Friday, April 13, 2012

Tagged Under:

ഭൂമിയും സൂര്യനും

By: mind waverings On: 2:59 PM
  • Share Post
  • മരവിച്ച് വിറങ്ങലിച്ച് മൃതപ്രായയായ;
    എന്നിലേക്ക്‌ നീ പ്രസരിപ്പിച്ച,
    ഊര്‍ജ്ജവും താപവും,
    മൃതിയില്‍ നിന്നുണര്‍ത്തി;
    ഓരോ അണുവിലും നൂറായിരം സൂനം വിടര്‍ത്തി,
    ഓരോ നിമിഷവും വസന്തോത്സവമാക്കി;
    ഇനി എന്നെ തനിച്ചാക്കി,
    ആഴി തന്‍ മടിത്തത്തിലേക്ക് മടങ്ങാന്‍;
    നീ വെമ്പല്‍ കൂട്ടുമ്പോഴും,
    ഉള്ളില്‍ തിരികെ എന്നിലേക്ക് മടങ്ങാന്‍,
    മറ്റൊരു വെമ്പല്‍ ഉദയം കൊള്ളുന്നത്‌ ഞാനറിയുന്നു.

    നീ തിരികെ എന്നിലെയ്ക്കെത്തും വരെ 
    ഞാന്‍ മയങ്ങട്ടെ !!!!!!

    1 comments:

    1. ...അതെ, പതിന്മടങ്ങ് ഊർജ്ജം നൽകാൻ അടുത്ത പ്രഭാതമായി നീയെത്തുംവരെ അല്പമൊന്നുറങ്ങാം.....

      ReplyDelete