ഹേ,മുംതാസ്!!!!,എനിക്ക് നിന്നോടസൂയയാണ് സഖീ,
പട്ടുടയാടകള്‍ക്കും പവിഴക്കല്ലുകള്‍ക്കും മദ്ധ്യേ;
നിന്‍ മുഖം ദര്‍ശിച്ച നാള്‍ തൊട്ടു നീ വിട്ടകലും വരെ,
നിന്നെ പ്രണയിച്ച നിന്‍ പ്രിയ ചക്രവര്‍ത്തി.
ഹാ, രാജസൗധതിലെ അഴകാര്‍ന്ന രത്നമേ!!
യമുനാതീരെ നിനക്കായ് പ്രണയകുടീരം ചമച്ച്,
അന്ത്യം വരെയും നിന്‍ ഓര്‍മകളില്‍ മുഴുകിയ;
പ്രിയതമന്‍റെ പ്രണയം എത്ര അനശ്വരം സഖീ.
അരുമമകന്‍ തന്‍ കയ്യാല്‍ കാരഗ്രഹസ്ഥനായിട്ടും,
നിന്‍ സ്മാരകം മാത്രം കണ്ടനുഭൂതിയില്‍ ലയിച്ച്,
ഒടുവില്‍ നിനക്കൊപ്പം കല്ലറയില്‍ ഒത്തു ചേര്‍ന്നതും,
നിന്‍ സൌഭാഗ്യം തന്നെയല്ലയോ സോദരീ?
മൃത്യുവിന്‍ മാറില്‍ നീ അമരും വരെ പ്രേമത്താല്‍,
മനസ്സില്‍ ചേര്‍ത്തു നിര്‍ത്തിയ നിന്‍ ഷാജഹാന്‍;
ആ പ്രണയം പൂര്‍ണ്ണമായും ലഭിച്ച നീ,
ഹാ;മുംതാസ്!!! ഞാന്‍ നീയായിരുന്നെങ്കില്‍!!!!!!
0 comments:
Post a Comment