Showing posts with label വെറുതെ ഓരോ കാര്യങ്ങള്‍. Show all posts
Showing posts with label വെറുതെ ഓരോ കാര്യങ്ങള്‍. Show all posts

Monday, September 21, 2015

By: mind waverings On: 10:49 PM
  • Share Post
  • ഒരു വലിയ ചട്ടകൂട്ടിലകപ്പെട്ട ചെറിയ മനുഷ്യരാണ് നാമെല്ലാവരും.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
    കരുതാനും
    കരുതപ്പെടാനും
    സന്തോഷിക്കാനും
    സന്തോഷിക്കപ്പെടാനും
    പ്രണയിക്കാനും
    പ്രണയിക്കപ്പെടാനും
    ഓർക്കാനും
    ഓർക്കപ്പെടാനും
    മോഹിക്കാനും
    മോഹിക്കപ്പെടാനും
    പിണങ്ങാനും
    പിണങ്ങിയിണങ്ങാനും
    ഒക്കെ കൊതിക്കുന്ന,പ്രായമെന്ന ഭീകരന് മുന്നിൽ പേടിച്ചു വിറച്ച്
    മുട്ട് മടക്കുന്ന പാവം മനുഷ്യർ!!

    Sunday, November 9, 2014

    നോസ്ടാല്‍ജിയ

    By: mind waverings On: 3:49 AM
  • Share Post
  • മിക്കവാറും ഉറക്കത്തിലേയ്ക്ക് വഴുതുമ്പോൾ നേരേ പോകുന്നത് ആ നെല്ലിമരച്ചോട്ടിലേയ്ക്കാണ്,കുട്ടിക്കാലത്ത് ഉമ്മയുടെ കൈ പിടിച്ച് കൊഴിഞ്ഞു വീഴുന്ന നെല്ലിക്ക പെറുക്കാൻ പോയിരുന്ന അതേ നെല്ലിമരം.
    സ്കൂളിൽ പോയിരുന്ന കുട്ടികൾക്കുള്ള ഇടവഴിയിൽ ആയിരുന്നു അത് നിന്നിരുന്നത്.രാവിലെയും വൈകുന്നെരവും കുട്ടികളുടെ ആരവമായിരുന്നു അതിനുചോട്ടിൽ.
    ഇടവഴി ഉടമ മുൾവേലി കെട്ടി അടച്ചതോട് കൂടി കുട്ടികൾ വരാതായി അതോടെ നെല്ലിമരവും പിണങ്ങി കായ്ക്കാതായി.വെറും നെല്ലി എന്ന പേരും വഹിച്ച് ഇന്നും അവിടെ നില്പുണ്ട്.
    പക്ഷെ സ്വപ്നത്തിലെ എൻറെ നെല്ലിമരത്തിൽ എന്നും നിറയെ കായുണ്ടാവും അതിന് ചോട്ടിൽ നിറയെ കുട്ടികളും!!

    Wednesday, January 30, 2013

    By: mind waverings On: 10:33 AM
  • Share Post
  • നിഗൂഡമായ മനസ്സിന്റെ യാത്രകള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.പിടിവള്ളിയില്ലാതെ വരുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പില്‍ പിടിച്ചു കയറാനുള്ള വ്യാമോഹം.......

    പിടിവള്ളിയുടെ ബലത്തെ കുറിച്ച് ഓര്‍ക്കാതെ അതിനെ മാത്രം വിശ്വസിച്ചു കയറാനുള്ള ശ്രമം .........

    ആ കച്ചിത്തുരുമ്പ് വെറും മിഥ്യയാണെന്ന് മനസ്സ് ബോധ്യപ്പെടുത്തുമ്പോഴേക്കും നാം അതിനെ പ്രണയിച്ചു തുടങ്ങിയിട്ടുണ്ടാവും............

    ഒടുവില്‍ പിടിയറ്റ് അഗാധതയിലേയ്ക്ക് പതിക്കുമ്പോള്‍ പോലും മനസ്സില്‍ അതിനോടുള്ള പ്രണയം ഏറുകയേയുള്ളൂ.പറിച്ചെറിയാന്‍ മോഹിച്ചാലും കഴിയാത്തൊരവസ്താന്തരം.........

    അഗാധതയില്‍ മുങ്ങാംകുഴി ഇടുമ്പോഴും ബലമറ്റതെങ്കിലും ആ പിടിവള്ളി വീണ്ടും ആഗ്രഹിച്ചു പോകില്ലേ...?

    ഇത്തിള്‍കണ്ണി പോലെ മനസ്സില്‍ വേരോടിയ ബന്ധങ്ങള്‍ക്ക് വേര്‍പിരിയാനാകുമോ...?

    ജന്മാന്തരങ്ങളുടെ പ്രണയം നുകര്‍ന്നവര്‍ക്ക് തടസ്സങ്ങളെ വകഞ്ഞു മാറ്റി വരും ജന്മങ്ങളിലും പ്രണയിക്കാതിരിക്കാന്‍ ആകുമോ?

    ആത്മാര്‍ത്ഥ പ്രണയത്തിന്റെ മാന്ത്രികതയും വശ്യതയും വേറൊന്നിന് മാത്രമേ നല്‍കാനാകൂ മരണത്തിനു മാത്രം.....................!!

    Sunday, March 18, 2012

    രണ്ടു സുഹൃത്തുക്കള്‍

    By: mind waverings On: 9:40 PM
  • Share Post

  • അവര്‍ രണ്ടു സുഹൃത്തുക്കള്‍.

    ലോകത്തിന്റെ രണ്ടറ്റത്തിരുന്നു ഇന്റര്‍നെറ്റിലൂടെ സൗഹൃദം  സ്ഥാപിച്ചവര്‍.സുഹൃത്തുക്കള്‍ക്കിടയില്‍ തീവ്രെ വ്യക്തിത്വത്തിന് പ്രസിദ്ധി നേടിയവര്‍.വിവാഹപ്രായം പിന്നിട്ടിട്ടും അവിവാഹിതരായി കഴിയുന്ന ഒരു സ്ത്രീയും പുരുഷനും.

    സൗഹൃദം പ്രണയ വര്‍ണ്ണങ്ങളാല്‍ ചാലിക്കപ്പെടാന്‍ അധിക നാള്‍ വേണ്ടി വന്നില്ല.പരസ്പരം കാണാതെ,ഉരിയാടാതെ കൈവിരലുകളുടെ കഥപറച്ചിലിലൂടെ അവര്‍ അവരുടെതായ ലോകത്ത് കൈകോര്‍ത്തു പാറി നടന്നുസമയം കിട്ടിയപ്പോഴൊക്കെ.

    ഒന്നും അവര്‍ക്കൊരു തടസ്സമായിരുന്നില്ല.ഭാഷയോ,ദേശമോ,പ്രായമോ സൗന്ദര്യമോ ഒന്നും.പരസ്പര സ്നേഹം ,ബഹുമാനം,കരുതല്‍ ഇവയൊക്കെ അവര്‍ക്കിടയില്‍ ധാരാളമുണ്ടായിരുന്നു.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച വേഴാമ്പല്‍ പോലെയുള്ള ആ മനസ്സുകളിലേക്ക് പെയ്തു പ്രണയ കുളിര്‍ മഴ.അതില്‍ അവരുടെ മാനസം മയില്‍ പോലെ ആടി തിമിര്‍ത്തു.

    ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം തീവ്രമായപ്പോള്‍ അവര്‍ കണ്ടുമുട്ടി.കാഴ്ചയില്‍ പല പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും അതവരെ അലട്ടിയില്ല.പുറം പൂച്ചില്‍ അധിഷ്ടിതമായിരുന്നില്ലല്ലോ അവരുടെ പ്രണയം.പിരിഞ്ഞിരിക്കാന്‍ വയ്യാത്ത അവസ്ഥ.സുഹൃത്തുക്കള്‍ അവരുടെ ഒത്തുചേരലില്‍ ആഹ്ലാദപൂര്‍വം അനുഗ്രഹാശംസകള്‍ നേര്‍ന്നു.ഇനിയുള്ള ജീവിതം അവര്‍ ഒന്നിച്ചാവും എന്ന് തന്നെ അവര്‍ വിശ്വസിച്ചു.

    പക്ഷെ ആ പ്രണയത്തിനിടയിലേക്ക് ബന്ധങ്ങള്‍ ബന്ധനങ്ങളായി കടന്നു വന്നപ്പോള്‍ പ്രണയത്തിനു അടിയറവു പറയേണ്ടി വന്നു.അവരുടെ വ്യക്തിത്വത്തിനേറ്റ കനത്ത തിരിച്ചടി.പ്രണയിക്കുന്ന മനസ്സുകള്‍ ഒത്തു ചേരാനാവാതെ പിരിയുമ്പോള്‍ ഉള്ള വേദന മറ്റെന്തിനുണ്ട്?

    ഇപ്പോളും അവര്‍ സുഹൃത്തുക്കള്‍.ലോകത്തിന്റെ രണ്ടറ്റത്തിരുന്നു കൈവിരലുകളാല്‍ പരസ്പരം കഥ പറയുന്നവര്‍ .......

    Sunday, January 15, 2012

    ഏകാന്തത

    By: mind waverings On: 10:39 PM
  • Share Post


  • ഏകാന്തതയുടെ പ്രണയിനിയാണ്  ഞാന്‍.എന്തിഷ്ടാണെന്നോ,ഏകാന്തതയുടെ അദൃശ്യമാം കാതില്‍ മനസ്സില്‍ തോന്നുന്ന മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും കുസൃതികളും
    ഒക്കെ മോഴിയാനും,ഒറ്റയ്ക്ക് അവനോടോപ്പമിരുന്നു ഓരോന്നോര്‍ക്കാനും കുത്തിക്കുറിക്കാനും  മറ്റും.ഒച്ചകളും ആരവങ്ങളും പലപ്പോഴും എന്നെ മടുപ്പിക്കുന്നു.ആ ബഹളങ്ങള്‍ക്കിടയിലും ഏകാന്തതയെ കൂട്ടിന് വിളിച്ച് എന്റൊപ്പം ഇരുത്താറുണ്ട്.ചിലപ്പോഴൊക്കെ അവനോടു ഞാന്‍ പിണങ്ങാരുമുണ്ട് കേട്ടോ;എപ്പോഴെന്നറിയാമോ?ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും അവന്‍ എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!!!!!!!!!!!!!!!