Monday, March 26, 2012

Tagged Under:

കുഞ്ഞി(അവസാന ഭാഗം)

By: mind waverings On: 11:31 AM
  • Share Post

  • വര്‍ഷങ്ങള്‍ പറന്നകന്നു.ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു.കത്തുകളിലൂടെ അപ്പോഴും ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിന്നു. ഓഫീസില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഞാന്‍ അവളെ അറിയിക്കുമായിരുന്നു.അതുപോലെ അവള്‍ ഭര്‍തൃഗൃഹത്തില്‍ ഓരോ ചെറു സംഭവങ്ങളും.അമ്മായി അവള്‍ക്കു വാങ്ങി കൊടുത്ത പുതിയ സാരിയുടെ ഭംഗി മുതല്‍ ഭര്‍ത്താവ് വിവാഹ വാര്‍ഷികത്തിന് അവള്‍ക്കു സമ്മാനിച്ച മോതിരത്തിന്റെ വിവരം വരെ.

    എന്റെ വിവാഹം കഴിഞ്ഞു മൂന്നാം വര്‍ഷം ആദ്യ മകന്‍ പിറന്നു.കുഞ്ഞിനെ കാണാന്‍ വന്ന കുഞ്ഞി അതിയായ സന്തോഷത്തിലായിരുന്നു.കുഞ്ഞിനെ കയ്യില്‍ വെച്ച് കൊനജിച്ചുഅവള്‍ മണിക്കൂറുകളോളം ഇരുന്നു.കുഞ്ഞുങ്ങളെ അത്രമേല്‍ ഇഷ്ട്ടമായിരുന്നു അവള്‍ക്ക്‌.

    ദൌര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ എന്റെ കുഞ്ഞിക്കു വിവാഹം കഴിഞ്ഞു വര്‍ഷം എട്ടായിട്ടും കുട്ടികള്‍ ഉണ്ടായില്ല.അതില്‍ അവള്‍ക്ക്‌ അതിയായ വേദനയുണ്ടായിരുന്നു.അതിന്റെ പേരില്‍ ഒരു ചെറു നോട്ടം കൊണ്ട് പോലും അവളുടെ ഭര്‍തൃവീട്ടുകാര്‍ അവളെ നോവിച്ചിരുന്നില്ല.

    ആയിടെയാണ് കുഞ്ഞിയുടെ ഭര്‍ത്താവിന്റെ ജോലി നഷ്ട്ടമായി നാട്ടില്‍ തിരിച്ചെത്തിയത്‌.ഒപ്പം ചെറുതല്ലാത്ത കടബാദ്ധ്യതയും.ഇടത്തരം കുടുംബം ആയിരുന്നു അവരുടേത്.
    കുഞ്ഞിയുടെ പപ്പ വിവാഹ സമയത്ത് അവള്‍ക്ക്‌ കൊടുക്കാം എന്നെറ്റിരുന്ന സ്വത്തുക്കള്‍ അത് വരെ അവള്‍ക്ക്‌ കൊടുത്തിരുന്നില്ല.അതാരും ആവശ്യപ്പെട്ടിരുന്നില്ലാ താനും.പക്ഷെ അപ്പോഴത്തെ സാമ്പത്തിക പരുങ്ങല്‍ കണ്ടു കുഞ്ഞി ധൈര്യം സംഭരിച്ചു പപ്പയോട്സ്വത്ത് ആവശ്യപ്പെട്ടു.പക്ഷെ ആ മനസ്സലിവില്ലാത്ത മനുഷ്യന്‍ സ്വത്ത് അവള്‍ക്ക്‌ വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.ആ വഴിയും അടഞ്ഞതില്‍ അവള്‍ വളരെ അധികം ദുഖിച്ചു.

    അവളുടെ ഭര്‍ത്താവ് കൂലി പണിക്കു പോകാന്‍ തുടങ്ങി.പ്രാരാബ്ധങ്ങല്‍ക്കിടയിലും അവര്‍ക്ക് സ്നേഹത്തിന് ദാരിദ്ര്യം നേരിട്ടിരുന്നില്ല.
    ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ ആയിരിക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു.കുഞ്ഞി മഞ്ഞപ്പിത്തം ബാധിച്ചു മെഡിക്കല്‍ കോളേജില്‍ ആണെത്രെ.അമ്മയെയും കൂട്ടി ഉടനടി ആശുപത്രിയില്‍ എത്തി.ചെല്ലുമ്പോള്‍ കണ്ട കാഴ്ച ചേതനയറ്റ അവളുടെ ശരീരം മോര്‍ച്ചറിയിലേക്ക് കൊണ്ട് പോകുന്നതാണ്.ഒന്നേ നോക്കിയുള്ളൂ അതോടെ എന്റെ ബോധം മറഞ്ഞു.

    ബോധം വന്നപ്പോഴേക്കും അവള്‍ ഓര്‍മ്മയായി കഴിഞ്ഞിരുന്നു.അപ്പോഴാണ്‌ നടുക്കുന്ന ആ സത്യം ഞാന്‍ അറിഞ്ഞത്.അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെത്രേ,വിഷം കഴിച്ച്.
    കുട്ടിക്കാലം മുതലുള്ള ഓരോ സംഭവങ്ങള്‍ എന്റെ മനസ്സിലൂടെ പിന്നെയും പിന്നെയും മിന്നി മറഞ്ഞു.അവള്‍ മരിക്കുന്നതിനു രണ്ടാഴ്ച മുന്‍പൊരു ദിവസം എന്നെ കാണാന്‍ വന്ന കാര്യം ഞാന്‍ ഓര്‍ത്തു പോയി.ആരുടെയോ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അവളും ഭര്‍ത്താവും ഒപ്പമായിരുന്നു ആ ഞായറാഴ്ച വീട്ടിലേക്കു വന്നത്.കുട്ടികള്‍ക്കൊപ്പം അവളും ഒരു കുട്ടിയായി ഏറെ നേരം കളിച്ചു.
    സദ്യ കഴിഞ്ഞു വന്നതിനാല്‍ ഞാനവളെ ആഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചില്ല.അതവള്‍ക്ക്‌ വിഷമമായി.അവള്‍ തനിയെ ചോറ് വിളമ്പി എന്റെ കയ്യില്‍ തന്നു.എന്നോട് ഉരുളയാക്കി അവളുടെ വായില്‍ വെച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു.അത് കഴിച്ച് തീരുവോളം കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു അവളുടെ കണ്ണില്‍ നിന്നും.

    പ്പോള്‍ അവള്‍ നേരത്തെ തീരുമാനിചിരുന്നതാണോ അത് .അവള്‍ക്ക്‌ അന്നെന്നോട്ഒരുവാക്ക്പറയാമായിരുന്നില്ലേ,എന്നാലാകുന്ന രീതിയില്‍ ഞാന്‍ അവളെ സമാധാനിപ്പിക്കുമായിരുന്നില്ലേ..അവള്‍ മരിച്ചു മൂന്നാം നാള്‍ അവള്‍ അവസാനമായെഴുതിയ കത്തെനിക്ക് ലഭിച്ചു.അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

    എന്റെ പ്രിയപ്പെട്ട വാവേ(അവള്‍ എന്നെ വിളിച്ചിരുന്നത്‌ വാവ എന്നായിരുന്നു )
    നീ ഒരിക്കലും എന്നോട് പൊറുക്കില്ലെന്ന് എനിക്കറിയാം.എന്നാലും നിന്റെ കുഞ്ഞിക്കിനിയും വയ്യ ഒന്നും സഹിക്കാന്‍.സ്നേഹിക്കുന്നവര്‍ക്ക് വേദനമാത്രം നല്‍കുന്ന നശിച്ച ഒരു ജന്മമായി ഞാന്‍ അവസാനിച്ചോട്ടെ.എന്റെ സ്നേഹവാനായ ഭര്‍ത്താവിനു ഒരു കുഞ്ഞിനെ പോലും കൊടുക്കാന്‍ കഴിയാഞ്ഞ പാഴ്ജന്മം.പപ്പയുടെ അടിച്ചമര്‍ത്തലില്‍ വളര്‍ന്ന എനിക്ക് ആത്മവിശ്വാസം തീരെയില്ലാതായത് അതിശയമല്ലല്ലോ.എന്റെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ ഒരു സമസ്യക്ക് പോലും ആശ്വാസമേകാന്‍ എനിക്ക് ജന്മം തന്ന ആ മനുഷ്യനായില്ലല്ലോ.നിനക്ക് തോന്നും ഞാന്‍ പൊട്ടത്തരമാണ് കാണിച്ചതെന്ന് ,അല്ലെ..പക്ഷെ ഇതാണ് വാവേ എന്റെ ശരി.എന്നോട് ക്ഷമിക്കൂ
    എന്ന് നിന്റെ മാത്രം കുഞ്ഞി
    (അവസാനിച്ചു )

    0 comments:

    Post a Comment