Wednesday, February 22, 2012

ഓര്‍മപ്പൊട്ട്

By: mind waverings On: 7:08 AM
 • Share Post

 • എന്റെ  കൌമാര പ്രണയത്തിന്‍ നായികേ!!!
  ഓര്‍ക്കുന്നുവോ വല്ലപ്പോഴുമെങ്കിലും എന്നെ നീ?
  കാലമിത്രയേറെ കടന്നു പോയെന്നാലും;
  നീയും നിന്‍ ഓര്‍മകളും ഇന്നുമെന്നില്‍ നിറയുന്നു.

  രാവിന്‍ അന്ത്യയാമങ്ങളില്‍ പലപ്പോഴും,
  നിദ്ര എന്നില്‍ നിന്ന് പിണങ്ങി അകലവേ;
  നിന്‍ നിറപുഞ്ചിരി എത്താറുണ്ടെന്‍ ചേതനയില്‍, 
  ഒരു ഗതകാല നഷ്ടവസന്തത്തിന്‍ സ്വപ്നമെന്ന പോല്‍.

  ആ നെറ്റിയിലെ പൊട്ടിന്‍ ഓര്‍മയും;
  കളിചിരിയായ്,ഇണങ്ങിയും പിണങ്ങിയും,
  നാം പങ്കിട്ടോരാ നല്ല നാളിന്‍ സ്മൃതികളും;
  എന്നിലിന്നും വിഷാദമുണര്‍ത്തുന്നു.

  ഒരിക്കലും മായാത്തോരോര്‍മപ്പൊട്ടായി;
  മനസ്സില്‍ നൊമ്പരമായ് നുരഞ്ഞു പതയുന്നുണ്ടിപ്പോഴും,
  പോയനാളുകള്‍ തിരികെ വരില്ലെന്നറിയാമെങ്കിലും;
  കൊതിക്കുന്നുണ്ട്‌ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് കാണുവാന്‍.

   (ഒരു സുഹൃത്തിന്‍റെ നഷ്ടപ്രണയത്തിന്‍റെ ഓര്‍മയ്ക്ക്) 

  മനസ്സാക്ഷി പ്രതിക്കൂട്ടില്‍

  By: mind waverings On: 6:58 AM
 • Share Post

 • വിധി ന്യായ കോടതി;
  മനസ്സാക്ഷി പ്രതിക്കൂട്ടില്‍,
  കാലമെന്ന വക്കീല്‍,
  എന്തിനാണെന്തിനാണ് നീ,
  ആ പാപം ചെയ്തതെന്തിനെന്നു ചോദ്യം.
  ഇല്ലില്ല ആ തെറ്റെനിക്ക് ശരിയായിരുന്നു,
  അപ്പോളും ഇപ്പോളും എന്നുത്തരം.

  എന്നാലും എന്തേ നീ അവന്റെ ;
  വീക്ഷണം മനസ്സിലാക്കഞ്ഞതെന്തെന്നടുത്ത ചോദ്യം.
  മനസ്സിലാക്കിയെങ്കിലും ആ വീക്ഷണത്തിലും;
  കണ്ടെത്താനായില്ലൊട്ടുമേ ശരി.

  എന്നാലും നിനക്കൊഴിവാക്കാമായിരുന്നില്ലേ ;
  ആ മഹാപാപം എന്ന ചോദ്യത്തിനുത്തരം;
  വന്നുടനെ;ഇല്ലില്ല ആ മഹാപാപമാണെന്റെ,
  ഏറ്റവും വലിയ ശരി... 

  Tuesday, February 21, 2012

  ഒരു മയില്‍‌പ്പീലി

  By: mind waverings On: 8:52 AM
 • Share Post

 • ഇന്നലെ രാത്രിയില്‍ ഒരു മയില്‍ പീലി;
  നെഞ്ചോടമര്‍ത്തി ഞാനുറങ്ങി.
  നീ തന്നൊരാ മയില്‍പ്പീലി തണ്ടില്‍;
  ഞാനെന്റെ മോഹങ്ങള്‍ ഒളിച്ചു വെച്ചു.

  ആ തിരുമുടിയില്‍ നിന്ന് വാര്‍ന്നോരാ,
  മയില്‍‌പീലി എന്നിലെ മോഹം പകര്‍ന്നെടുത്തു.
  അന്ത്യയാമത്തില്‍ നീയെന്‍ കണ്ണാ;
  സ്വപ്നലോകത്തില്‍ വിരുന്നു വന്നു.

  മീരയായി നിന്റെ ഗാഥകള്‍ പാടി;
  മോഹഭംഗങ്ങളെ ഞാന്‍ അകറ്റി.
  എന്‍ സ്വപ്നവീഥിയില്‍ നിന്നകന്നാലും;
  അകതാരില്‍ എന്നും വിളങ്ങി നില്‍ക്കും..

  സ്വപ്നങ്ങളൊക്കെയും എന്നാളും സ്വപ്ന-
  മെങ്കിലും ഈ മയില്‍ പീലി നിത്യ സത്യം.

  Thursday, February 16, 2012

  ‎(സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കേട്ട് നടക്കുന്നിതു ചിലര്‍ ..പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ താളത്തില്‍ എഴുതിയ ഒരു കവിത ) ഒരു ആക്ഷേപഹാസ്യ കവിത

  By: mind waverings On: 1:55 AM
 • Share Post


 • ബെവെറെജസിന്‍ മുന്നില്‍ ക്യൂ പാലിച്ചൂ,
  നിശബ്ദരായ്‌ വാങ്ങുന്നൂ മദ്യം ചിലര്‍.
  അത് പിന്നെ കൂട്ടരുമായോരുമിച്ചു,
  സേവിച്ചു ഭാര്യയെ തല്ലുന്നു മറ്റു ചിലര്‍.

  കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനെയും,
  പിന്നെ തിരിച്ചും പരസ്പരം.
  പഴിചാരി കുറ്റങ്ങള്‍ നൂറായിരം,
  തടയുന്നു നമ്മുടെ നാടിന്‍ വികസനം.

  ഇന്റര്‍നെറ്റില്‍ തപ്പി തടഞ്ഞു,
  ഫേസ് ബുക്കും ഓര്‍ക്കൂട്ടും യാഹൂവും;
  ഇതിലൂടെ കൂട്ടുന്നു സൗഹൃദം,
  ചതിക്കുഴിയിലേക്കെത്തുന്നു  നിരന്തരം.

  സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമേതുമേ,
  ഇല്ലില്ല വെട്ടത്തില്‍ നടക്കുവാന്‍ പോലും.
  പീഡനമായ്‌ കൂടുന്നു പിന്നിലായ്,
  കാലന്മാര്‍ പിറകെ മഹാകഷ്ടം.

  കള്ളക്കടത്തും കരിഞ്ചന്തയും നിത്യം,
  ഏറി ഏറി വരുന്നുണ്ട് നാള്‍ക്കു നാള്‍.
  വിളവു തിന്നുന്നു വേലി എന്ന പോല്‍,
  കൂട്ട് നില്‍ക്കുന്നു നിയമപാലകര്‍ അതിനൊപ്പം.

  ആരോഗ്യമേകുന്ന കളികളെ,
  പെട്ടിയിലൊതുക്കുന്നു മാനുഷര്‍.
  പിന്നെയാ കമ്പ്യൂട്ടര്‍ ഗയിമുമായ്,
  കഴിയുന്നു കുട്ടികള്‍ കുഴിമടിയരായ്.

  പെണ്‍കുഞ്ഞ് ശാപമാണെന്ന് ചൊല്ലി,
  കൊല്ലുന്നു പിഞ്ചിലേ ദുഷ്ട്ടന്മാര്‍.
  പെണ്ണില്ലാതെങ്ങനെയാണഹോ,
  ആണ് ജനിക്കുക്ക എന്നോര്‍ക്ക നീ.

  കാലം മാറി കോലം കെട്ടു,
  മലയാള മങ്കമാര്‍ മങ്കികളായ്.
  സാരീം പോയി,മിഡിയും പോയി,
  മിനിയും പോയി,മൈക്രോ ആയ്.

  Saturday, February 4, 2012

  കണ്ണന്‍റെ പ്രിയ മീര

  By: mind waverings On: 7:27 AM
 • Share Post

 • വിതുമ്പുന്നെന്‍ മനം കണ്ണാ; 
  വിരഹം സഹിക്കാന്‍ ആകാതെ. 
  നിന്നിലലിഞ്ഞ് ഭജനകള്‍ പാടാന്‍;
  മീരയായ് പിറവി കൊണ്ടെങ്കില്‍.

  കാര്‍മേഘാവൃതമാം എന്‍ മനവാനില്‍; 
  പ്രകാശപൊന്നൊളി പടര്‍ത്തിയതും നീ. 
  ആ നിന്നിലേക്കെന്നെ ആവാഹിച്ചെങ്കില്‍; 
  എന്നൊരു മാത്ര കൊതിച്ചു പോകുന്നു.

  നീയാം സാന്നിധ്യമില്ലാതാവില്ലെ -
  നിക്കിനി നിമി നേരം പോലും, 
  നിന്‍ ചിന്തകളാം ഉദ്യാനത്തിലലയുന്നു 
  സ്വപ്നാടകയെപോലെ എന്നും ഈ ഞാന്‍.