Thursday, February 16, 2012

Tagged Under:

‎(സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കേട്ട് നടക്കുന്നിതു ചിലര്‍ ..പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ താളത്തില്‍ എഴുതിയ ഒരു കവിത ) ഒരു ആക്ഷേപഹാസ്യ കവിത

By: mind waverings On: 1:55 AM
  • Share Post


  • ബെവെറെജസിന്‍ മുന്നില്‍ ക്യൂ പാലിച്ചൂ,
    നിശബ്ദരായ്‌ വാങ്ങുന്നൂ മദ്യം ചിലര്‍.
    അത് പിന്നെ കൂട്ടരുമായോരുമിച്ചു,
    സേവിച്ചു ഭാര്യയെ തല്ലുന്നു മറ്റു ചിലര്‍.

    കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനെയും,
    പിന്നെ തിരിച്ചും പരസ്പരം.
    പഴിചാരി കുറ്റങ്ങള്‍ നൂറായിരം,
    തടയുന്നു നമ്മുടെ നാടിന്‍ വികസനം.

    ഇന്റര്‍നെറ്റില്‍ തപ്പി തടഞ്ഞു,
    ഫേസ് ബുക്കും ഓര്‍ക്കൂട്ടും യാഹൂവും;
    ഇതിലൂടെ കൂട്ടുന്നു സൗഹൃദം,
    ചതിക്കുഴിയിലേക്കെത്തുന്നു  നിരന്തരം.

    സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമേതുമേ,
    ഇല്ലില്ല വെട്ടത്തില്‍ നടക്കുവാന്‍ പോലും.
    പീഡനമായ്‌ കൂടുന്നു പിന്നിലായ്,
    കാലന്മാര്‍ പിറകെ മഹാകഷ്ടം.

    കള്ളക്കടത്തും കരിഞ്ചന്തയും നിത്യം,
    ഏറി ഏറി വരുന്നുണ്ട് നാള്‍ക്കു നാള്‍.
    വിളവു തിന്നുന്നു വേലി എന്ന പോല്‍,
    കൂട്ട് നില്‍ക്കുന്നു നിയമപാലകര്‍ അതിനൊപ്പം.

    ആരോഗ്യമേകുന്ന കളികളെ,
    പെട്ടിയിലൊതുക്കുന്നു മാനുഷര്‍.
    പിന്നെയാ കമ്പ്യൂട്ടര്‍ ഗയിമുമായ്,
    കഴിയുന്നു കുട്ടികള്‍ കുഴിമടിയരായ്.

    പെണ്‍കുഞ്ഞ് ശാപമാണെന്ന് ചൊല്ലി,
    കൊല്ലുന്നു പിഞ്ചിലേ ദുഷ്ട്ടന്മാര്‍.
    പെണ്ണില്ലാതെങ്ങനെയാണഹോ,
    ആണ് ജനിക്കുക്ക എന്നോര്‍ക്ക നീ.

    കാലം മാറി കോലം കെട്ടു,
    മലയാള മങ്കമാര്‍ മങ്കികളായ്.
    സാരീം പോയി,മിഡിയും പോയി,
    മിനിയും പോയി,മൈക്രോ ആയ്.

    1 comments:

    1. ആക്ഷേപഹാസ്യത്തിലും കൈവെച്ചുവല്ലെ.. നന്നായിട്ടുണ്ട്.

      ReplyDelete