Wednesday, May 16, 2012

Tagged Under:

ഒരു രോദനം

By: mind waverings On: 6:23 AM
  • Share Post

  • കീറി പിന്നിയ ട്രൌസെറും ഷര്‍ട്ടും;
    കഴുത്തില്‍ പഴന്തുണിയാലൊരു കെട്ടും,
    ധരിച്ചൊരു മധ്യവയസ്ക്കനാം ഭ്രാന്തന്‍,
    അലഞ്ഞു നടക്കുന്നു തിരക്കാര്‍ന്നോരാ പാതയോരത്ത്.

    കയ്യില്‍ പഴയൊരു പൊട്ടിപൊളിഞ്ഞ പെട്ടിയും തൂക്കി;
    പറയുന്നുണ്ട് ആംഗലേയ ഭാഷ വശമായ്‌,
    പിറുപിറുക്കുന്നുണ്ട് ഇടയ്ക്കിടെ ശാപവചനങ്ങള്‍,
    ജഡ കയറിയ മുടിയെ മറച്ചു കൊണ്ടുണ്ട് പഴഞ്ചനാം തൊപ്പി.

    എന്താവാം എങ്ങനെയാവാം ആരാവാം;
    ഈ യുവത്വത്തിനെ ഈ സ്ഥിയിലേക്കാനയിച്ചത്?
    കച്ചവടതന്ത്ര പാളിച്ചയോ,ലഹരിയോ കാമിനിയോ,
    ആരാവാം അതിന്‍ മുഖ്യ പ്രതി.

    ഇല്ലില്ലിന്നു യുവാക്കള്‍ക്കൊട്ടുമേ;
    പരാജയങ്ങള്‍ സഹിക്കാന്‍ കഴിവേതുമേ.
    ടി വി ചാനല്‍ മാറ്റുവാന്‍,
    റിമോട്ട് നല്‍കാത്തതിന് പോലും വെടിയുന്നു ജീവന്‍.

    മുലകുടി മാറാത്ത പിഞ്ചു കുട്ടികള്‍ പോലും;
    കൊല്ലുന്നു സുഹൃത്തിനെ വിദഗ്ധാസൂത്രണങ്ങളാല്‍,
    തല്ലി കൊഴിക്കുന്നു സ്വയമവര്‍ തങ്ങളേയും,
    ഒപ്പം അവരെ കാത്തിരിക്കുന്ന കുടുംബങ്ങളെയും.

    മദ്യവും കഞ്ചാവും ഹെറോയിനും എല്‍. എസ്‌. ഡിയും;
    വഴിതെറ്റിക്കുന്നു ചോരനീരാര്‍ന്ന യുവത്വങ്ങള്‍.
    എന്തുണ്ട് ഏതുണ്ട് ഇതിനിനിയൊരു പോംവഴി,
    യുവതലമുറകളെ കാത്തു സംരക്ഷിക്കുവാന്‍?

    3 comments:

    1. samoohatthinoddaayulla aathma rodhanam uttharam kittaattha chodhyangalaay thanne avaseshikkunnuu..uttharam kittaattha samasya aakaathirikkanamenkil samoohame unaroo.. saryaaya paathayilekkulla ava bhodham srushttikkaan govermentum janagalum orupole unarendiyirikkunnuu..ezhuthu kaariyude vyaakulathakalum jitnjaasayum..valare moolymullathaanu ...pothu samooham ithellaam ulkondirunnenkil ennu prathyaasikkaam .. nalla aasayam shaabiii.. nandii.. namsakaaram..!!

      ReplyDelete
    2. ക്ഷമിക്കാനും,സഹിക്കാനും കഴിയാത്ത തലമുറയുടെ ചിത്രം
      നല്ല രീതിയില്‍ അവതരിപ്പിച്ചു.
      ആശംസകള്‍

      ReplyDelete
    3. ഇന്നിന്റെ സമുഖ തിന്മകള്‍ക്കു അടിമ പെട്ട യുവത്തത്തിനെ ഉണര്‍ത്താന്‍ ശ്രമം അനിവാര്യം അത് ഒടുവിലെ വരികളിലുടെ മനസ്സിലായി എന്നാല്‍ ആദ്യം നടന്നു മറഞ്ഞ വൃദ്ധന്‍ കഥാ പത്രത്തിനെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എനിക്ക് ഒരു പക്ഷെ ഇനി ഒരു പുനര്‍വായന എനിക്ക് വേണം എന്ന് തോന്നുന്നു ,എഴുത്ത് തുടരട്ടെ ആശംസകള്‍

      ReplyDelete