Sunday, March 18, 2012

Tagged Under:

അവിചാരിതം(1)

By: mind waverings On: 9:56 PM
  • Share Post

  • തലേ ദിവസം വൈകിയാണ് ശ്രീകുമാര്‍ ഉറങ്ങാന്‍ കിടന്നത്.പിറ്റേ ദിവസം ശ്രീമോളുടെ വിവാഹമാണല്ലോ.രാത്രി വൈകുന്നത് വരെ അതിഥികളെ സല്‍ക്കരിച്ചു പിന്നെ മറ്റുള്ള തിരക്കുകളും.ഒടുവില്‍ കുഞ്ഞമ്മാമ്മ ഉന്തി തള്ളിയാണ് തന്നെ ഉറങ്ങാന്‍ പറഞ്ഞയച്ചത്.

    നേരം പുലരുന്നതേയുള്ളൂ.തന്റെ ജീവിതത്തിലെ വലിയ ഒരു സ്വപ്ന സാഫല്യമാണിന്നു.തന്റെ പുന്നാര പെങ്ങളുടെ വിവാഹ സുദിനം.ഇനിയും കിടന്നാല്‍ ശരിയാകില്ല എണീറ്റേക്കാം.

    ശ്രീകുമാര്‍ എഴുന്നേറ്റ് മുറിക്കു പുറത്തേക്കു വന്നപ്പോളാണ് അമ്മയുടെ മുറിയില്‍ നിന്നുള്ള നിലവിളി  ശ്രദ്ധിച്ചത്.അവന്‍ അമ്പരപ്പോടെ അങ്ങോട്ട്‌ പാഞ്ഞു.

    അമ്മായിമാര്‍ അമ്മയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്നു.അമ്മ കട്ടിലില്‍ കിടന്നു പൊട്ടികരയുന്നു.എന്താണിവിടെ സംഭവിച്ചത്.അവനൊന്നും മനസ്സിലായില്ല.ഇന്നലെ പാതിരാവ് വരെ പൊട്ടിച്ചിരി  മുഴങ്ങിയിരുന്ന വീടാണ്.വല്യമ്മായിയാണ് അവനോടു കാര്യം പറഞ്ഞത്.ശ്രീമോളെ കാണാന്‍ ഇല്ലെത്രേ.ങേ..!!!അവളെവിടെ പോകാന്‍ ഇവിടെവിടെയെങ്കിലും കാണും.ഇന്നലെ രാത്രി കൂടി അവള്‍ വളരെ സന്തോഷത്തില്‍ ആയിരുന്നല്ലോ.

    ശ്രീകുമാര്‍ വെപ്രാളത്തോടെ വീട് മുഴുവന്‍ അരിച്ചു പെറുക്കി.ശ്രീമോളെ അവിടെങ്ങും കാണാനില്ല.പിന്നെങ്ങോട്ടു പോയി ഈ പെണ്ണ്.അച്ഛനെവിടെ പോയാവോ.അതിനുള്ള ഉത്തരവും വല്യമ്മായി തന്നെ തന്നു.അച്ഛനും വല്യമ്മാവനും അവളെ തിരക്കി പോയിരിക്കുകയാണെത്രെ.

    വിവാഹത്തിന് അതിഥികള്‍ എത്തി തുടങ്ങി.വിവരമറിഞ്ജവര്‍ മൂക്കത്ത് കൈ വെച്ചു.നാണക്കേടും സങ്കടവും കാരണം ശ്രീകുമാറിന് ഭൂമിയിലേക്ക്‌ ആഴ്ന്നു പോയെങ്കില്‍ എന്ന് പോലും തോന്നി പോയി.

    അവന്‍ ശ്രീമോളുടെ മുറിയിലേക്ക് പോയി.തലേ ദിവസം അവള്‍ അണിഞ്ഞിരുന്ന സാരീ അവിടെ സ്റ്റാന്‍ഡില്‍ മടക്കി ഇട്ടിട്ടുണ്ടായിരുന്നു.എന്നാലും എന്താവും ശ്രീമോള്‍ക്ക് പറ്റിയത്. താന്‍ അറിയാത്ത ഒരു രഹസ്യവും അവള്‍ക്കില്ലെന്നു പലപ്പോഴും അഹങ്കരിച്ചിട്ടുണ്ട്.

    കുടുംബത്തിലെ ഏക പെണ്‍തരിയായിരുന്നു അവള്‍.അത് കൊണ്ട് തന്നെ അമ്മാമ്മമാരുടെയും ചിട്ടപ്പന്മാരുടെയും ഒക്കെ കണ്ണിലുണ്ണി ആയിരുന്നു അവള്‍.എല്ലാപേരുടെയും ചെല്ലക്കുട്ടി.ആ സ്നേഹത്തെ ഒരിക്കലും അവള്‍ ദുരുപയോഗപ്പെടുത്തിയിരുന്നില്ല.അടക്കവും ഒതുക്കവും അനുസരണയും ഉള്ളവള്‍..ആ അവള്‍ക്കു ഇപ്പൊ എന്താ സംഭവിച്ചത്,ശ്രീക്ക് ഒരെത്തും പിടിയും കിട്ടിയില്ല 
                                                                                                                                        (തുടരും)

    1 comments:

    1. തുടക്കം നന്നായി
      ആശംസകള്‍

      ReplyDelete