Saturday, February 13, 2016

Tagged Under:

മൂന്നാംലിംഗം

By: mind waverings On: 8:18 PM
  • Share Post
  • അണ്ഡവും ബീജവും ഇണ ചേർന്ന
    സമവാക്യത്തിന്റെ വരി തെറ്റിയതാവണം
    'XX'ഉം XY യും അല്ലാതെ
    മൂന്നാംലിംഗത്തിലേയ്ക്ക് ഞാൻ തള്ളപ്പെട്ടത്

    ജന്മമേകിയപ്പോൾ കൊഞ്ചിച്ച നാവുകൾ
    ഇന്നുരുവിടുന്നു 'ചെകുത്താന്റെ സന്തതി'
    അവരുടെ കാമപൂർത്തീകരണലക്ഷ്യം
    കൊശമായപ്പോൾ പാപി ഞാൻ മാത്രമോ

    പാന്റും ഷർട്ടും ഇടണമെന്നച്ഛൻ
    പാവാടയും ബ്ലൗസും മതിയെന്ന് ഞാൻ
    എന്റെ ഇഷ്ടങ്ങൾ ഏവർക്കും പുച്ഛം
    ഞാനെന്ന വ്യക്തിക്ക് പാടില്ലൊരിച്ഛം

    പുറത്തിറങ്ങി കൂട്ടുകാര്ക്കൊപ്പം കൂടെടാ എന്നമ്മ
    അടുക്കളചുമരുകളാണെനിക്കിഷ്ടമെന്ന് ഞാൻ
    അത് കേട്ടടക്കി ചിരിക്കുന്ന ചേച്ചി
    പുച്ഛത്തോടെ നോക്കി കളിയാക്കുന്ന ചേട്ടൻ

    ചേട്ടൻമാരോട് കൂട്ട്കൂടാൻ നാണമാണ്
    ചേച്ചിമാർക്ക് കൂടെ കൂട്ടാൻ പേടിയാണ്
    അതൊക്കെ കൊണ്ട് കൂടിയാവണം എല്ലാവരും
    കല്പിച്ചൊരു പേര് നല്കിയത് "മൂന്നാം ലിംഗം"

    1 comments:

    1. പക്ഷെ അവർ അഭിമാനത്തോടെ സകല അവകാശങ്ങളോടും കൂടി ജീവിക്കുന്ന രാജ്യങ്ങളുമുണ്ട് കേട്ടോ. നാം ഇപ്പഴും ആ പ്രാകൃതമനസ്സോടെ കഴിയുന്നതിനാൽ അവരെ നിന്ദിക്കുന്നു എന്ന് മാത്രം

      ReplyDelete