Tuesday, April 17, 2012

Tagged Under:

സൂര്യനും ഭൂമിയും(ഭാഗം 2 )

By: mind waverings On: 12:21 PM
  • Share Post
  • ഹൃദയത്തിനുള്ളില്‍ ചിതറിത്തെറിച്ച്;
    ഒളിച്ചിരുന്ന മോഹകണങ്ങളെ,
    സ്നേഹച്ചൂടാല്‍ ബാഷ്പീകരിച്ച്‌,
    അത് നിന്നിലെയ്ക്കാവാഹിച്ച്,
    പിന്നെ അതിനെ മഴയായ്,
    എന്നിലേയ്ക്ക് തന്നെ പെയ്യിച്ച്,
    വീണ്ടും മോഹമൊട്ടുകള്‍ കിളിര്‍പ്പിച്ച്,
    എന്നെ തലോടി ഉറക്കിയിട്ട്‌,
    നീ അകലുന്നെന്നില്‍ നിന്നും;
    വീണ്ടും ഒരു തിരിച്ചു വരവിനായി.

    ഞാന്‍ ഉണരുമ്പോള്‍;
    എനിക്കൊപ്പം നീ ഉണ്ടാവുമെന്നെനിക്കറിയാം ...

    2 comments:

    1. ഉണ്ടാകും.ഉണ്ടാകാതിരിക്കില്ല.
      ആശംസകള്‍

      ReplyDelete
    2. ...അങ്ങനെ, അവിരാമം തുടരുന്ന നിന്റെ യാത്രയും എന്റെ വിശ്രമവും...ലോകനന്മയ്ക്കായി ഭവിക്കട്ടെ..... ഭാവുകങ്ങൾ....

      ReplyDelete