കുനിഞ്ഞ് പെറുക്കണ്
കണ്ടു രസിച്ചൂ,പറഞ്ഞു ചിരിച്ചൂ
കൂനി ഇരിക്കണ്
എന്തോ പുലമ്പണ്
പേക്കോലം...
തുറിച്ച് നോക്കണ്
നൃത്തം വെയ്ക്കണ്
തെരുവില്‍ അലയണ
സ്ത്രീ രൂപം...
ഒക്കത്തുണ്ടൊരു പാവക്കുട്ടി
തോളില്‍ വലിയൊരു തുണി സഞ്ചി
അതിന്നുള്ളിലോ മാലിന്യങ്ങള്‍
നിറഞ്ഞു തിങ്ങി കവിയുന്നൂ.
കല്ലെറിയുന്നൂ ചിലരവളെ
ദയനീയത തന്‍ നോട്ടമെറിഞ്ഞു
കടന്നു പോണൂ മറ്റു ചിലര്‍....
കീറി പിഞ്ചിയ കുപ്പായത്തില്‍
ചിലരുടെ നോട്ടമുടക്കുന്നൂ
വിടന്മാരില്‍ ചിലരവളുടെ മേനി
നോക്കി കുത്തി കീറുന്നൂ..
നായകളെ പോലും കല്ലെറിയുന്നോരെ
സംഘടനയുണ്ടേ ശിക്ഷിക്കാന്‍
എന്നാലോ തന്‍ സഹജീവികളെ
സംരക്ഷിക്കാന്‍ പഴുതില്ലാ...
കുറെക്കൂടെ പോളിഷ് ആകാമായിരുന്നു
ReplyDeleteആദ്യവരികളാണേറെ ഇഷ്ടായത്..
ReplyDeleteവാക്കുകളാല്‍ പ്രതിക്ഷേതം അറിയിച്ചു കൊള്ളാം
ReplyDelete