Monday, March 19, 2012

Tagged Under:

അജ്ഞാത മണി

By: mind waverings On: 11:55 AM
  • Share Post

  • മുഴങ്ങുന്നൂ മണി,
         ദൂരെ അമ്പലത്തിലോ,പള്ളിയിലോ,
         ആ കാണുന്ന ക്ലോക്ക് ടവരിലോ?
         എവിടെ എന്ന് തിരക്കി അലഞ്ഞു ഞാന്‍. 
    അലഞ്ഞു ഞാന്‍, 
          കാട്ടിലൂടെ മേട്ടിലൂടെ,ഒറ്റയടി പാതയിലൂടെ,
          എങ്ങോട്ടെന്നേതിനെന്നില്ലാതെ.എന്നിട്ടും
          ആ മണിനാദത്തിന്നുറവിടം കണ്ടെത്താനായില്ലാ.
    എവിടെയാണാ മണി?
           എന്ന് പിന്നെയും തേടാന്‍, 
           മനം ഔത്സുക്യം പൂണ്ടൂ.
           അലഞ്ഞു ഞാന്‍ ശ്മശാനത്തിലൂടെ,
           ചുടുകാട്ടിലൂടെ ആ കൊടുംരാത്രികളില്‍.
    എങ്ങു നിന്നാണാ മണി ഒച്ച?
            ഭൂതങ്ങളുറങ്ങുന്ന കോട്ടക്കുള്ളിലോ,
            ക്രൂരത മയങ്ങും മനുഷ്യ മനസ്സിലോ, 
            എന്ന് തേടി പിന്നെയും നടന്നൂ.
    അല്ല !!!!!!!!!
          ആ മണി എന്‍ മനസ്സില്‍ നിന്നാണല്ലോ, 
          ആ മണി എന്‍ നാഡി മിടിപ്പിന്‍ മണി, 
           ആ നാദം നിലക്കുവാന്‍ കൊതിക്കുമോ,
           നശ്വരരായ നിങ്ങളും ഞാനും?

    0 comments:

    Post a Comment