Monday, March 19, 2012

Tagged Under:

വായില്‍ തോന്നിയത് കോതക്ക്പാട്ട്

By: mind waverings On: 11:53 AM
  • Share Post

  • അടുത്തുള്ള കാവല്‍ മാടം മറന്ന്,
    അകലങ്ങളില്‍ അഭയം തേടുന്നുവോ.
    ഇക്കരെയുള്ളതില്‍ പച്ചപ്പ്‌ തിരയാതെ,
    അക്കരെയുള്ളവയെ പച്ചയായ് കരുതുന്നു.

    ചങ്കെടുത്ത് കാട്ടിയാല്‍ ചെമ്പരത്തി പൂവ്,
    മിന്നുന്നതെല്ലാം പൊന്നെന്നു വെയ്പ്പ്.
    അവ പലപ്പോഴും കാക്കപ്പൊന്നാകുന്നു,
    കുപ്പയിലുമാകാം വൈഡൂര്യ തിളക്കം.

    വേലി തിന്നുന്നു വിളവ് പലപ്പോഴും,
    വിളവിനെ കാക്കാന്‍ പിന്നെന്തുണ്ട്‌ മാര്‍ഗം.
    മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ,
    എന്നാല്‍ പിന്നെ ഇവിടം വെള്ളരിക്കാ പട്ടണം.

    കുരയ്ക്കും പട്ടി കടിക്കില്ലെന്നുറപ്പുണ്ടോ,
    എട്ടിലെ പശു പുല്ലും തിന്നില്ലേ.
    ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം,
    പിന്നേം ചാടിയാല്‍ ചട്ടിയോളം കഷ്ട്ടം.

    0 comments:

    Post a Comment