Sunday, March 18, 2012

Tagged Under:

അവിചാരിതം (2)

By: mind waverings On: 9:58 PM
 • Share Post

 • ചെറുപ്പത്തിലേ എന്തിനും ഏതിനും അവള്‍ക്കു ശ്രീയേട്ടന്‍ വേണമായിരുന്നു.അവനവള്‍ക്ക് ഏട്ടന്‍ മാത്രമല്ല കളിക്കൂട്ടുകാരന്‍ കൂടിയായിരുന്നു.അവന്റെ കയ്യില്‍ തൂങ്ങിയായിരുന്നു.അവള്‍ സ്കൂളില്‍ പോയിരുന്നത്.അവള്‍ക്കു പുറമേ അധികം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല.അതിനവള്‍ പറയുന്ന ന്യായം അവള്‍ക്കു ഏട്ടന്‍ ഉണ്ടല്ലോ പിന്നെന്തിനാ വേറെ കൂട്ട് എന്നായിരുന്നു.

  വാഴത്തേന്‍ എടുത്തു കൊടുക്കാന്‍,പച്ചമാങ്ങ എറിഞ്ഞു വീഴ്ത്താനും,നെല്ലിക്കയും ചാമ്പക്കയും പൊട്ടിക്കാനും,പിന്നെ കുറുമ്പുകള്‍ കാട്ടുമ്പോള്‍ അച്ഛന്റെ തല്ലില്‍ നിന്ന് രക്ഷപ്പെടുത്താനും എല്ലാം ശ്രീയേട്ടന്‍ ഉണ്ടായിരുന്നു അവള്‍ക്ക്‌.

  ഓര്‍ക്കെ ഓര്‍ക്കെ ശ്രീകുമാറിന്റെ വിഷമം ഇരട്ടിച്ചു.സമയം എട്ടായി.ഇവളിതെവിടെ പോയി കിടക്കുന്നു.
  ഇപ്പോളെങ്കിലും ഒരുങ്ങി തുടങ്ങിയാലല്ലേ മുഹൂര്‍ത്ത സമയത്ത് അമ്പലത്തില്‍ എത്താനാകൂ.ഫോട്ടോഗ്രാഫെര്‍മാരും വീഡിയോക്കാരും ഒക്കെ ഇപ്പൊ എത്തും.

  രണ്ടു ദിവസം മുമ്പ് അവളുടെ കൂടെ പഠിക്കുന്ന ഒരു പയ്യന്റെ ഫോണ്‍ വന്നിരുന്നു.ശ്രീകുമാറിന്റെ മൊബൈലിലേക്കാണ് ആണ് അവന്‍ വിളിച്ചത്.അവര്‍ കുറച്ചേറെ സംസാരിക്കുകയും ചെയ്തു.പക്ഷെ അതില്‍ ചങ്ങാത്തത്തില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല.ഇനി ഒരു പക്ഷെ അവനെങ്ങാനും .......

  ശ്രീ മൊബൈലില്‍ അവന്റെ നമ്പര്‍ തപ്പിയെടുത്തു  വിളിക്കാന്‍ ശ്രമിച്ചു.നമ്പര്‍ ഔട്ട്‌ ഓഫ് റേഞ്ച്.അവന്റെ സംശയം ഇരട്ടിച്ചു.ശ്രീമോള്‍ ചതിച്ചോ ഈശ്വരാ....

  വിവാഹ ആലോചനകള്‍ വരാന്‍ തുടങ്ങിയപ്പോളെ താന്‍ അവളോട്‌ ചോദിച്ചതായിരുന്നല്ലോ അവളുടെതായി അവള്‍ക്കെന്തെങ്കിലും താല്പര്യങ്ങള്‍ ഉണ്ടോ എന്ന്.അന്നവള്‍ അത് ചിരിച്ചു തള്ളിയതല്ലേ..ആ അവള്‍....

  ശ്രീക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.കുടുംബത്തിന്റെ അടിത്തറ തകരുമോ എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ പേടി.നാട്ടിലെ പേര് കേട്ട അന്തസ്സുള്ള കുടുംബമായിരുന്നു അവരുടേത്.ശ്രീമോള്‍ നിമിത്തം അതിനൊരു ഹാനിയുണ്ടാകുമോ.

  ശ്രീക്ക് അല്‍പനേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി.തനിക്കും ശ്രീമോള്‍ക്കും ഒരു രഹസ്യ സങ്കേതമുണ്ട്.ആരും അത് വരെ കണ്ടു പിടിച്ചിട്ടില്ലാത്ത ഒരിടം.തങ്ങളില്‍ പിണങ്ങുമ്പോഴും സങ്കടം വരുമ്പോഴും മറ്റും അവിടെ പോയി ഇരിക്കാറാണ്‌ പതിവ്.
  ഒരാളെ അല്‍പനേരം കണ്ടില്ലെങ്കില്‍ അവിടെ ഉണ്ടാകുമെന്നുറപ്പ്.ശ്രീ അവിടേക്ക് നടന്നു.

  കാട്ടുവള്ളികള്‍ നിറഞ്ഞ ഒരു സ്ഥലം.തന്നെ ആശ്വസിപ്പിക്കാന്‍ എന്നത്തേയും പോലെ അവള്‍ വന്നിരുന്നെങ്കില്‍.....

  അവിടെ എത്തിയ ശ്രീക്ക് പൊട്ടിച്ചിരിക്കണോ പൊട്ടിത്തെറിക്കണോ എന്ന അവസ്ഥയിലായി.ദെ ഇരിക്കുന്നു അവള്‍.കാല്‍മുട്ടില്‍  തല താങ്ങി ഏങ്ങി കരയുകയാണ്.

  ശ്രീ മോളെ....!!! ശ്രീ വിളിച്ചു.ഏട്ടാ എന്ന് വിളിച്ചു അവള്‍ അവന്റെ മാറിലേക്ക്‌ ചാഞ്ഞു.

  എന്താ മോളെ ഇത്...എന്താ ഇങ്ങനെ ഒക്കെ...ഇന്ന് സന്തോഷിക്കേണ്ട ദിവസമായിട്ട്.....!!!!എന്ത് പണിയാ നീ കാണിച്ചേ .എല്ലാ പേരെയും തീ തീറ്റിച്ചല്ലോ കുട്ടീ.വാ വീട്ടിലേക്ക് പോകാം.ഇനിയും  നിന്നാല്‍ മുഹൂര്‍ത്തം തെറ്റും മോളെ...

  പൊട്ടിക്കരച്ചില്‍ ആയിരുന്നു അവളുടെ മറുപടി.ഏട്ടാ ...എല്ലാവരെയും പിരിഞ്ഞു എനിക്ക് പോകാന്‍ വയ്യ ഏട്ടാ...ഒരു വിധം അവളെ സമാധാനിപ്പിച്ച് വീട്ടില്‍ എത്തിച്ചു.അച്ഛനും വല്യംമാമയും അവളെ കണ്ടെത്താതെ വിഷമിച്ചു വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു.ആരും അവളോട്‌ ദേഷ്യപ്പെട്ടില്ല.എല്ലാവര്ക്കും സമാധാനമായി.അവള്‍ടെ കുറുമ്പുകള്‍ ആദ്യമായല്ലല്ലോ കാണുന്നത്.

  ശ്രീമോള്‍ ഒരുങ്ങാനായി മുറിയിലേക്ക് പോയി..ശ്രീ അമ്പലത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ അറേഞ്ച് ചെയ്യുന്നതിനായി പുറത്തേക്കും...
                                                                                                                          (ശുഭം)

  1 comments:

  1. നന്നായിട്ടുണ്ട്
   തടരൂ
   ആശംസകള്‍

   ReplyDelete