Friday, February 20, 2015
നഷ്ടപ്രണയം
By:
mind waverings
On: 7:59 PM
നോവിന്നാഴിയിലാർന്നൊരാത്മാവിനെ
മാന്ത്രിക തന്ത്രികളാലുഴിഞ്ഞും
മാസ്മരമാം ഗീതം മൊഴിഞ്ഞും
മനസ്സെന്ന കിളിക്കൂട്ടിലെയ്ക്ക്
തിരികെ ആവാഹിച്ചതൊടുവിൽ
നിൻ സ്നേഹദ്വംശനത്താൽ
എന്നെന്നേക്കുമായാത്മാവിന്
ചിതയൊരുക്കാനായിരുന്നൊ
മാന്ത്രിക തന്ത്രികളാലുഴിഞ്ഞും
മാസ്മരമാം ഗീതം മൊഴിഞ്ഞും
മനസ്സെന്ന കിളിക്കൂട്ടിലെയ്ക്ക്
തിരികെ ആവാഹിച്ചതൊടുവിൽ
നിൻ സ്നേഹദ്വംശനത്താൽ
എന്നെന്നേക്കുമായാത്മാവിന്
ചിതയൊരുക്കാനായിരുന്നൊ
വരണ്ട മനസ്സിൻ മണ്ണിൽ
പ്രതീക്ഷയാം വിത്ത് പാകിയതും
വിത്തൊരു മോഹമരമായി വളരാൻ
സ്നേഹമെന്ന വളവും പ്രേമമെന്ന ജലവുമേകി
അതിൽ നിറയെ പ്രണയവർണ്ണമുള്ള
പൂക്കൾ വിടർത്തിയതും
ഒടുവിൽ മൂര്‍ച്ചയേറിയ കോടാലി
മാറില്‍ തന്നെ പതിപ്പിക്കാനായിരുന്നോ
പ്രതീക്ഷയാം വിത്ത് പാകിയതും
വിത്തൊരു മോഹമരമായി വളരാൻ
സ്നേഹമെന്ന വളവും പ്രേമമെന്ന ജലവുമേകി
അതിൽ നിറയെ പ്രണയവർണ്ണമുള്ള
പൂക്കൾ വിടർത്തിയതും
ഒടുവിൽ മൂര്‍ച്ചയേറിയ കോടാലി
മാറില്‍ തന്നെ പതിപ്പിക്കാനായിരുന്നോ
തിരുത്തല്‍വാദി
By:
mind waverings
On: 7:56 PM
എന്റെ തൂലികത്തുമ്പില്‍ നിന്നുതിരുന്ന മഷിയിൽ
എനിക്കൊരല്‍പ്പംവിപ്ലവ വീര്യം ചേർക്കണം
മനസ്സിനെ വിറളി പിടിപ്പിക്കുന്ന
വാർത്തകളെ തിരുത്തി കുറിക്കുവാൻ
എനിക്കൊരല്‍പ്പംവിപ്ലവ വീര്യം ചേർക്കണം
മനസ്സിനെ വിറളി പിടിപ്പിക്കുന്ന
വാർത്തകളെ തിരുത്തി കുറിക്കുവാൻ
രക്തത്തിന്റെ കണക്ക് നോക്കാതെ പൊഴിക്കുന്നതും
രക്തബന്ധം കണക്കു നോക്കാതെ കൊഴിക്കുന്നതും
രക്തത്തിന് പകരം കണക്കുകൂട്ടി വീഴ്ത്തുന്നതും
യുക്തിയോടെല്ലാമെനിക്ക് കണക്കു നോക്കാതെ തിരുത്തി കുറിക്കണം .
രക്തബന്ധം കണക്കു നോക്കാതെ കൊഴിക്കുന്നതും
രക്തത്തിന് പകരം കണക്കുകൂട്ടി വീഴ്ത്തുന്നതും
യുക്തിയോടെല്ലാമെനിക്ക് കണക്കു നോക്കാതെ തിരുത്തി കുറിക്കണം .
വ്യക്തികള്‍ സദാ സമൂഹത്തെ പഴിക്കുന്നതും
വ്യക്തി ബന്ധങ്ങള്‍ക്ക് തൃണവില കല്‍പ്പിക്കുന്നതും
വ്യക്തതയില്ലാതെ അന്യനില്‍ സംശയാലുവാകുന്നതും
ശക്തിയോടെനിക്കിന്നു തിരുത്തി എഴുതണം .
വ്യക്തി ബന്ധങ്ങള്‍ക്ക് തൃണവില കല്‍പ്പിക്കുന്നതും
വ്യക്തതയില്ലാതെ അന്യനില്‍ സംശയാലുവാകുന്നതും
ശക്തിയോടെനിക്കിന്നു തിരുത്തി എഴുതണം .
ഭക്തിയെ കച്ചവടമാക്കി ചുരുക്കുന്നതും
ഭക്തന്റെ കള്ള മേലങ്കി അണിഞ്ഞു രസിക്കുന്നതും
സൂക്തങ്ങളിലെ ഏടുകള്‍ മറന്നെന്നു ഭാവിക്കുന്നതും
തിക്തമായെല്ലാം മാറ്റി കുറിക്കണം.....
ഭക്തന്റെ കള്ള മേലങ്കി അണിഞ്ഞു രസിക്കുന്നതും
സൂക്തങ്ങളിലെ ഏടുകള്‍ മറന്നെന്നു ഭാവിക്കുന്നതും
തിക്തമായെല്ലാം മാറ്റി കുറിക്കണം.....
മാറ്റി കുറിക്കണം അവയൊക്കെത്തന്നെ
ഇന്നെനിക്കീ തൂലികത്തുമ്പില്‍ നിന്നടരുന്ന
അക്ഷരകണങ്ങളുടെ തീക്ഷ്ണമാംഊര്‍ജ്ജ താണ്ഡവത്തിന്റെ
വീര്യം നിങ്ങള്‍ തന്‍ സിരകളില്‍ നിറയ്ക്കുവാന്‍
ഇന്നെനിക്കീ തൂലികത്തുമ്പില്‍ നിന്നടരുന്ന
അക്ഷരകണങ്ങളുടെ തീക്ഷ്ണമാംഊര്‍ജ്ജ താണ്ഡവത്തിന്റെ
വീര്യം നിങ്ങള്‍ തന്‍ സിരകളില്‍ നിറയ്ക്കുവാന്‍
Subscribe to:
Posts (Atom)