Tuesday, December 13, 2011

പൂമരം

By: mind waverings On: 3:55 AM
  • Share Post


  • പൂമരമാണ് ഞാന്‍,
    പൂക്കളും പച്ചപ്പും നിറക്കൂട്ടുമില്ലാതൊരു പൂമരം;
    പക്ഷെ ഉള്ളിലുണ്ടൊരു നൂറു സ്നേഹപ്പൂക്കളും, 
    മഴക്കാടിന്‍ പച്ചപ്പും,
    ഒരിക്കലും മായ്ക്കാന്‍ കഴിയാത്തൊരു നിറക്കൂട്ടും,
    പൂക്കള്‍ നിറയെ സ്നേഹ ശലഭങ്ങളും, 
    കാട്ടില്‍ അരുമയാം കിളികള്‍ തന്‍ കൂജനവും;
    പിന്നെ ആ നിറകൂട്ടുകളാല്‍ ചാലിച്ച
    വിശാലമാം നീലാകാശവും ....


    Sunday, December 4, 2011

    വീണ്ടും മഴ

    By: mind waverings On: 7:05 AM
  • Share Post

  • മഴ പെയ്യുകയാണ് നനുനനെ,
    മഴയേറ്റു പുളകമണിയുന്നു ഭൂമി. 
    എന്നുള്ളിലും പെയ്യുന്നുണ്ടൊരു മഴ,
    പ്രണയമണി കിലുക്കുന്നൊരു കുസൃതി മഴ.

    കിന്നാരം പറഞ്ഞും,ഇടയ്ക്കിടെ പുണര്‍ന്നും,
    ഒരു വേള എന്നില്‍ നിന്നോടി അകന്നും;
    പിന്നെ പിണങ്ങിയും ഉടനടി ഇണങ്ങിയും,
    നിത്യം എന്നില്‍ പെയ്തിറങ്ങുന്നു. 

    നിന്‍ പ്രണയമാം തുള്ളികള്‍ എന്നെ തഴുകുമ്പോള്‍ 
    പുളകമണിയുന്നടിമുടി.
    നിന്‍ സംഗീത ധാരയില്‍ ലയിച്ച്‌;
    നിനക്കൊപ്പം പെയ്യാന്‍ കൊതിച്ചു പോകുന്നു.  

    By: mind waverings On: 6:38 AM
  • Share Post

  • പൂജാപുഷ്പം 
    -----------------
    നിനക്ക് വേണ്ടിയാണ് ഞാന്‍ വിരിഞ്ഞത്,
    സുഗന്ധം പ്രസരിപ്പിച്ചത്,
    ചിരിച്ചത്,കാത്തിരുന്നത്,
    എനിക്ക് പക്ഷെ നിന്നടുത്തെത്താനായില്ല.

    നീ അടുത്തെത്തിയപ്പോഴോ;വേറൊരു ദേവന്‍റെ 
    പൂജാപുഷ്പമായ് മാറിയിരുന്നു. 
    പക്ഷെ വാടിക്കരിഞ്ഞ എന്നുള്ളിലെ അനശ്വര പ്രേമം;
    എന്നും നിനക്കുള്ളതായിരിക്കും.