind waverings On: 4:13 AM
  • Share Post
  • വഴി മാറി ഒഴുകിയ പുഴയറിഞ്ഞുവോ
    കടവത്ത് നിന്നിരുന്ന പൂമരം
    കാലം തെറ്റി പൂത്തുലഞ്ഞത്‌
    പുഴയുടെ തഴുകലേറ്റ്, എവിടേയ്ക്കോ 
    ഒത്തുചേർന്നൊഴുകാനായിരുന്നെന്ന്!!

    സ്വപ്നം

    By: mind waverings On: 4:12 AM
  • Share Post
  • പുഴയോരത്തൊരു പൂമരം നില്പ്പുണ്ട്
    സുഗന്ധം പരത്തിക്കൊണ്ട്
    സ്വപ്നമാകുംപൂക്കളുടെ മാസ്മര ഗന്ധം
    ഒരു രാവിനപ്പുറംഅക്കരെ മാനം 
    തുടുക്കുമ്പോള്‍ അടര്‍ന്ന് 
    പുഴയിലേയ്ക്ക് വീണ് എങ്ങാണ്ടെങ്ങാണ്ടേയ്ക്കോ 

    ഒഴുകി അകലുന്ന സ്വപ്നപ്പൂക്കൾ!

    മറവി

    By: mind waverings On: 4:11 AM
  • Share Post
  • അകലുമ്പോൾ യാത്രാമൊഴി പറയരുത്
    അകലേയ്ക്ക് പോയെന്ന്
    മനസ്സ് ബോദ്ധ്യപ്പെടുമ്പോൾ
    മറവിയെന്ന അനുഗ്രഹത്തിൽ നിന്നെ ഞാൻ ഒളിപ്പിക്കാൻ ശ്രമിക്കാം.

    എനിക്കൊളിക്കാന്‍

    By: mind waverings On: 4:10 AM
  • Share Post
  • എനിക്കൊരു ചെറുശംഖു വേണം
    അതിനുള്ളിൽ കയറാവുന്നിടത്തോളം ചെറുതാവണം
    മനസ്സ് ചുരുങ്ങരുത്,മസ്തിഷ്കം ചുരുങ്ങരുത്
    എന്നെ ആരും കാണാതെ
    ശംഖിനുള്ളിൽ കടലിരമ്പവുംശ്രവിച്ചെനിക്കൊളിച്ചിരിക്കണം!!

    നിനക്കായ്

    By: mind waverings On: 4:09 AM
  • Share Post
  • ഒരു വരി കുറിയ്ക്കണംഎനിക്കിനി
    അതിലെന്റെ പ്രാണൻ നിറയ്ക്കണം
    ഞാനെന്നില്ലാതാവും നിമിഷത്തില്‍,
    അന്ന് നിനക്ക് മാത്രം വായിക്കുവാൻ
    ആ വരികളന്നു നിന്നോട് പറയാതെ പറയും
    എന്റെ പ്രാണൻ നീയായിരുന്നു...!!

    നൊമ്പരം

    By: mind waverings On: 4:08 AM
  • Share Post
  • സൂര്യനോ ചന്ദ്രനോ 
    സ്വന്തമെന്നവകാശപ്പെടാനാകാത്ത സന്ധ്യ
    ഒരിക്കലും നിത്യമായി 
    ഒരുമിക്കാൻ കഴിയാത്ത കടലും കരയും
    സാക്ഷാത്ക്കരിക്കാൻ കഴിയാത്ത 
    പ്രണയത്തിന്റെ പ്രകൃതിയുടെ ഉദാഹരണങ്ങൾ

    ഇണക്കം പിണക്കം

    By: mind waverings On: 4:07 AM
  • Share Post
  • പണ്ട്
    ഇൻലാൻഡിൽ ഒരു സ്നേഹവരി
    ഇന്ന്
    ഒരു മിസ്കാൾ
    പിണക്കത്തിൽ നിന്നിണക്കത്തിലേയ്ക്കുള്ള അകലം!!

    മോഹം

    By: mind waverings On: 4:07 AM
  • Share Post
  • കടലാഴങ്ങളളോളം
    തിരഞ്ഞൊരു 
    തരിയോളം ദയ
    ഒരു തിരയോളം ഉയർന്നൊരിക്കലും
    പൂവണിയാത്ത മോഹങ്ങൾ

    സ്നേഹം

    By: mind waverings On: 4:05 AM
  • Share Post
  • തെന്നലായ് അവൻ നിന്നടുത്തെത്താതിരിക്കാനല്ലേ 
    ആ ജനവാതിൽ കൊട്ടിയടച്ചത് .
    നിന്നിലെയ്ക്കെത്താൻ അരൂപിയായ 
    അവനെന്തിന് വാതിലുകള്‍ ...
    നീ നല്കിയ സ്നേഹസുഗന്ധ സ്മരണകൾ,
    മാത്രം പോരെ ..എവിടെയും നിന്നെ തിരഞ്ഞെത്തുവാന്‍ ..!!!

    അതിഥി

    By: mind waverings On: 4:04 AM
  • Share Post
  • എന്റെ വിരസതകളെ ഹനിക്കാനാണ് 
    അവയിലെയ്ക്ക് നീ അതിഥിയായി കയ്യേറിയത് 
    എന്റെ മൂകതകളെ സഹിച്ചും 
    വേദനകളെ തഴുകിയും 
    എന്നെ അസ്വസ്ഥയാക്കുമ്പോഴും 
    നഷ്ടമായ വിരസതയെ
    ഞാന്‍ നിത്യം പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു ..!!