ഞാന്‍ നിന്നിലോരഭയം
തിരയുമ്പോള്‍
നീ എന്നിലൊരിടത്താവളം
തേടുന്നുവോ?
എന്‍റെ ലോകം മുഴുവന്‍
നിനക്കായ് തീറു നല്‍കി
പക്ഷെ നീ നിന്‍ ലോകം
എനിക്കെന്തേ പകുത്തു തന്നു?
പ്രണയത്തിന്‍ നൌക
ഒരുമിച്ചു നാം തുഴയവേ
നടുക്കടലില്‍ തനിച്ചാക്കി
വിട്ടകലുമോ?
നിന്‍ കയ്യിലെ കേവലം
കളിപ്പാവയെന്നറിഞ്ഞു ഞാന്‍
നിന്‍ ചരട് വലിയില്‍ നൃത്തം വെയ്ക്കാം
എന്നാലെങ്കിലും നിന്‍ പ്രണയം
മുഴുവനായ് എനിക്കേകിടുമോ?
നിന്നെക്കൂടാതില്ലെനിക്കിനി
ഏതു സ്വര്‍ഗ്ഗവും..
നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍...കവിതയ്ക്ക് അഭിനന്ദനങ്ങളും..സുഖമുള്ള ഓര്‍മ്മകള്‍..
ReplyDelete