അടച്ചിട്ട ജാലകങ്ങള്‍ക്കപ്പുറം,
ഇരുള്‍ കൂടുകൂട്ടുന്നു.
അതിനിപ്പുറം നിദ്ര എന്നില്‍ നിന്നെങ്ങോ,
പിണങ്ങി മാറി ഒളിച്ചിരിക്കുന്നു.
നിദ്ര ഒഴിഞ്ഞോരാ ശൂന്യതയില്‍,
ചിന്ത ചങ്കൂറ്റത്തോടെ വിഹരിക്കുന്നു.
അത് കൂര്‍ത്ത നഖവിരലുകളാല്‍,
ഹൃദയത്തെ ചുറ്റിവരിയുന്നു..
ജാലകം തുറന്നാ ഇരുട്ടിനെ,
കൂട്ട് വിളിക്കാനും;
പിണങ്ങിയകന്ന നിദ്രയെ,
ഇണക്കിയെടുക്കാനും ആകാതെ ;
ചിന്തയുടെ കരവലയത്തില്‍ ഞെരിഞ്ഞമരുന്നു.
ഇരുള്‍ കൂടുകൂട്ടുന്നു.
അതിനിപ്പുറം നിദ്ര എന്നില്‍ നിന്നെങ്ങോ,
പിണങ്ങി മാറി ഒളിച്ചിരിക്കുന്നു.
നിദ്ര ഒഴിഞ്ഞോരാ ശൂന്യതയില്‍,
ചിന്ത ചങ്കൂറ്റത്തോടെ വിഹരിക്കുന്നു.
അത് കൂര്‍ത്ത നഖവിരലുകളാല്‍,
ഹൃദയത്തെ ചുറ്റിവരിയുന്നു..
ജാലകം തുറന്നാ ഇരുട്ടിനെ,
കൂട്ട് വിളിക്കാനും;
പിണങ്ങിയകന്ന നിദ്രയെ,
ഇണക്കിയെടുക്കാനും ആകാതെ ;
ചിന്തയുടെ കരവലയത്തില്‍ ഞെരിഞ്ഞമരുന്നു.
ചിന്തകള്‍ അങ്ങനെയാണ്.
ReplyDeleteകാലദേശസമയബോധമില്ലാതങ്ങനെ വിഹരിക്കും!
ആശംസകള്‍