ഇലകള്‍ കൊഴിഞ്ഞ് നഗ്നയായ പൂമരം,
വസന്തമെന്നെന്നേക്കും തന്നില്‍ നിന്ന്,
വിട പറഞ്ഞകന്നെന്നോര്‍ത്തിട്ടോ,
പൂക്കള്‍ ഏകിയ സ്നേഹ സൌരഭ്യം,
കൈ വിട്ടു പോയെന്ന ആകുലതയോ .
മധുപന്‍ പാടുമൊരു പ്രണയഗീതം ഇനി,
കേള്‍ക്കാന്‍ ആകില്ലെന്ന് നിനച്ചതോ.
ചില്ലകളില്‍ ചേക്കേറി കുറുകാന്‍ കിളികുലം,
ഇനി വിരുന്നെത്തില്ലെന്ന വിഷാദമോ..
മാരുതന്‍ വന്നു തന്നെ ചെറുകൈകളാല്‍,
തഴുകില്ലെന്ന നഷ്ടബോധാത്താലോ.
കരയേണ്ടാ,മിഴിനീര്‍ പൊഴിക്കേണ്ട നീ,
വരുമിനിയുമൊരു വസന്തം ,
നിന്നെ പൂക്കള്‍ കൊണ്ട് മൂടുവാന്‍,
നിന്നില്‍ സൌരഭ്യം നിറയ്ക്കുവാന്‍,
നിന്നെ പുളകിതയാക്കുവാന്‍.
നന്മനിറഞ്ഞ കാലം വരാതിരിക്കില്ല.
ReplyDeleteആശംസകള്‍
അതെ. കരയണ്ട..
ReplyDeleteവരുമിനിയുമൊരു വസന്തം
ഇന്ന് അല്ലെങ്കില്‍ നാളെ എന്തായാലും വരും
ReplyDeleteഇല്ലെങ്കില്‍ വരുത്തും
:-)
ലളിതമായ വരികള്‍ .
ReplyDelete