വേണം എനിക്കൊരു കീറാത്ത,
നേര്‍ത്തതല്ലാത്ത കറുത്ത മുഖംമൂടി.
വിങ്ങലുകളെ ഭംഗിയായി ഒളിപ്പിക്കുവാന്‍;
സങ്കടങ്ങളെ ഗോപ്യമാക്കുവാന്‍.
വേണം എനിക്കൊരു ചുവന്ന,
നേര്‍ത്ത പട്ടു തൂവാല.
കണ്ണീരിനൊപ്പം സ്വപ്നങ്ങളെയും തുടച്ചു മാറ്റുവാന്‍;
സങ്കടചുവപ്പ് രാശിയെ തൊട്ടെടുക്കുവാന്‍.
വേണം എനിക്കൊരു ചെറുകൈത്തോക്ക്,
കയ്യില്‍ ഒതുക്കാവുന്ന ശബ്ദമില്ലാതുള്ളത്.
സ്ത്രീകളുടെ ചാരിത്ര്യത്തിനു വില പറയുന്നവനെ;
ആരുമറിയാതെ ചുട്ടു കരിക്കുവാന്‍.
വേണം എനിക്കൊരു വെണ്ണക്കല്‍ പാകിയ,
ചില്ല് ഭിത്തികളോട് കൂടിയ ഒരു ചെറുമാളിക.
എന്റെ അഹങ്കാരങ്ങള്‍ക്ക് നേരെയുള്ള കല്ലുകളെ;
ചില്‍ ചീളുകളായി കൈനീട്ടി വാങ്ങുവാന്‍.
നേര്‍ത്തതല്ലാത്ത കറുത്ത മുഖംമൂടി.
വിങ്ങലുകളെ ഭംഗിയായി ഒളിപ്പിക്കുവാന്‍;
സങ്കടങ്ങളെ ഗോപ്യമാക്കുവാന്‍.
വേണം എനിക്കൊരു ചുവന്ന,
നേര്‍ത്ത പട്ടു തൂവാല.
കണ്ണീരിനൊപ്പം സ്വപ്നങ്ങളെയും തുടച്ചു മാറ്റുവാന്‍;
സങ്കടചുവപ്പ് രാശിയെ തൊട്ടെടുക്കുവാന്‍.
വേണം എനിക്കൊരു ചെറുകൈത്തോക്ക്,
കയ്യില്‍ ഒതുക്കാവുന്ന ശബ്ദമില്ലാതുള്ളത്.
സ്ത്രീകളുടെ ചാരിത്ര്യത്തിനു വില പറയുന്നവനെ;
ആരുമറിയാതെ ചുട്ടു കരിക്കുവാന്‍.
വേണം എനിക്കൊരു വെണ്ണക്കല്‍ പാകിയ,
ചില്ല് ഭിത്തികളോട് കൂടിയ ഒരു ചെറുമാളിക.
എന്റെ അഹങ്കാരങ്ങള്‍ക്ക് നേരെയുള്ള കല്ലുകളെ;
ചില്‍ ചീളുകളായി കൈനീട്ടി വാങ്ങുവാന്‍.
നന്നായിട്ടുണ്ട് രചന
ReplyDeleteആശംസകള്‍
വേണം എനിക്കൊരു ചുവന്ന,
ReplyDeleteനേര്‍ത്ത പട്ടു തൂവാല.
കണ്ണീരിനൊപ്പം സ്വപ്നങ്ങളെയും തുടച്ചു മാറ്റുവാന്‍;
സങ്കടചുവപ്പ് രാശിയെ തൊട്ടെടുക്കുവാന്‍.