Sunday, December 4, 2011

Tagged Under:

വീണ്ടും മഴ

By: mind waverings On: 7:05 AM
  • Share Post

  • മഴ പെയ്യുകയാണ് നനുനനെ,
    മഴയേറ്റു പുളകമണിയുന്നു ഭൂമി. 
    എന്നുള്ളിലും പെയ്യുന്നുണ്ടൊരു മഴ,
    പ്രണയമണി കിലുക്കുന്നൊരു കുസൃതി മഴ.

    കിന്നാരം പറഞ്ഞും,ഇടയ്ക്കിടെ പുണര്‍ന്നും,
    ഒരു വേള എന്നില്‍ നിന്നോടി അകന്നും;
    പിന്നെ പിണങ്ങിയും ഉടനടി ഇണങ്ങിയും,
    നിത്യം എന്നില്‍ പെയ്തിറങ്ങുന്നു. 

    നിന്‍ പ്രണയമാം തുള്ളികള്‍ എന്നെ തഴുകുമ്പോള്‍ 
    പുളകമണിയുന്നടിമുടി.
    നിന്‍ സംഗീത ധാരയില്‍ ലയിച്ച്‌;
    നിനക്കൊപ്പം പെയ്യാന്‍ കൊതിച്ചു പോകുന്നു.  

    5 comments:

    1. മഴ തോരാതിരിക്കട്ടെ.. ആശംസകള്‍.

      ReplyDelete
    2. മഴ മഴയായി പെയ്യട്ടെ മനസ്സില്‍.

      ReplyDelete
    3. പ്രിയപ്പെട്ട കൂട്ടുകാരി,
      മനസ്സില്‍ എന്നും തോരാത്തമഴയുണ്ടാകട്ടെ !മേഘമല്‍ഹാര്‍ രാഗം പെയ്തിറിങ്ങട്ടെ !
      ആശംസകള്‍!
      സസ്നേഹം,
      അനു

      ReplyDelete
    4. നന്ദി കൂട്ടുകാരെ .........

      ReplyDelete
    5. പ്രണയത്തിന്റെ ഒരു ചാറ്റല്‍മഴ എന്നും മനസ്സില്‍ പെയ്തിറങ്ങട്ടെ....ആശംസകള്‍.....

      ReplyDelete