Monday, March 26, 2012

Tagged Under:

എന്റെ കുഞ്ഞി(2)

By: mind waverings On: 11:25 AM
  • Share Post

  • ചുരിദാര്‍ ധരിക്കാന്‍ കുഞ്ഞിക്ക് അതിയായ മോഹമായിരുന്നു.അവള്‍ടെ പപ്പ അതിനനുവദിച്ചിരുന്നില്ല.പെണ്‍കുട്ടികള്‍ ഹാഫ് സാരീ മാത്രമേ ആ പ്രായത്തില്‍ ധരിക്കാവൂ എന്നായിരുന്നൂ അയാള്‍ടെ ന്യായം.
    ഞാന്‍ ഫാഷന്‍ ഡ്രെസ്സുകള്‍ ധരിക്കുമ്പോള്‍ അവള്‍ ആശയോടെ നോക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്.
    ഒരിക്കല്‍ ഞാനവള്‍ക്ക് ഒരു ജോഡി ചുരിദാര്‍ സമ്മാനിച്ചിരുന്നു.പപ്പയെ പേടിച്ചു അതവള്‍ ഒരിക്കലും ധരിച്ചില്ല.അവള്‍ടെ വാസന സോപ്പിന്റെ മണമുള്ള പെട്ടിയില്‍ പോന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഒരിക്കല്‍ ഞാന്‍ കണ്ടു.

    അവള്‍ക്കു ചുരിദാര്‍ ധരിക്കാനുള്ള അവസരമായി എന്റെ വിവാഹം.അവള്‍ടെ പപ്പ പങ്കെടുക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മനോഹരമായ ഒരു ചുരിദാര്‍ ഞാന്‍ അവള്‍ക്കായി വാങ്ങി.അതണിഞ്ഞു വന്ന അവള്‍,എന്ത് സുന്ദരിയായിരുന്നെന്നോ?

    വിവാഹത്തില്‍ പങ്കെടുത്ത എല്ലാ പേരുടെയും കണ്ണിലുണ്ണിയായി അവള്‍ പാറി നടന്നു.
    വിവാഹം കഴിഞ്ഞു പിറ്റേ ദിവസം അവള്‍ തിരികെ പോയി.ഞാന്‍ പുതിയ ജീവിതത്തിലേക്കും.വീട്ടില്‍ നിന്ന് അകലെയായിരുന്നു ഭര്‍തൃഗൃഹം എന്നത് കൊണ്ട് കുഞ്ഞിയെ കാണുന്നത് തന്നെ വല്ലപ്പോഴുമായി.പിന്നെയും കത്തുകള്‍ മാത്രമായി ഏക ആശ്രയം.

    എന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ അവളുടെയും വിവാഹം നിശ്ചയിച്ചു.ഗള്‍ഫ്‌കാരനായിരുന്നു വരന്‍.അച്ഛനമ്മമാര്‍ക്കുള്ള ഏക മകന്‍ .എനിക്ക് വളരെ സന്തോഷമായി.എന്റെ കുഞ്ഞിക്ക് സന്തോഷമുള്ള ഒരു ജീവിതം കിട്ടുമല്ലോ.

    അവളുടെ വിവാഹ തലേന്നേ ഞാന്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നു.തലേ രാത്രി ഞാനാണ് അവളുടെ കയ്യില്‍ മൈലാഞ്ചി ചാര്‍ത്തി കൊടുത്തത്.അന്ന് നേരം വെളുക്കുന്നത്‌ വരെ ഞങ്ങള്‍ ഓരോ കാര്യം പറഞ്ഞിരുന്നു.ഇനി അത് പോലൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അന്ന് ഞങ്ങള്‍ ഓര്‍ത്തതേയില്ല.
    അവളുടെ വിവാഹത്തിനു ചമയിച്ചത് ഞാനായിരുന്നു.എന്ത് ഭംഗിയായിരുന്നു അവളെ കാണാന്‍.എനിക്കവളെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.
    എന്റെ കുഞ്ഞി ഭാഗ്യവതിയായിരുന്നു.അവളുടെ മനസ്സ് പോലെ തന്നെ വളരെ സന്തോഷപ്രദമായ ഒരു ജീവിതം അവള്‍ക്കു ലഭിച്ചു.വളരെ സ്നേഹസമ്പന്നരായിരുന്നു അവളുടെ ഭര്‍തൃവീട്ടുകാര്‍.ആ വീട്ടില്‍ അവളൊരു രാജകുമാരിയായി വാണു.

    വിവാഹം കഴിഞ്ഞു മൂന്നാം മാസം അവളുടെ ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങി. ആ വിഷമം അറിയിക്കാതെ അവളെ സ്നേഹിക്കാന്‍ മത്സരിച്ചു അവളുടെ അമ്മായി അമ്മയും അമ്മായി അച്ഛനും.
    അവര്‍ക്കവള്‍ മരുമകള്‍ ആയിരുന്നില്ല മകള്‍ തന്നെയായിരുന്നു.സ്വന്തം വീട്ടില്‍ നിന്ന് അവള്‍ക്കൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും സന്തോഷവും അവള്‍ക്കവിടെ ആവോളം ലഭിച്ചു.എന്നിട്ടും എന്തിനാണവള്‍ .........?
    ( തുടരും )

    0 comments:

    Post a Comment