Wednesday, January 18, 2012

പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം-3)

By: mind waverings On: 9:36 AM
 • Share Post

 • നീ അറിഞ്ഞുവോ സഖീ നിന്‍ നാഥനെ-
  ക്കുറിച്ചറിഞ്ഞാല്‍ ചങ്ക് പിളരുന്ന കഥകള്‍;
  സത്യമാകാം അസത്യമാകാം ഇതൊക്കെയും, 
  എന്നാലും ചൊല്ലുന്നു നിന്നോടതൊക്കെ ഞാന്‍.


  ടാജ്മഹലിന്‍ ശില്പി തന്‍ കൈ ചെദിച്ചതും,
  പിന്നെ സ്വന്തം പുത്രിയില്‍ രമിച്ചതും,
  അത്പോല്‍ കൊടിയപാപങ്ങലേറെ; 
  ചൊല്ലിടുന്നിടക്കിടെ പലരും.


  അതൊക്കെ എന്തെന്നാലും പ്രിയേ;
  നിന്നോടുള്ളപ്രണയത്തില്‍കളങ്കമേ-
  തോന്നുമില്ലെന്നു തന്നെ നിനക്ക നീ,
  അത് നിന്‍ പുണ്യം തന്നെയാണ് മുംതാസ്. 


  ഹേ,മുംതാസ്;നീ ഉറങ്ങുന്നോരാ വിസ്മയ-
  സ്മാരക കുടീരത്തില്‍ എത്തുന്നുണ്ടിപ്പോഴും, 
  നാനാ ദിക്കില്‍ നിന്നും പ്രണയികള്‍;
  നിന്റേതു തന്നെയാണിപ്പോഴുംസഖീ മികച്ച പ്രണയ ഗാഥ.

  പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം 2)

  By: mind waverings On: 9:35 AM
 • Share Post

 • അര്‍ജുമന്ദ് ബീഗമായ് പിറന്ന നിന്നെ, 
  മീന ബസാറില്‍ കണ്ട ഷാജഹാന്‍; 
  അഞ്ചാണ്ട് നിനക്കായ് കാത്തിരുന്നില്ലേ സഖീ, 
  ആ പ്രണയം പുഷ്പിതമാകുവാന്‍.

  ഹാ,മുഗള്‍ രാജവംശത്തിലെ സൌന്ദര്യതേജസ്സേ!!
  ഖുറമിന്‍ പത്നിമാരില്‍ ഏറെ പ്രിയപ്പെട്ടവളെ,
  ചരിത്രം നിന്നെ വാഴ്ത്തിയത്;
  നിന്‍ പ്രിയന്‍ തന്‍ പ്രണയം നിമിത്തമല്ലോ. 

  സുന്ദരിയായ അസുലഭ കോഹിനൂര്‍ രത്നമേ!!
  നിനക്കായ് നിന്‍ പ്രിയതമന്‍ തീര്‍ത്തില്ലയോ, 
  വെണ്ണക്കല്ലാലൊരു പ്രണയ നികുഞ്ജം ;
  ഒരിക്കലും മരിക്കാത്ത പ്രണയത്തിന്‍ സാക്ഷി.

  പ്രിയതമന്‍ തന്‍ പതിനാല് മക്കളെ,
  ജന്മം നല്‍കി അനുഗ്രഹീതയായവളെ;
  ആ പ്രിയ പുത്രരില്‍ ഒരാള്‍ തന്‍ കയ്യാല്‍, 
  നിന്‍ നാഥനന്ത്യം കുറിച്ചത് ദൌര്‍ഭാഗ്യം തന്നെ സഖീ. 
                  

  പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം 1 )

  By: mind waverings On: 9:30 AM
 • Share Post

 • ഹേ,മുംതാസ്!!!!,എനിക്ക് നിന്നോടസൂയയാണ് സഖീ, 
  പട്ടുടയാടകള്‍ക്കും പവിഴക്കല്ലുകള്‍ക്കും മദ്ധ്യേ; 
  നിന്‍ മുഖം ദര്‍ശിച്ച നാള്‍ തൊട്ടു നീ വിട്ടകലും വരെ,
  നിന്നെ പ്രണയിച്ച നിന്‍ പ്രിയ ചക്രവര്‍ത്തി.

  ഹാ, രാജസൗധതിലെ അഴകാര്‍ന്ന രത്നമേ!!
  യമുനാതീരെ നിനക്കായ് പ്രണയകുടീരം ചമച്ച്,
  അന്ത്യം വരെയും നിന്‍ ഓര്‍മകളില്‍ മുഴുകിയ; 
  പ്രിയതമന്‍റെ പ്രണയം എത്ര അനശ്വരം സഖീ.

  അരുമമകന്‍ തന്‍ കയ്യാല്‍ കാരഗ്രഹസ്ഥനായിട്ടും,
  നിന്‍ സ്മാരകം മാത്രം കണ്ടനുഭൂതിയില്‍ ലയിച്ച്‌,
  ഒടുവില്‍ നിനക്കൊപ്പം കല്ലറയില്‍ ഒത്തു ചേര്‍ന്നതും, 
  നിന്‍ സൌഭാഗ്യം തന്നെയല്ലയോ സോദരീ?

  മൃത്യുവിന്‍ മാറില്‍ നീ അമരും വരെ പ്രേമത്താല്‍,
  മനസ്സില്‍ ചേര്‍ത്തു നിര്‍ത്തിയ നിന്‍ ഷാജഹാന്‍;
  ആ പ്രണയം പൂര്‍ണ്ണമായും ലഭിച്ച നീ,
  ഹാ;മുംതാസ്!!! ഞാന്‍ നീയായിരുന്നെങ്കില്‍!!!!!!

  Sunday, January 15, 2012

  ഏകാന്തത

  By: mind waverings On: 10:39 PM
 • Share Post


 • ഏകാന്തതയുടെ പ്രണയിനിയാണ്  ഞാന്‍.എന്തിഷ്ടാണെന്നോ,ഏകാന്തതയുടെ അദൃശ്യമാം കാതില്‍ മനസ്സില്‍ തോന്നുന്ന മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും കുസൃതികളും
  ഒക്കെ മോഴിയാനും,ഒറ്റയ്ക്ക് അവനോടോപ്പമിരുന്നു ഓരോന്നോര്‍ക്കാനും കുത്തിക്കുറിക്കാനും  മറ്റും.ഒച്ചകളും ആരവങ്ങളും പലപ്പോഴും എന്നെ മടുപ്പിക്കുന്നു.ആ ബഹളങ്ങള്‍ക്കിടയിലും ഏകാന്തതയെ കൂട്ടിന് വിളിച്ച് എന്റൊപ്പം ഇരുത്താറുണ്ട്.ചിലപ്പോഴൊക്കെ അവനോടു ഞാന്‍ പിണങ്ങാരുമുണ്ട് കേട്ടോ;എപ്പോഴെന്നറിയാമോ?ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും അവന്‍ എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!!!!!!!!!!!!!!!

  By: mind waverings On: 10:36 PM
 • Share Post


 • വിധവയായ ഒരു സുഹൃത്തിന്‍റെ അനുജത്തിയുടെ വിവാഹമായിരുന്നൂ.എന്‍റെ സുഹൃത്ത്‌ ഭര്‍ത്താവും കുഞ്ഞുമൊത്ത് സന്തോഷമായി വിദേശത്ത് കഴിയവേ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടു.ഇന്നലെ താലി കെട്ടിന്റെ സമയത്ത് അവള്‍  ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന്  അകന്നു മാറി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു.അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു കവിത ആണിത്.പോരായ്മകള്‍ ഉണ്ടെന്നറിയാം പൊറുക്കുമല്ലോ ...

  ഇന്നനിയത്തികുട്ടിയുടെ വിവാഹ സുദിനം,
  അവളിരിക്കുന്നൂ നമ്രമുഖിയായി മണ്ഡപത്തില്‍;
  ഇന്നലെയെന്നോ ഞാനുമിരുന്നെന്‍ പ്രിയനോട്, 
  ചെര്‍ന്നിത് പോല്‍ മുല്ലപ്പന്തലില്‍.

  ഇന്ന് ഇവിടെ ആള്‍ക്കൂട്ടത്തില്‍ തനിയെ;
  പ്രിയന്‍റെ പ്രാണന്‍ എന്നെ വിട്ട -
  കന്നെങ്ങോ പറന്നു പോയ്‌; 
  ഞാനോ ഇന്നോരാലംബഹീന. 

  നീ അന്നെനിക്കേകിയ പ്രണയ മധുരിമ,
  ജീവിതത്തെ മുന്നോട്ടു നയിക്കുന്നൂ; 
  എന്നാലും നീ ഒഴിഞ്ഞൊരീ കിളിക്കൂട്‌, 
  നോക്കി ഞാനെന്നും കണ്ണീര്‍ വാര്‍ക്കുന്നൂ. 

  ഇതൊക്കെയാണിപ്പോള്‍ എന്‍ മനസ്സിലെങ്കിലും;
  അനിയത്തിപ്രാവേ നിനക്കേകുന്നൂ നൂറു മംഗളങ്ങള്‍. 
  നീ എന്നാളും വാഴുക സുമംഗലിയായ്,
  എന്നും നിന്‍ പ്രിയനൊപ്പം. 

  തുടര്‍യാത്ര

  By: mind waverings On: 10:26 PM
 • Share Post

 • വിജനമാം വീഥിയില്‍;
  ഏകാകികളാം പഥികര്‍ നാം.
  മുന്നിലും പിന്നിലും ഒപ്പവും,
  അനേകം പേര്‍ എന്നാലും,
  നാം ഓരോരുത്തരും ഉള്ളിന്‍ ഉള്ളിലേക്ക്;
  ചുരുങ്ങുന്ന ഓരോ തുരുത്തുകള്‍.

  വഴിയറിയാതെ ദിക്കറിയാതെ,
  അജ്ഞാതമാം വീഥിയില്‍,
  ഭീകര താഴ്വാരങ്ങളും അഗാധഗര്‍ത്തങ്ങളും,
  താണ്ടി നാം തുടരുന്നൂ പ്രയാണം.
  ആ യാത്രയില്‍ ഒത്തു ചേരുകയും,
  അതുപോല്‍ ചോരുകയും ബന്ധങ്ങള്‍.

  ഒരിക്കല്‍ നിലച്ചാല്‍ പിന്നെ,
  തുടരാന്‍ കഴിയാത്തൊരീ യാത്ര,
  മുള്ളുകളും മലരുകളും താണ്ടി, 
  തമസ്സാര്‍ന്ന വഴികളിലൂടെ മുന്നോട്ട്;
  അനന്തതയിലേക്ക് ഉള്ളോരീ ഗമനം.

  ജീവിതം

  By: mind waverings On: 10:18 PM
 • Share Post

 • ജീവിതം;പുറമേ നിന്ന് നോക്കിയാല്‍,
  അഴകാര്‍ന്ന പൂങ്കാവനം.
  കളകളമൊഴുകും അരുവികളും;
  ചലപില ചിലമ്പും കുരുവികളും,
  സുഗന്ധം തൂവി പുഞ്ചിരി തൂകും,
  വര്‍ണ്ണാഭമാം സൂനങ്ങളും;
  അതിന്‍ തേനുണ്ണാന്‍ പാറി അണയും,
  പൂഞ്ചിറകഴകാര്‍ന്ന ശലഭങ്ങളും.

  ജീവിതം;ഉള്ളില്‍ കടന്ന് നോക്കിയാലോ,
  അന്തമേതുമേ ഇല്ലാതന്ധകാരാര്‍ഭാടമാം മിഥ്യ.
  അരുവികള്‍ക്കുള്ളില്‍ ആഴമാര്‍ന്ന ചുഴികളും 
  ചിലക്കും കുരുവികള്‍ മാംസഭോജികളായി മാറുന്നതും;
  മുള്ളാല്‍ നിറഞ്ഞ പാതയടികളും,
  അഗ്നിതന്‍ ചൂടില്‍ വാടിത്തളരും പൂക്കളും,
  ജീവനെടുക്കാന്‍ കാത്തിരിക്കും ക്ഷൂദ്രജീവികളും.