Showing posts with label ഖണ്ഡകാവ്യം. Show all posts
Showing posts with label ഖണ്ഡകാവ്യം. Show all posts

Wednesday, January 18, 2012

പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം-3)

By: mind waverings On: 9:36 AM
  • Share Post

  • നീ അറിഞ്ഞുവോ സഖീ നിന്‍ നാഥനെ-
    ക്കുറിച്ചറിഞ്ഞാല്‍ ചങ്ക് പിളരുന്ന കഥകള്‍;
    സത്യമാകാം അസത്യമാകാം ഇതൊക്കെയും, 
    എന്നാലും ചൊല്ലുന്നു നിന്നോടതൊക്കെ ഞാന്‍.


    ടാജ്മഹലിന്‍ ശില്പി തന്‍ കൈ ചെദിച്ചതും,
    പിന്നെ സ്വന്തം പുത്രിയില്‍ രമിച്ചതും,
    അത്പോല്‍ കൊടിയപാപങ്ങലേറെ; 
    ചൊല്ലിടുന്നിടക്കിടെ പലരും.


    അതൊക്കെ എന്തെന്നാലും പ്രിയേ;
    നിന്നോടുള്ളപ്രണയത്തില്‍കളങ്കമേ-
    തോന്നുമില്ലെന്നു തന്നെ നിനക്ക നീ,
    അത് നിന്‍ പുണ്യം തന്നെയാണ് മുംതാസ്. 


    ഹേ,മുംതാസ്;നീ ഉറങ്ങുന്നോരാ വിസ്മയ-
    സ്മാരക കുടീരത്തില്‍ എത്തുന്നുണ്ടിപ്പോഴും, 
    നാനാ ദിക്കില്‍ നിന്നും പ്രണയികള്‍;
    നിന്റേതു തന്നെയാണിപ്പോഴുംസഖീ മികച്ച പ്രണയ ഗാഥ.

    പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം 2)

    By: mind waverings On: 9:35 AM
  • Share Post

  • അര്‍ജുമന്ദ് ബീഗമായ് പിറന്ന നിന്നെ, 
    മീന ബസാറില്‍ കണ്ട ഷാജഹാന്‍; 
    അഞ്ചാണ്ട് നിനക്കായ് കാത്തിരുന്നില്ലേ സഖീ, 
    ആ പ്രണയം പുഷ്പിതമാകുവാന്‍.

    ഹാ,മുഗള്‍ രാജവംശത്തിലെ സൌന്ദര്യതേജസ്സേ!!
    ഖുറമിന്‍ പത്നിമാരില്‍ ഏറെ പ്രിയപ്പെട്ടവളെ,
    ചരിത്രം നിന്നെ വാഴ്ത്തിയത്;
    നിന്‍ പ്രിയന്‍ തന്‍ പ്രണയം നിമിത്തമല്ലോ. 

    സുന്ദരിയായ അസുലഭ കോഹിനൂര്‍ രത്നമേ!!
    നിനക്കായ് നിന്‍ പ്രിയതമന്‍ തീര്‍ത്തില്ലയോ, 
    വെണ്ണക്കല്ലാലൊരു പ്രണയ നികുഞ്ജം ;
    ഒരിക്കലും മരിക്കാത്ത പ്രണയത്തിന്‍ സാക്ഷി.

    പ്രിയതമന്‍ തന്‍ പതിനാല് മക്കളെ,
    ജന്മം നല്‍കി അനുഗ്രഹീതയായവളെ;
    ആ പ്രിയ പുത്രരില്‍ ഒരാള്‍ തന്‍ കയ്യാല്‍, 
    നിന്‍ നാഥനന്ത്യം കുറിച്ചത് ദൌര്‍ഭാഗ്യം തന്നെ സഖീ. 
                    

    പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം 1 )

    By: mind waverings On: 9:30 AM
  • Share Post

  • ഹേ,മുംതാസ്!!!!,എനിക്ക് നിന്നോടസൂയയാണ് സഖീ, 
    പട്ടുടയാടകള്‍ക്കും പവിഴക്കല്ലുകള്‍ക്കും മദ്ധ്യേ; 
    നിന്‍ മുഖം ദര്‍ശിച്ച നാള്‍ തൊട്ടു നീ വിട്ടകലും വരെ,
    നിന്നെ പ്രണയിച്ച നിന്‍ പ്രിയ ചക്രവര്‍ത്തി.

    ഹാ, രാജസൗധതിലെ അഴകാര്‍ന്ന രത്നമേ!!
    യമുനാതീരെ നിനക്കായ് പ്രണയകുടീരം ചമച്ച്,
    അന്ത്യം വരെയും നിന്‍ ഓര്‍മകളില്‍ മുഴുകിയ; 
    പ്രിയതമന്‍റെ പ്രണയം എത്ര അനശ്വരം സഖീ.

    അരുമമകന്‍ തന്‍ കയ്യാല്‍ കാരഗ്രഹസ്ഥനായിട്ടും,
    നിന്‍ സ്മാരകം മാത്രം കണ്ടനുഭൂതിയില്‍ ലയിച്ച്‌,
    ഒടുവില്‍ നിനക്കൊപ്പം കല്ലറയില്‍ ഒത്തു ചേര്‍ന്നതും, 
    നിന്‍ സൌഭാഗ്യം തന്നെയല്ലയോ സോദരീ?

    മൃത്യുവിന്‍ മാറില്‍ നീ അമരും വരെ പ്രേമത്താല്‍,
    മനസ്സില്‍ ചേര്‍ത്തു നിര്‍ത്തിയ നിന്‍ ഷാജഹാന്‍;
    ആ പ്രണയം പൂര്‍ണ്ണമായും ലഭിച്ച നീ,
    ഹാ;മുംതാസ്!!! ഞാന്‍ നീയായിരുന്നെങ്കില്‍!!!!!!