Thursday, March 22, 2012

Tagged Under:

നാന്‍സി ചരിതം (ഒന്നാം ഭാഗം)

By: mind waverings On: 1:30 AM
  • Share Post

  • ഞാന്‍ നാന്‍സി.അമ്മയ്ക്കും അപ്പനും ആറ്റുനോറ്റുണ്ടായ സന്തതി.ഞാന്‍ സുന്ദരി ആണെന്നാ എല്ലാരും പറയണേ.പക്ഷെ എനിക്കാ അഹങ്കാരമൊന്നുമില്ലാ,ട്ടോ.ഞാന്‍ എന്‍റെ ജീവചരിതം ഓരോ ഭാഗമായ് നിങ്ങളോട് പറയാം,ട്ടാ ....

    അപ്പനുമമ്മക്കും ആകെ കൈമുതലായുണ്ടായിരുന്നത് വിദ്യാഭ്യാസവും പിന്നെ പ്രണയ സാഫല്യവും മാത്രം.ജീവിതം കരു പിടിപ്പിക്കാന്‍ പല വഴികള്‍ നോക്കിയവര്‍.അപ്പന്‍ നാടകത്തില്‍ അഭിനയിക്കാനും അമ്മ ട്യൂട്ടോറിയല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ പോയും അവര്‍ ജീവിതം മുന്നോട്ടു തട്ടി നീക്കി.അവരുടെ ആ പങ്കപ്പാടുകള്‍ക്കിടയിലെക്കാണ് ഞാന്‍ വിരുന്നെതിയത്.അവരെന്നെ സ്നേഹിക്കാന്‍ പരസ്പരം മത്സരിച്ചു.

    എന്‍റെ ഒന്നാം പിറന്നാള്‍ ....

    എനിക്കൊരു കുട്ടിയുടുപ്പിനുള്ള കാശ് പോലും അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല.അപ്പന്‍റെ സ്നേഹിതന്‍ തുളസീധരന്റെ തയ്യല്‍ കടയില്‍ എല്ലാ വൈകുന്നേരങ്ങളിലും അപ്പന്‍ വെടിവട്ടം പറയാന്‍ കൂടുമായിരുന്നൂ.സംസാരത്തിനിടയില്‍ എന്‍റെ പിറന്നാളും ഒരു കുപ്പായം പോലും വാങ്ങാന്‍ കാശില്ലെന്ന കാര്യവും ചര്‍ച്ചയില്‍ വന്നൂ.അത് കേട്ട് സങ്കടമായ തുളസി മാമന്‍ ആളുകള്‍ തുന്നാന്‍ കൊടുത്ത തുണികളുടെ ബാക്കി കട്ട്‌ പീസുകള്‍ ചേര്‍ത്ത് ഒരു മനോഹരമായ ഫ്രോക്ക് തുന്നിയുണ്ടാകി അച്ഛന്‍റെ കയ്യില്‍ കൊടുത്തൂ.

    എന്‍റെ ജീവിതത്തിലെ ആദ്യ സമ്മാനം.അതണിയിച്ച് എന്നെ സുന്ദരിയാക്കിയപ്പോള്‍ അവര്‍ എന്ത് മാത്രം സന്തോഷിച്ചിരിക്കും,ല്ലേ?

    ആ ഫ്രോക്ക് ധരിപ്പിച്ചു ഒരിക്കല്‍ അയല്‍വാസിയുടെ വീട്ടില്‍ വിവാഹത്തിന് പോയപ്പോള്‍ എന്‍റെ ഉടുപ്പിന് ഒത്തിരീം അവകാശികള്‍ ഉണ്ടായി.ചിലര്‍ "ഇതെന്റെ ബ്ലൌസിന്‍റെ തുണിയില്‍ നിന്നുള്ളതാണല്ലോ" അപ്പോള്‍ വേറെ ചിലര്‍ "ഇതെന്‍റെ മകളുടെ പാവാടയുടെ ബാക്കിയാണല്ലോ"അങ്ങനെ അങ്ങനെ അവകാശികള്‍ പെരുകി.സഹിക്കാന്‍ കഴിയാതെ കുനിഞ്ഞ ശിരസ്സും നിറകണ്ണുകളോടും കൂടി അമ്മ എന്നെയും കൂട്ടി വീട്ടിലേക്കോടി.അതോടെ അമ്മ എന്നെ ആ ഫ്രോക്ക് ഇടീക്കാതായി.എന്‍റെ ജീവിതത്തിലെ ആദ്യത്തെ നഷ്ടം!!!!!

    കാലചക്രം നിലക്കാതെ കറങ്ങിക്കൊണ്ടിരിക്കവേ,അര്‍ഥം കൊണ്ട് ദാരിദ്ര്യമെങ്കിലും സ്നേഹം കൊണ്ട് സമ്പന്നരായത് കൊണ്ട് കഷ്ടപ്പാടുകള്‍ ഒന്നും കഷ്ടങ്ങളായി തോന്നിയില്ല.എന്നെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വളര്‍ത്താന്‍ കഴിയുന്നില്ലല്ലോ എന്നുള്ളത് മാത്രമായിരുന്നൂ ഏക സങ്കടം.വയര്‍ മുറുക്കിയുടുത്താണെങ്കിലും അവര്‍ എന്നെ ഊട്ടി.

    അങ്ങനെ എനിക്ക് വയസ്സ് മൂന്നെത്തി.........
    അന്ന് വരെ അപ്പന്റെയും അമ്മയുടെയും കുടുംബക്കാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലാ.രണ്ടു കുടുംബക്കാരും നല്ല സാമ്പത്തിക ശേഷി ഉള്ളവര്‍.

    ബുദ്ധിമുട്ട് സഹിക്കവയ്യാതെ അമ്മ സഹോദരനെ പോയി കണ്ടു സഹായമാഭ്യര്‍തിച്ചു.പക്ഷെ അവിടുന്ന് ആട്ടിയിറക്കപ്പെട്ടു.അപ്പന്‍ അദ്ദേഹത്തിന്‍റെ കുടുംബക്കാരെ സമീപിച്ചപ്പോഴും ഫലം തഥൈവ.

    ആ സമയത്താണ് അപ്പന്‍റെ ഒരു കൂട്ടുകാരന്‍, കാസിം,ലോഞ്ചില്‍ (അതെ നമ്മുടെ ഗഫൂര്‍ക്കാന്റെ ഉരു തന്നെ) ഗള്‍ഫിലേക്ക് പോകാന്‍ ഒരു സാഹചര്യം ഒത്തുവന്നതറി യിച്ചത്.അമ്മയെയും എന്നെയും തനിച്ചാക്കി പോകുന്നതിലായിരുന്നൂ അപ്പന്‍റെ സങ്കടം.പക്ഷെ ദാരിദ്രം ഓര്‍ത്തപ്പോള്‍ പോകാതിരിക്കാനും കഴിഞ്ഞില്ലാ.

    അങ്ങനെ ഞങ്ങളെ ഈശ്വരനെ ഏല്‍പ്പിച്ച് അപ്പന്‍ മണലാരണ്യതിലേക്കു യാത്രയായി.മാസങ്ങളോളം അപ്പനെ കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ലാ.(അന്നൊന്നും ഇന്നത്തെ പോലെ മൊബൈലോ ഫോണോ ഒന്നുമുണ്ടായിരുന്നില്ലാലോ)

    അപ്പൊ നമുക്ക് അപ്പന്‍റെ കഥയിലേക്ക്‌ പിന്നെ വരാം.

    ഇത് എന്‍റെ ചരിതമാണല്ലോ,അപ്പോള്‍ എനിക്കല്ലേ ഇവിടെ പ്രാധാന്യം?

    അപ്പന്‍ അടുത്തുണ്ടായിരു ന്നപ്പോള്‍ അമ്മയും ഞാനും സുരക്ഷിതരായിരുന്നു. പക്ഷെ പോയി കഴിഞ്ഞപ്പോള്‍ ഏതോ നടുക്കടലില്‍ അകപ്പെട്ടത് പോലെ.

    അമ്മ സുന്ദരിയും ചെറുപ്പവുമായിരു ന്നല്ലോ?
    അത് ലാക്കു നോക്കി ചില മാന്യന്‍മാര്‍.
    അമ്മയ്ക്ക് കിട്ടുന്ന തുച്ഛ വരുമാനം കഠാര,വെട്ടുകത്തി ,പാറ ഇത്യാദികള്‍ വാങ്ങാന്‍ കൂടി ചിലവഴിക്കേണ്ടി വന്നൂ. കയ്യെത്തും ദൂരത്ത്‌ ഓരോ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് ഞങ്ങള്‍ അപ്പനില്ലാത്ത വീട്ടില്‍ ഒരുവിധം കഴിഞ്ഞു പോന്നൂ.

    അമ്മ പല ട്യൂട്ടോറിയല്‍ കോളെജുകളില്‍ ക്ലാസ്സ്‌ എടുക്കാന്‍ പോകുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. അതായിരുന്നല്ലൊ ഏക വരുമാനം.

    എന്നെ അടുത്തുള്ളൊരു നേഴ്സറി വിട്ടിട്ടായിരുന്നൂ അമ്മ ജോലിക്ക് പോയിരുന്നത്.
    ഇനി കുറച്ച് നേഴ്സറി വിശേഷം...

    എനിക്ക് ഒത്തിരീം കൂട്ടുകാരെ അവിടെ നിന്ന് ലഭിച്ചു, ഇന്ന് വരെയും നല്ല സുഹൃത്തുക്കളായി രിക്കുന്ന ചിലര്‍.

    പക്ഷെ ടീച്ചര്‍ കുട്ടികളെ ശത്രുക്കളെ പോലെ കാണുന്ന ഒരു വ്യക്തിയായിരുന്നൂ ,എന്താ അതിനു കാര്യമെന്നറിഞ്ഞു കൂടാ.

    ഇപ്പോഴും ഞാനവരെ ഇടയ്ക്കിടെ കാണാറുണ്ട്‌

    ഇപ്പൊ എന്നോടെന്തു സ്നേഹമാണെന്നോ.

    അന്നത്തെ അവരുടെ പെരുമാറ്റത്തിന് എന്തെങ്കിലും ന്യായീകരണം കാണുമായിരിക്കാം.

    ഞാന്‍ കാട് കയറിയല്ലേ.കഥയിലേക്ക്‌ തിരികെ വരാം.

    ടീച്ചര്‍ എന്നും രാവിലെ ഞങ്ങളെ റൂമിനകത്തു പൂട്ടിയിട്ടിട്ട ്‌ എങ്ങോപോകുമായിരുന്നൂ.

    അവരുടെ ബന്ധുവായ ഒരു സ്ത്രീ വന്നു സമയാസമയങ്ങളില്‍ ഞങ്ങള്‍ക്ക് വെള്ളവും ആഹാരവും തരും.


    നേഴ്സറി വിടാന്‍ സമയമാകുമ്പോള്‍ മിക്കപ്പോഴും ടീച്ചര്‍ എത്തും.
    അല്ലെങ്കില്‍ ആ സ്ത്രീ തന്നെ ഞങ്ങളെ തുറന്നു വിടുകയുമായിരുന് നൂ പതിവ് .

    പക്ഷെ അന്നൊരു ദിവസം,ആ സ്ത്രീയ്ക്ക് എങ്ങോ അത്യാവശ്യമായി പോകേണ്ടി വന്നത് കൊണ്ട് പതിവ് രീതിതെറ്റി.
    വിശന്നു തളര്‍ന്ന ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടി കൂട്ട നിലവിളിയായി.

    നാട്ടുകാര്‍ ഓടിക്കൂടി പൂട്ട്‌ പൊളിച്ചു ഞങ്ങളെ മോചിപ്പിച്ചു.

    അത ോടു കൂടി ആ ടീച്ചറിന്റെ നേഴ്സറി നാട്ടുകാര്‍ അവസാനിപ്പിച്ചു.


    ഈ സംഭവം ഇത്ര വിശദീകരിക്കാന്‍ തക്ക വണ്ണം എന്തുണ്ടെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ് ടാവും,ല്ലേ.
    കാരണം ഉണ്ട് കേട്ടോളൂ .

    ആ സംഭവത്തോട് കൂടി ഞങ്ങളുടെ നാട്ടില്‍ ഒരു നേഴ്സറി ഇല്ലാതായി.

    നാട്ട ുകാര്‍ എല്ലാവരും കൂടി ആലോചിച്ച് അമ്മയോട് ഒരെണ്ണം തുടങ്ങണമെന്ന് അപേക്ഷിച്ചു.

    ആദ്യം ഒന്ന് സംശയിച്ചെങ്കിലു ം ഒടുവില്‍ അമ്മ സമ്മതിച്ചു.
    ഞങ്ങളുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് അതായിരുന്നു.

    (തുടരും)

    0 comments:

    Post a Comment