കീറി പിന്നിയ ട്രൌസെറും ഷര്‍ട്ടും;
കഴുത്തില്‍ പഴന്തുണിയാലൊരു കെട്ടും,
ധരിച്ചൊരു മധ്യവയസ്ക്കനാം ഭ്രാന്തന്‍,
അലഞ്ഞു നടക്കുന്നു തിരക്കാര്‍ന്നോരാ പാതയോരത്ത്.
കയ്യില്‍ പഴയൊരു പൊട്ടിപൊളിഞ്ഞ പെട്ടിയും തൂക്കി;
പറയുന്നുണ്ട് ആംഗലേയ ഭാഷ വശമായ്,
പിറുപിറുക്കുന്നുണ്ട് ഇടയ്ക്കിടെ ശാപവചനങ്ങള്‍,
ജഡ കയറിയ മുടിയെ മറച്ചു കൊണ്ടുണ്ട് പഴഞ്ചനാം തൊപ്പി.
എന്താവാം എങ്ങനെയാവാം ആരാവാം;
ഈ യുവത്വത്തിനെ ഈ സ്ഥിയിലേക്കാനയിച്ചത്?
കച്ചവടതന്ത്ര പാളിച്ചയോ,ലഹരിയോ കാമിനിയോ,
ആരാവാം അതിന്‍ മുഖ്യ പ്രതി.
ഇല്ലില്ലിന്നു യുവാക്കള്‍ക്കൊട്ടുമേ;
പരാജയങ്ങള്‍ സഹിക്കാന്‍ കഴിവേതുമേ.
ടി വി ചാനല്‍ മാറ്റുവാന്‍,
റിമോട്ട് നല്‍കാത്തതിന് പോലും വെടിയുന്നു ജീവന്‍.
മുലകുടി മാറാത്ത പിഞ്ചു കുട്ടികള്‍ പോലും;
കൊല്ലുന്നു സുഹൃത്തിനെ വിദഗ്ധാസൂത്രണങ്ങളാല്‍,
തല്ലി കൊഴിക്കുന്നു സ്വയമവര്‍ തങ്ങളേയും,
ഒപ്പം അവരെ കാത്തിരിക്കുന്ന കുടുംബങ്ങളെയും.
മദ്യവും കഞ്ചാവും ഹെറോയിനും എല്‍. എസ്. ഡിയും;
വഴിതെറ്റിക്കുന്നു ചോരനീരാര്‍ന്ന യുവത്വങ്ങള്‍.
എന്തുണ്ട് ഏതുണ്ട് ഇതിനിനിയൊരു പോംവഴി,
യുവതലമുറകളെ കാത്തു സംരക്ഷിക്കുവാന്‍?
