Thursday, March 22, 2012

Tagged Under:

നാന്‍സി ചരിതം (രണ്ടാം ഭാഗം )

By: mind waverings On: 3:21 AM
  • Share Post

  • അപ്പൊ നമുക്ക് കഥ തുടരാം,ല്ലേ?അമ്മ നേഴ്സറി സ്കൂള്‍ തുടങ്ങി ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ അതൊരു വന്‍ വിജയമായി തീര്‍ന്നൂ,അമ്മയുടെ പ്രയത്നം കൊണ്ട് ഒരു വര്‍ഷത്തിനകം തന്നെ അതൊരു അംഗനവാടിയായി സര്‍ക്കാര്‍ ഏറ്റെടുത്തു.പാവപ്പെട്ട കുട്ടികള്‍ക്കൊക്കെ അതൊരു സഹായമായി മാറി.അമ്മയോട് അതോടെ നാട്ടുകാര്‍ക്കുള്ള പഴയ മനോഭാവമൊക്കെ മാറി ബഹുമാനമായി.ഈ സന്തോഷങ്ങല്‍ക്കിടയിലും അപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അമ്മയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നൂ.

    ഏകദേശം 8 മാസങ്ങള്‍ക്ക് ശേഷം ഒരു നാള്‍ ആ സന്തോഷ വര്‍ത്തമാനം എത്തി,അപ്പന്‍റെ കൂട്ടുകാരന്‍റെ രൂപത്തില്‍.അപ്പന്‍റെ അടുത്ത് നിന്നാ അദ്ദേഹം വന്നത്.അപ്പന്വിദേശത്ത്  ചെറിയ ഒരു ജോലിയൊക്കെ ലഭിച്ചെന്നും അദ്ദേഹം സുഖമായിരിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.അമ്മയെ ഏല്‍പ്പിക്കാന്‍ ചെറിയ ഒരു തുകയും എനിക്കൊരു പാവക്കുട്ടിയും അപ്പന്‍ കൊടുത്തു വിട്ടിരുന്നൂ,എന്തൊരു ഭംഗിയായിരുന്നൂ ആ പാവക്കുട്ടിക്ക്‌.നീല കണ്ണും ചെമ്പന്‍ മുടിയും,ചുവന്ന ഫ്രോക്കും ഒക്കെ ഇട്ട ഒരു സുന്ദരികുട്ടി.

    പിന്നെ മാസാമാസം അപ്പന്‍റെ കാശ് എത്തി ,അതോടെ ഞങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും പടിയിറങ്ങുകയും ചെയ്തു.

    എനിക്ക് 5 വയസ്സുള്ളപ്പോഴാണ് അപ്പന്‍ ആദ്യമായി ലീവിന് വന്നത്.എന്തോരാഹ്ലാദമായിരുന്നൂ എനിക്ക്.എനിക്ക് ഒതിരീം കഥ പുസ്തകങ്ങളും,ഉടുപ്പുകളും,പിന്നെ കളിപ്പാട്ടങ്ങള്‍ എന്തെല്ലാം തരാം ആയിരുന്നെന്നോ,സ്വിച്ച് ഇടുമ്പോള്‍ പാടുന്ന പാവ,ഞെക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന ചിരിക്കുടുക്ക,വെള്ളത്തില്‍ ഓടുന്ന കുഞ്ഞു കപ്പല്‍ അങ്ങനെ അങ്ങനെ ഒത്തിരീം.

    അപ്പന്‍ വന്നതിനു ശേഷം ഞങ്ങള്‍ വാടക വീട് മാറി സ്വന്തമായി ഒരു വീട് വാങ്ങി അങ്ങോട്ട്‌ മാറി,എന്തൊരു സന്തോഷം ആയിരുന്നെന്നോ..അപ്പോള്‍ .ഞങ്ങള്‍ നല്ല നിലയില്‍ എത്തിയതരിഞ്ഞപ്പോള്‍ ബന്ധുക്കള്‍ ഓരോരുത്തരായി അടുത്ത് തുടങ്ങി.അപ്പനുമമ്മയും ആരോടും ദുര്‍മുഖം കാട്ടാതെ അവരെയൊക്കെ സ്വീകരിച്ചു.

    ഇപ്പൊ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും,ല്ലേ ,അപ്പന്‍ ഉരുവില്‍ പോയതിനു ശേഷമുള്ള വിശേഷങ്ങള്‍ ഒന്നും ഞാന്‍ പറഞ്ഞിലല്ലോ എന്ന് .
    എന്നാല്‍ കേട്ടോളൂ

    ഉരുവിലുള്ള അപ്പന്‍റെ യാത്ര വളരെയേറെ നരകയാതനകള്‍ നിറഞ്ഞതായിരുന്നൂ.ആഹാരവും വെള്ളവും ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി മാത്രം.ഒന്നിരിക്കുവാനോ കിടക്കുവാണോ സൗകര്യങ്ങള്‍ കുറവ്.ചിലപ്പോഴൊക്കെ വലിയ കടല്‍കാറ്റ് വീശുമ്പോള്‍ ഉരു ഇപ്പോള്‍ മറിയും എന്ന് വരെ തോന്നി പോയിട്ടുണ്ടെത്രേ.

    ഈ കഷ്ടപ്പാടുകള്‍ക്കിടയിലും നല്ലൊരു ഭാവി അപ്പന്‍റെ സ്വപ്നത്തിലുണ്ടായിരുന്നത്  കൊണ്ട് ആ വൈഷമ്യങ്ങളെയൊക്കെ  ധൈര്യപൂര്‍വ്വം നേരിടാന്‍ പറ്റി.
    അങ്ങനെ 14 ദിവസം കൊണ്ട് ദുബൈയില്‍ എത്തി പെട്ടു.ഉരുവില്‍ വെച്ച് അപ്പന്‍ ഒരു അറബിയെ പരിചയപ്പെട്ടു.ഭാഷ പരസ്പരം അറിയില്ലെങ്കിലും സ്നേഹത്തിന്‍റെ,മനുഷ്യത്വത്തിന്റെ ഭാഷയില്‍ അവര്‍ വിവരങ്ങള്‍ പങ്കു വെച്ചു.ദുബായ് എത്തിയപ്പോള്‍ അവിടുത്തെ മലയാളികള്‍ വസിക്കുന്ന സ്ഥലതെത്തുവാന്‍ അദ്ദേഹം സഹായിച്ചു.അവിടെയുള്ള സുഹൃത്തിന്‍റെ അഡ്രസ്‌ അപ്പന്‍റെ കൈവശം ഉണ്ടായിരുന്നതിനാല്‍ അപ്പന് കൂടുതല്‍ അലയേണ്ടി വന്നില്ല.

    കൂട്ടുകാരന് അപ്പനോട് വലിയ സ്നേഹമായിരുന്നൂ.താമസിക്കാന്‍ ഒരിടത്തിനും ഭക്ഷണത്തിനും അത് കൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നില്ല.

    പിന്നെ ജോലിക്ക് വേണ്ടിയുള്ള അലച്ചിലായിരുന്നൂ.ആ കൊടും ചൂടത്ത് പരിചയമില്ലാത്ത കാലാവസ്ഥയില്‍ വളരെ ബുദ്ധിമുട്ടിയാണെങ്കിലും 2 മാസം കഴിഞ്ഞപ്പോള്‍ അപ്പനൊരു ജോലി കിട്ടി.ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കയ്യാള്‍ പണി.ആ പൊരി വെയിലത്ത്‌ സിമെന്റും മണലും മറ്റും ചുമടെറ്റുമ്പോഴും അപ്പന്‍റെ മനസ്സില്‍ അമ്മയും ഞാനും പിന്നെ നമ്മുടെ നല്ല ഭാവിയുമായിരുന്നൂ.

    അങ്ങനെ ഇരിക്കുമ്പോളാണ് അത്ഭുതം നടക്കുന്നത്.അപ്പന്‍ ബിരുദധാരിയാണെന്ന് പറഞ്ഞത് ഓര്‍മ കാണുമല്ലോ,ല്ലേ.

    അപ്പന്‍റെ ജോലി സ്ഥലത്ത് മേല്‍നോട്ടം വഹിക്കുന്നത് അറബി ഭാഷ മാത്രം അറിയുന്ന ഒരാള്‍ ആയിരുന്നൂ.ഒരു ദിവസം ഒരു ഇംഗ്ലീഷ്കാരന്‍ അദ്ദേഹത്തിനെന്തോ കെട്ടിട പണിയുടെ ആവശ്യത്തിനായ് അറബിയെ സമീപിച്ചു.പക്ഷെ ഭാഷ കീറാമുട്ടിയായി.ഇത് കണ്ടു അപ്പന്‍ അവരുടെ സഹായത്തിനെത്തി.അങ്ങനെ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടു.അറബിക്ക് ഒരു പുതിയ കരാര്‍ പണിയും ഇംഗ്ലീഷ്കാരന്‍ മുഖേനെ ലഭിച്ചു.ഇതില്‍ സന്തുഷ്ടനായ അയാള്‍ അപ്പനെ കമ്പനിയുടെ ഫോര്‍മാന്‍ ആയി നിയമിച്ചു.

    ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ് ..

    അപ്പൊ നമുക്ക് ദുബൈയില്‍ നിന്ന് നാട്ടിലേക്ക് പോരാം,ല്ലേ.

    ഇപ്പോള്‍ എനിക്ക് വയസ്സ് അഞ്ച്.അപ്പന്‍ ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങി.എന്നെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു.എന്നും രാവിലെ കൂട്ടുകാരുമൊത്താണ്സ്കൂളിലേക്ക് പോകുക.വയല്‍ വരമ്പത്തൂടെ കിളികളോടും അണ്ണാരകണ്ണനോടുമൊക്കെ കിന്നാരം പറഞ്ഞുള്ള ആ യാത്ര എന്ത് രസമായിരുന്നെന്നോ.

    കുടയുണ്ടെങ്കിലും നിവര്‍ത്താതെ മഴ പെയ്യുമ്പോള്‍ തുള്ളി പോലും പാഴാക്കാതെ നനഞ്ഞതും,പിന്നെ ഒരാഴ്ച പനിച്ചൂടില്‍ അമ്മയുടെ ശകാരവും സ്നേഹ വാത്സല്യങ്ങളും അനുഭവിച്ചതൊക്കെ ഓര്‍ക്കുമ്പോള്‍ ആ അഞ്ച് വയസ്സുകാരി ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നൂ.

    ദിനരാത്രങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നൂ.ഇപ്പോള്‍ എനിക്ക് വയസ്സ് ഏഴായി.
    അപ്പന്‍ പിന്നെയും ലീവിന് വന്നൂ ഒപ്പം ഒരു സന്തോഷ വാര്‍ത്തയും.അത്തവണ അപ്പന്‍ പോകുമ്പോള്‍ അമ്മയെയും എന്നെയും ഒപ്പം കൂട്ടുന്നെന്ന്.സന്തോഷമാണോ സങ്കടമാണോ എനിക്ക് തോന്നിയതെന്നോര്‍മ്മയില്ല.കൂട്ടുകാരെ പിരിയുന്നതോര്തപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ടാവാം 

    .                                                                                                                                                  (തുടരും)

    0 comments:

    Post a Comment