Monday, March 26, 2012

Tagged Under:

കലികാലം

By: mind waverings On: 8:40 AM
  • Share Post

  • അംബരചുംബികള്‍ ഉയര്‍ന്നു വളര്‍ന്നു,
    അമ്പതു നിലയായ്‌ അംബരം മുത്തി;
    പണ്ട് പിതാമഹര്‍ ചോരയൊഴുക്കി,
    സ്വപ്നം കൊയ്തൊരു മണ്ണിതിലായ്.

    വയലേലകളെ നികത്തീട്ടിവിടെ,
    ഫ്ലാറ്റിന്‍ കൃഷി തകൃതിയായ്;
    അരിയുണ്ണാനായ് കാത്തിരിപ്പാം,
    അയല്‍ക്കാര്‍ തന്‍ കനിവിന്നായ്.

    കൃഷി നടത്താമെന്ന് നിനച്ചാല്‍ തന്നെ,
    കൃഷി പണിക്കാര്‍ ഇന്നില്ല;
    എല്ലാപേരും വൈറ്റ്കോളര്‍ തന്‍,
    ഫാനുകളായി മഹാ കഷ്ടം.

    നാടന്‍ പച്ചകറികള്‍ ചേര്‍ന്ന,
    കാളന്‍ അവിയല്‍ ഇത്യാദി;
    സ്വപ്നങ്ങളില്‍ മതി ഇനിയവയെല്ലാം,
    വരണം അവയും അയല്‍ നിന്നും.

    തെങ്ങിന് വന്നു മണ്ഡരി ബാധ,
    പകരം തഴച്ചു റബ്ബറുകള്‍;
    പോക്കറ്റിന്‍ കിലുക്കം കൂട്ടിയ റബ്ബര്‍,
    കേര വില റോക്കെറ്റ്‌ ഏറി പോയ്‌.

    എന്‍ഡോസള്‍ഫാന്‍ നിറഞ്ഞൊരു കൃഷികള്‍,
    കര്‍ഷകവായ്പകള്‍ കൊലച്ചതിയായ്;
    കര്‍ഷകരോ തന്‍ സ്വപ്നങ്ങളെ ,
    ഫ്യൂരിടാനില്‍ തീര്‍ത്തോതുക്കി.

    തെങ്ങും കവുങ്ങും മാവും പ്ലാവും,
    നെല്ലും വാഴയും നിറഞ്ഞൊരു നമ്മുടെ നാടിനെ;
    കാണാന്‍ ഉള്ളൊരു ഭാഗ്യം വല്ലതും,
    ഇനിയുണ്ടാവുമോ ഭഗവാനെ.....!!!!!

    0 comments:

    Post a Comment