അവൾ വളർന്നു,തലയിണയ്ക്ക് , ഉടലും,രൂപവും,വാക്കുകളും ഉണ്ടായി.പക്ഷെ അവളുടെ ഭാവനകള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല.അടുത്തുകി
Wednesday, May 29, 2013
Tagged Under: ചെറുകഥ
ഭാവന
By:
mind waverings
On: 10:11 PM
ചെറുപ്പം മുതൽ ഭാവനയുടെ ലോകത്തായിരുന്നു അവള് ..അവളുടെ മനസ്സില്‍ വിടരുന്ന ഓരോ പരിഭവങ്ങള്‍ക്കും സമസ്യകള്‍ക്കും ഭാവനയിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു അവളെന്നും.കുറച്ചു മുതിര്‍ന്നപ്പോള്‍ അവളെ ഒറ്റയ്ക്ക് ഒരു മുറിയിലേയ്ക്ക് അച്ഛനും അമ്മയും മാറ്റിയപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന മറികടന്നതും ഭാവനയിലൂടെ തന്നെയായിരുന്നു.തനിക്കു ചുറ്റും കൂട്ടി വെച്ച തലയിണകളിൽ വലുതൊന്ന് ഭാവനയിൽ അവളുടെ ഭർത്തായി.താന്‍ കണ്ട സുന്ദര പുരുഷന്മാരിൽ പലരുടെയും മുഖം അവൾ അതിൽ സങ്കല്പ്പിച്ചു,അതിനോട് പിണങ്ങി,ഇണങ്ങി,പരിഭവം പറഞ്ഞു ,അന്നന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു.
അവൾ വളർന്നു,തലയിണയ്ക്ക് , ഉടലും,രൂപവും,വാക്കുകളും ഉണ്ടായി.പക്ഷെ അവളുടെ ഭാവനകള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല.അടുത്തുകിടന്ന ഭര്‍ത്താവില്‍ അവള് പഴയത് പോലെ പല മുഖങ്ങള്‍ ഭാവനയില്‍ ഏറ്റിയപ്പോൾ,അതിന്റെ പ്രത്യാഘാതം അനുഭവിച്ചപ്പോൾ മാത്രമാണ് ഭാവനയും യാഥാര്‍ത്യവും തമ്മിലുള്ള വേര്‍തിരിവ് അവള്‍ക്കു പൂര്‍ണ്ണമായും മനസ്സിലായത്....പക്ഷെ അപ്പോഴേക്ക് അവളുടെ ജീവിതം ഭാവനയില്‍ ലയിച്ചു ചേര്‍ന്നിരുന്നു ....
അവൾ വളർന്നു,തലയിണയ്ക്ക് , ഉടലും,രൂപവും,വാക്കുകളും ഉണ്ടായി.പക്ഷെ അവളുടെ ഭാവനകള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല.അടുത്തുകി
Subscribe to:
Post Comments (Atom)
നിജവും നിഴലും തമ്മില്‍ എന്ത് വ്യത്യാസം
ReplyDeleteഭാവനാസമ്പന്നനായ കഥയാകാം........
ReplyDeleteആശംസകള്‍