Thursday, November 10, 2011

ചിത

By: mind waverings On: 7:04 AM
  • Share Post


  • അലതല്ലുമാ കടലിന്‍ കയങ്ങളില്‍ 
    എന്തെല്ലാം ഒളിപ്പിച്ച് വെച്ചിരിക്കാം;
    പുഞ്ചിരിക്കുമാ പൂവിന്റെ ഉള്ളിലും
    നൊമ്പരങ്ങളായിരമുണ്ടായിരിക്കാം; 
    ഓരോരോ മനസ്സിന്‍റെ ഉള്ളറകളിലും   
    ഉണ്ടാകാമൊരു ചിത,
    മോഹങ്ങളും സ്വപ്നങ്ങളും 
    കത്തിയമര്‍ന്നൊരു വന്‍ ചിത