Wednesday, February 22, 2012

Tagged Under:

ഓര്‍മപ്പൊട്ട്

By: mind waverings On: 7:08 AM
  • Share Post

  • എന്റെ  കൌമാര പ്രണയത്തിന്‍ നായികേ!!!
    ഓര്‍ക്കുന്നുവോ വല്ലപ്പോഴുമെങ്കിലും എന്നെ നീ?
    കാലമിത്രയേറെ കടന്നു പോയെന്നാലും;
    നീയും നിന്‍ ഓര്‍മകളും ഇന്നുമെന്നില്‍ നിറയുന്നു.

    രാവിന്‍ അന്ത്യയാമങ്ങളില്‍ പലപ്പോഴും,
    നിദ്ര എന്നില്‍ നിന്ന് പിണങ്ങി അകലവേ;
    നിന്‍ നിറപുഞ്ചിരി എത്താറുണ്ടെന്‍ ചേതനയില്‍, 
    ഒരു ഗതകാല നഷ്ടവസന്തത്തിന്‍ സ്വപ്നമെന്ന പോല്‍.

    ആ നെറ്റിയിലെ പൊട്ടിന്‍ ഓര്‍മയും;
    കളിചിരിയായ്,ഇണങ്ങിയും പിണങ്ങിയും,
    നാം പങ്കിട്ടോരാ നല്ല നാളിന്‍ സ്മൃതികളും;
    എന്നിലിന്നും വിഷാദമുണര്‍ത്തുന്നു.

    ഒരിക്കലും മായാത്തോരോര്‍മപ്പൊട്ടായി;
    മനസ്സില്‍ നൊമ്പരമായ് നുരഞ്ഞു പതയുന്നുണ്ടിപ്പോഴും,
    പോയനാളുകള്‍ തിരികെ വരില്ലെന്നറിയാമെങ്കിലും;
    കൊതിക്കുന്നുണ്ട്‌ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് കാണുവാന്‍.

     (ഒരു സുഹൃത്തിന്‍റെ നഷ്ടപ്രണയത്തിന്‍റെ ഓര്‍മയ്ക്ക്) 

    1 comments:

    1. ഒരിക്കലും മായാത്തോരോര്‍മപ്പൊട്ടായി;
      മനസ്സില്‍ നൊമ്പരമായ് നുരഞ്ഞു പതയുന്നുണ്ടിപ്പോഴും,
      പോയനാളുകള്‍ തിരികെ വരില്ലെന്നറിയാമെങ്കിലും;
      കൊതിക്കുന്നുണ്ട്‌ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് കാണുവാന്‍..
      നല്ല വരികൾ ...കേട്ടൊ ഭായ്

      ReplyDelete