Friday, May 11, 2012

Tagged Under:

ഞാന്‍ അലയാഴി

By: mind waverings On: 12:53 PM
  • Share Post
  • ഞാന്‍ പ്രണയിക്കുന്നൊരാ തീരം,
    എന്നെ തളളി അകറ്റുമ്പോഴും,
    ശാന്തയാണ് ഞാന്‍.


    അശാന്തി എന്നില്‍ പടരാറുണ്ട്,
    മലരികളായും ചുഴികളായും.
    കോപമടക്കാനാവാതെ ..
    എല്ലാം സംഹരിക്കാറുണ്ട്,
    പലപ്പോഴും....


    എന്നിലെ നിധികള്‍ കവര്‍ന്നെടുക്കാന്‍,
    അടുക്കുന്നവരെ ഞാന്‍ തടുക്കാറില്ല,
    എടുത്തു കൊള്ളട്ടെ,എന്റെ മാറ് പിളര്‍ക്കാതെ,
    എന്നില്‍ വിഷം കലര്‍ത്താതെ....


    5 comments:

    1. എടുത്തു കൊള്ളട്ടെ,എന്റെ മാറ് പിളര്‍ക്കാതെ,
      എന്നില്‍ വിഷം കലര്‍ത്താതെ....

      ReplyDelete
    2. നന്നായിരിക്കുന്നു വരികള്‍.
      "കൊപ''എന്നുള്ളത് 'കോപ'മാക്കണം
      ആശംസകളോടെ

      ReplyDelete
    3. നന്നായിട്ടുണ്ട് ആശംസകള്‍

      ReplyDelete
    4. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. ആശംസകള്‍...

      ReplyDelete
    5. നന്ദി എല്ലാ വായനക്കും ....തങ്കപ്പന്‍ സാര്‍ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി...

      ReplyDelete