"എന്തിനാ നീ ഇന്നലെ ആ സഫീനായോട് മിണ്ടിയത്,വിമലയെ നോക്കി ചിരിച്ചത്" എന്നൊക്കെ ഇനി അവനെ അടുത്ത് കിട്ടുമ്പോള്‍ പരിഭവം പറയണം എന്നവള്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുകയായിരുന്നു. പക്ഷെ എന്ത് കൊണ്ടോ അവനെ കണ്ടു കഴിഞ്ഞാല്‍ പിന്നെ പരിഭവങ്ങള്‍ മറക്കുകയാണ് പതിവ്...
എന്നും തങ്ങളില്‍ കാണാവുന്നിടത്തായിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും ജോലിയെങ്കിലും ,തങ്ങളുടെ ഇഷ്ടം മറ്റുള്ളവരുടെ മുന്നില്‍ ഒരു പ്രദര്‍ശനവസ്തു ആക്കെണ്ടാതില്ലെന്ന നിര്‍ബന്ധം അവനായിരുന്നു അവളെക്കാള്‍....
ചിലനേരം അവന്‍റെ പെരുമാറ്റം കാണുമ്പോള്‍ അവന്‍റെ സ്നേഹം യാഥാര്‍ത്യമാണോ എന്ന് പോലും അവള്‍ സംശയിച്ചിട്ടുണ്ട്.
അവന്‍ വരുന്നത് തന്നെ ഒരു കോട്ട പരിഭവക്കെട്ടുമായായിരിക്കും മിക്കപ്പോഴും. ഊണ് കഴിക്കുമ്പോള്‍ വിനയനുമായി പറഞ്ഞു ചിരിക്കാന്‍ എന്താണിത്ര ഉള്ളത്,കൈകഴുകാന്‍ പോകുമ്പോള്‍ മുരുകനെന്തിനാ അവളുടെ ദേഹത്ത് മുട്ടിയത് എന്ന മട്ടിലാവും അവന്‍റെ പരിഭവങ്ങള്‍
ഈ പരിഭവങ്ങളെ അവള്‍ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണ് സത്യം. പരിഭവങ്ങളില്‍ കൂടി അവന്‍ അവളോടുള്ള നിസ്വാര്‍ത്ഥ സ്നേഹമല്ലേ പറയാതെ പറയുന്നത്....!!!! —

പരിഭവസ്നേഹം
ReplyDeleteനിസ്വാര്‍ത്ഥ സ്നേഹം......
ReplyDeleteആശംസകള്‍