Showing posts with label ചുറ്റുവട്ടം. Show all posts
Showing posts with label ചുറ്റുവട്ടം. Show all posts

Sunday, November 9, 2014

സീരിയല്‍ വിപ്ലവം

By: mind waverings On: 3:56 AM
  • Share Post
  • അതിരാവിലെ തുടങ്ങിയ വീട്ടജോലികള്‍ ..മക്കളെയും ഭര്‍ത്താവിനെയും സ്കൂളിലെയ്ക്കും ഓഫീസിലേയ്ക്കും യാത്രയാക്കാനുള്ള തിരക്ക് ..അവര്‍ക്കുള്ള പ്രാതല്‍ ,ഉച്ചയ്ക്കതെയ്ക്കുള്ള ഭക്ഷണം എല്ലാം തരാതരം ശരിയാക്കി കൊടുക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഒന്ന് നടുവ് നിവര്‍ത്താന്‍ ഇരിക്കുമ്പോഴാണ് ...കേള്‍ക്കുന്ന അശരീരി ..."വെറുതെയല്ല ഭാര്യ" ....ഹോ അതൊന്നു കേള്‍ക്കുമ്പോ മനസ്സില്‍ നിറയുന്ന അഹങ്കാരം ..എന്നെ ഞാന്‍ സ്വയമങ്ങു സമ്മതിച്ചു കൊടുക്കും.
    വീട് തൂത്ത് വാരി വൃത്തിയാക്കി ,തറയൊക്കെ തുടച്ചു വൃത്തിയാക്കി ,പിള്ളേരുടെ യൂണിഫോം ഒക്കെ കഴുകി ഉജാല മുക്കി ..കെട്ട്യോന്റെ ഷര്‍ട്ടും പാന്റും സ്റ്റാര്‍ച്ച് മുക്കി വെയിലത്തിട്ടു ..അന്നത്തെ പത്രം ഒന്നോടിച്ചു നോക്കി ..കുളിച്ചു കഴിഞ്ഞു വന്നു ഊണ് കഴിക്കുമ്പോഴാണ് ഹോ "പരസ്പര" സ്നേഹം മനസ്സില്‍ നിറയുന്നത് .

    അത് കഴിഞ്ഞൊന്ന് എഫ് ബീയില്‍ അലഞ്ഞു തിരിഞ്ഞു ക്ഷീണിക്കുമ്പോ ..കുട്ടികള്‍ പള്ളിക്കൂടത്തില്‍ നിന്നെത്തും. കാപ്പിക്കൊപ്പം "ടേസ്റ്റ് ടൈം' കൂടി ചേര്‍ത്ത് അവരുടെ ക്ഷീണം മാറ്റും ..എന്റെം ..
    പിന്നെ അവര്‍ "ഡോരേമോനുമായി" ഓടി കളിക്കുമ്പോ വൈകുന്നേരത്തെ അത്താഴത്തിനുള്ള വക ശരിപ്പെട്ടിട്ടുണ്ടാകും.അപ്പോഴാണ്‌ "പാദസര" കിലുക്കം കേള്‍ക്കാര്.
    "ഒരു പെണ്ണിന്റെ കഥ " എത്ര ദയനീയമാണെന്ന് അപ്പോഴാ മനസ്സിലാകുക.അത് കഴിയുമ്പോഴാണ് "പട്ടുസാരി" അണിയാന്‍ മോഹം തോന്നാറ് . "സ്ത്രീധനവും' കൊടുത്തു കെട്ടിക്കൊണ്ടു വന്ന ഭാര്യയ്ക്ക് ചുരിദാര്‍ അല്ലാതെ പട്ടുസാരി കിട്ടുമ്പോള്‍ ആണല്ലോ അവള്‍ക്കു സ്വയം "ഭാഗ്യദേവത" ആയി അനുഭവപ്പെടുക.
    ഇന്നത്തെ ജീവിതതമാശകളില്‍ ഓര്‍ത്തോര്‍ത്തു കരയാന്‍ "കോമഡി എക്സ്പ്രസ് " പോലെ വരി വരിയാ അങ്ങനെ ഓടുകയല്ലേ.അത് കണ്ടു കഴിയുമ്പോള്‍ കയ്യില്‍ ഒരു 'പട്ടുറുമാല്‍ " അത്യാവശ്യമായി വരും.
    "'അമ്മ" എന്നുള്ള സ്ഥാനം അത്ര "കാര്യം നിസ്സാരം" അല്ലല്ലോ."ഇവള്‍ യമുന" അമലയുമായി കുങ്കുമപ്പൂവ് വാങ്ങാന്‍ പോയി വന്നത് "ഗുലുമാല്‍ ഭായ് " കണ്ടിട്ട് 'ഒരിടത്തൊരിടത്ത്" ഒക്കെ അത് ലൈവ് ന്യൂസ് ആക്കി.
    "ലൈഫ് ഇസ് ബ്യൂട്ടിഫുള്‍" ആണെന്നും അത് "സിംഫണി" കൊണ്ട് നിറയ്ക്കണം എന്നും മനസ്സിലോര്‍ത്തു കൊണ്ട് "റിപ്പോര്‍ട്ടെഴ്സു ഡയറി"യും വായിച്ചു .."ശുഭരാത്രി"

    ചിലതില്‍ ചിലത്

    By: mind waverings On: 3:54 AM
  • Share Post
  • സ്നേഹത്തിന്റെ പാരമ്യത:
    വിദേശത്ത് നിന്ന് ലീവിന് വന്ന ചെറുമകളുടെ ചെറുപ്പത്തിലെ പാവയും പുസ്തകങ്ങളും ഉടുപ്പുകളും വെച്ച് നീട്ടുന്ന വാപ്പുമ്മ
    പ്രണയം:
    നീ എന്തിനാടീ സങ്കടപ്പെടുന്നെ ,നിനക്ക് ഞാനില്ലേ എന്നൊരു ചോദ്യം
    വെറുപ്പ്‌ :
    അടുത്ത വീട്ടിലെ പെങ്കൊച്ചു വൈകുന്നേരം കോളേജില്‍ നിന്ന് വൈകിയതിന്റെ കാരണം വിവരിക്കാന്‍ വരുന്ന നല്ല അയൽവാസിയോട്
    ദുഃഖം :
    മക്കളുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു അന്യന്റെ മുന്നിൽ ഇരക്കാന്‍ ഇറങ്ങുന്ന മാതാവ്
    ദേഷ്യം :
    ഇരുട്ടേ വെളുക്കെ ജോലി ചെയ്താലും ,നിനക്കെന്താ ഇവിടെ പണി എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ .
    നോസ്ടാല്ജിയ :
    വാപ്പുമ്മ ഉണ്ടാക്കുന്ന മീന്‍ കറി തിളയ്ക്കുമ്പോള്‍ ഉള്ള മണം
    മറവി വേദനയായി തോന്നുന്നത് :
    കൂടെ പഠിച്ച സുഹൃത്തുക്കള്‍ "പേരെന്താ മറന്നു പോയല്ലോ" എന്ന് പറയുന്നത്
    മറക്കാന്‍ കൊതിക്കുന്നത് :
    ഒന്നും മറക്കരുത് എന്നാണു കൊതിക്കുന്നത് ,മറന്നാല്‍ ഞാന്‍ മറ്റൊരാളാകും .
    വാത്സല്യം :
    അമ്മ ഉമ്മ മമ്മി ഉമ്മി
    സന്തോഷം :
    എല്ലാപേരുടെയും സന്തോഷം ,എന്റെയും .
    സ്വപ്നം;
    പുസ്തങ്ങള്‍ ചുറ്റപ്പെട്ട ഒരു തുരുത്തില്‍ ഞാന്‍ തനിയെ

    ചുംബനം-ഉമ്മ-മുത്തം-മുത്ത് ഗവു

    By: mind waverings On: 3:52 AM
  • Share Post
  • മുത്തശ്ശി-മുത്തശ്ശൻമാരുടെ ഉമ്മയ്ക്ക് കുഴമ്പിന്റെ ഗന്ധംസ്ഫുരിക്കുന്ന സ്നേഹമണമാണ്
    കുഞ്ഞു കുട്ടികൾക്ക് ഉമ്മ കൊടുക്കുമ്പോൾ ഒരു ഗന്ധമുണ്ട്.മുലപ്പാല് മണക്കുന്ന ഒരു മാസ്മരഗന്ധം.
    കുറച്ചു കൂടി മുതിർന്ന കുട്ടികളെ നെറ്റിയിൽ ചുംബിക്കുമ്പോൾ വാത്സല്യം വഴിഞ്ഞൊഴുകുന്ന മനസ്സാണ്.
    അമ്മയുടെ ഉമ്മ ഒരിക്കൽ കൂടിയാ ഗർഭപാത്രത്തിലുറങ്ങാൻ കൊതിപ്പിക്കുമ്പോൾ അച്ഛന്റെ മുത്തം സംരക്ഷണചൂടിന്റെ സന്ദേശം മനസ്സിൽ നിറയ്ക്കുന്നു
    കൂടപ്പിറപ്പുകളുടെ ചുംബനം ഒരേ രക്തത്തിൽ നിന്ന് ഉടലെടുത്ത്,ഒരേ ഗർഭപാത്രത്തിൽ ഉറങ്ങിയ ബന്ധത്തെ ഊട്ടിഉറപ്പിക്കുന്നു
    ഇണയുടെ ചുംബനം കോരിത്തരിപ്പിച്ചു പ്രണയം കെടാതെ സൂക്ഷിക്കുമ്പോൾ,മക്കൾ തരുന്ന ചുംബനം വാക്കുകൾക്കതീതമാണ്
    കാലങ്ങളായി വേർപിരിഞ്ഞ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ വാരിയെല്ല് ഞെരിയുന്ന ആലിംഗനത്തോട് കൂടി കവിൾ കവിളോടുരസി ഒരുമ്മയുണ്ട്
    ഒടുവിലെത്തുന്ന മൃത്യുവിൻ ചുംബനം ഇനി എങ്ങനെയാണാവോ?
    വാൽ:ഇത്രയും അർത്ഥഭേദമുളള ഒന്നാണ് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് തീരെ വിലകുറഞ്ഞ ഒന്നായി തരം താഴ്ത്തപ്പെട്ടത്!!!

    സെലിബ്രിറ്റികളുടെ രോദനം

    By: mind waverings On: 3:51 AM
  • Share Post

  • കുട്ടിക്കാലത്തേ ഒരു സെലിബ്രിറ്റിയാവുക സ്വപ്നമായിരുന്നു.വിമാനതാവളം കാണാൻ ആദ്യമായി പോയപ്പോൾ അവിടെ വന്നിറങ്ങിയ സിനിമാനടന് ചുറ്റും ജനങ്ങൾ കൂടിയ ജനപ്രവാഹത്തിൽ നിന്ന് തുടങ്ങിയ ആഗ്രഹം.
    പഠിക്കാൻ അത്ര മിടുക്കൊന്നും പണ്ടേ ഇല്ല ഇനി ഒട്ട് കഷ്ടപ്പെടാനും വയ്യ
    സിനിമയിൽ ഒരു കൈ നോക്കാന്നു വെച്ചാ കണ്ണാടി നോക്കുമ്പോ അത് വരെ കൊഞ്ഞനം കുത്തുന്ന മുഖം!!
    പിന്നെ രാഷ്ട്രീയം,സംഭവം ഉഷാറാ പക്ഷേ ഇതിനിടയിൽ ആരേലും പാല് കാച്ചിന് ഇളനീരുമായി വഴിയിൽ കൈകാട്ടി വിളിച്ചാലോ,വല്ല കൊട്ടേഷൻ പിള്ളേര്
    ഒപ്പം നിന്ന് ഫോട്ടോ വല്ലോം എടുത്തൂച്ചാ പൊടിയും ഇമേജ്.കയ്യില് സോഡാ വാങ്ങിക്കാൻ ചേഞ്ച് തികയാതാവുമ്പോ അടുത്ത് നില്ക്കുന്നവനോട്‌ ഒന്ന് ചോദിച്ചു പോയാ കൈക്കൂലി
    ആട്,തേക്ക്,മാഞ്ചിയം,സോളാർ,ഫ്ലാറ്റ് ഇത്യാദി വഹകൾ ഒക്കെ സെലിബ്രിറ്റിക്ക് ബെസ്റ്റാരുന്നു പക്ഷേ പരസ്യം അച്ചടിക്കാൻ കാശ് പൊലുമില്ലാതെന്ത് ചെയ്യാൻ.
    രാജകുമാരിയെ പോലും ജീവിക്കാൻ സമ്മതിക്കാതെ പിന്തുടർന്ന് അപകടത്തിൽ പെടുത്തുന്ന പാപ്പരാസികൾ.
    ദേഷ്യം പിടിക്കുന്ന ചോദ്യം കേള്ക്കുമ്പോ ഏത് വധേരയായാലും എന്തേലും ഒക്കെ ചെയ്തും പറഞ്ഞും പോവും.
    ഭാര്യ ഉറക്കഗുളിക കഴിച്ച് മരിച്ചാൽ പോലും ശശിയാവുന്ന ഭർത്താക്കൻമാർ.
    സെലിബ്രിറ്റികൾക്ക് രക്ഷ തീരെയില്ലാത്ത ഈ ലോകത്ത് ജനിക്കേണ്ടായിരുന്നു.
    ഉളള കഞ്ഞീം വെള്ളോം കുടിച്ചു വീട്ടുകാർക്ക് മുന്നിൽ സെലിബ്രിറ്റി ആയിരിക്കുന്നതാണ് ബെസ്റ്റ് !!