Tuesday, October 11, 2011

Tagged Under:

ഇന്നത്തെ ഓണം

By: mind waverings On: 12:55 PM
  • Share Post

  • ഓണമെവിടെ ഉമ്മാ 
    ടീച്ചര്‍ പറഞ്ഞ ഊഞ്ഞാലും 
    ഓണപൂക്കളവും,ഓണപ്പന്തും
    ഓണപ്പൂവിളിയും മാവേലിമന്നനും
                                   എവിടെ ഉമ്മാ?
    എന്നെന്‍ മകള്‍ കൊഞ്ചി ഉത്തരം തേടുമ്പോള്‍ 
    അതിന്നുത്തരം തേടി ഞാന്‍ ഉഴറുന്നൂ 

    എന്തേ അവളോട്‌ ഞാന്‍ പറയേണ്ടൂ?
    തുണിക്കടയിലെ വന്‍ തിരക്കുകള്‍
    പച്ചക്കറിയുടെ വന്‍ വിലക്കയറ്റം 
    മദ്യഷാപ്പിലെ വന്‍ നിര
    മരവിച്ച മനസ്സാക്ഷി
    ഇതെല്ലാമാണ് കുഞ്ഞേ ഇന്നത്തെ ഓണമെന്നോ?

    അതോ 
        വന്‍ നഗരങ്ങളിലെ നിയോണ്‍ ലൈറ്റുകളും
        വഴിയോര വാണിഭക്കാരും
        വികൃത വേഷം കെട്ടിയ അഭിനവ മാവേലി മന്നന്മാരും 
         ഒന്ന് ഞെക്കിയാല്‍ വീട്ടിലെത്തുന്ന ഓണസദ്യയും 
         ഇതെല്ലാമാണ് മകളെ ഇന്നത്തെ ഓണഘോഷമെന്നോ? 

    എന്‍ മൌനം കണ്ടവള്‍ എന്നോട് പറയുന്നൂ
    ഓണമെന്നാല്‍ എനിക്ക് മനസ്സിലായി ഉമ്മാ 
    ഓണവധിയും ടി.വി.യിലെ ഓണ സിനിമകളും 
    പിന്നെ അവധിക്കാലത്ത്‌ സ്കൂളിലേക്ക് 
    ചെയ്യേണ്ടുന്ന ഗൃഹ പാഠവും പ്രൊജക്റ്റ്‌ടും
              ഇതെല്ലാം അല്ലേ ഉമ്മാ ഈ ഓണം???????????ണമെവിടെ ഉമ്മാ
    ടീച്ചര്‍ പറഞ്ഞ ഊഞ്ഞാലും
    ഓണപൂക്കളവും,ഓണപ്പന്തും
    ഓണപ്പൂവിളിയും മാവേലിമന്നനും
    എവിടെ ഉമ്മാ?
    എന്നെന്‍ മകള്‍ കൊഞ്ചി 

    ഉത്തരം തേടുമ്പോള്‍
    അതിന്നുത്തരം തേടി 
    ഞാന്‍ ഉഴറുന്നൂ

    എന്തേ അവളോട്‌ 
    ഞാന്‍ പറയേണ്ടൂ?
    തുണിക്കടയിലെ വന്‍ തിരക്കുകള്‍
    പച്ചക്കറിയുടെ വന്‍ വിലക്കയറ്റം
    മദ്യഷാപ്പിലെ വന്‍ നിര
    മരവിച്ച മനസ്സാക്ഷി
    ഇതെല്ലാമാണ് കുഞ്ഞേ 
    ഇന്നത്തെ ഓണമെന്നോ?
    അതോ
    വന്‍ നഗരങ്ങളിലെ 
    നിയോണ്‍ ലൈറ്റുകളും
    വഴിയോര വാണിഭക്കാരും
    വികൃത വേഷം കെട്ടിയ 
    അഭിനവ മാവേലി മന്നന്മാരും 
    ഒന്ന് ഞെക്കിയാല്‍ 
    വീട്ടിലെത്തുന്ന ഓണസദ്യയും
    ഇതെല്ലാമാണ് മകളെ 
    ഇന്നത്തെ ഓണഘോഷമെന്നോ?

    എന്‍ മൌനം കണ്ടവള്‍ 
    എന്നോട് പറയുന്നൂ
    ഓണമെന്നാല്‍ എനിക്ക് 
    മനസ്സിലായി ഉമ്മാ..
    ഓണാവധിയും ടി.വി.യിലെ
    ഓണ സിനിമകളും പിന്നെ 
    അവധിക്കാലത്ത്‌ സ്കൂളിലേക്ക് 
    ചെയ്യേണ്ടുന്ന ഗൃഹ പാഠവും 
    പ്രൊജക്റ്റ്‌ടും..
    ഇതെല്ലാം അല്ലേ 
    ഉമ്മാ ഈ ഓണം???????????

    3 comments:

    1. എന്‍ മൌനം കണ്ടവള്‍
      എന്നോട് പറയുന്നൂ
      ഓണമെന്നാല്‍ എനിക്ക്
      മനസ്സിലായി ഉമ്മാ..
      ഓണാവധിയും ടി.വി.യിലെ
      ഓണ സിനിമകളും പിന്നെ
      അവധിക്കാലത്ത്‌ സ്കൂളിലേക്ക്
      ചെയ്യേണ്ടുന്ന ഗൃഹ പാഠവും
      പ്രൊജക്റ്റ്‌ടും..
      ഇതെല്ലാം അല്ലേ
      ഉമ്മാ ഈ ഓണം???????????

      ReplyDelete
    2. ബീവറേജിലെ നീണ്ട നിര എന്നും ഉണ്ടാകും
      അതിനു ഓണമോ , ഹര്‍ത്താലോ , മറ്റെന്താഘോഷമായാലും മതിയല്ലോ
      ഇന്ന് മലയാളിക്ക് ,
      ഓണം ഇന്ന് ആകെ കോലം മാറി പോയിരിക്കുന്നു
      അത് നന്നായ് പറഞ്ഞു ഈ വരികളിലൂടെ

      ReplyDelete
    3. പിന്നെ ഈ വേഡ് വേരിഫിക്കേഷന്‍ ഒന്നു മാറ്റി ഇടു ട്ടോ ,
      കമന്‍റിടാന്‍ നോക്കുംബോള്‍ അത് ഒരു ശല്ല്യമായ് തോനുന്നു

      ReplyDelete