Thursday, March 22, 2012

Tagged Under:

നാന്‍സി ചരിതം അവസാനിക്കുന്നു(8)

By: mind waverings On: 9:05 AM
  • Share Post

  • രമേശ്‌ എവിടെ? രമേശ്‌ കൊണ്ട് പോയ മകന് എങ്ങനെ മുറിവ് സംഭവിച്ചു?

    എന്‍റെ സംശയങ്ങള്‍ മനസ്സിലാക്കിയാകണം അപ്പന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.ബൈക്കില്‍ പോയ രമേഷിന്റെ നിയന്ത്രണം തെറ്റി തെന്നി മറിഞ്ഞു.ഭാഗ്യമാവാം കുഞ്ഞിനു ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ രമേഷിനാകട്ടെ തലയടിച്ചു വീണു നല്ല പൊട്ടല്‍ ഉണ്ടായി അബോധാവസ്ഥയില്‍ ആ ആശുപത്രിയില്‍ തന്നെ ഐ സി യു വില്‍ ഉണ്ടെത്രെ.

    പക്ഷെ അത് കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.എന്‍റെ മനസ്സ് കല്ലായോ?

    ഒരായുസ്സില്‍ ഒരു സ്ത്രീ സഹിക്കാവുന്നതില്‍ ഏറെ ഞാന്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ അനുഭവിച്ചു കഴിഞ്ഞു.ഇനി എനിക്കാവില്ല.രമേഷിന് രമേഷിന്റെ വഴി എനിക്ക് എന്‍റെയും.എന്‍റെ മകനെ നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി ഞാന്‍ ധൈര്യം ആര്‍ജ്ജിച്ചാലേ കഴിയുകയുള്ളൂ.രമേഷിനോടോപ്പമാണ് തുടര്‍ജീവിതമെങ്കില്‍ അത് ഞാന്‍ എന്‍റെ മകനോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും.

    രമേഷിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ അപ്പനോട് അപേക്ഷിച്ചു കാരണം അവന്‍ എന്‍റെ മകന്റെ അച്ഛനാണല്ലോ.നാളെ ഒരു നാള്‍ എന്‍റെ മകന്‍ എന്‍റെ മുന്നില്‍ വന്നു നിന്ന് എന്നോട് ചോദിക്കരുതല്ലോ അമ്മ എന്തിനാണ് എന്‍റെ അച്ഛനെ മരണത്തിനു വിട്ടു കൊടുത്തതെന്ന്.

    രമേഷിനെ ഒരു വട്ടം പോലും ഞാന്‍ ചെന്ന് കണ്ടില്ല.ഇനി ഞാന്‍ അവനുമായി ഒരു ബന്ധവും ആഗ്രഹിച്ചില്ല.അവന്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ അനേക അവസരങ്ങള്‍ ഞാന്‍ കൊടുതതായിരുന്നില്ലേ.എന്‍റെ സ്നേഹത്തിന്റെ വില ഇടിച്ചത് അവന്‍ തന്നെയല്ലേ.ഇനി ഇല്ല അവന്‍ എന്‍റെ ജീവിതത്തില്‍.

    ഒരു മാസത്തെ ചികിത്സയില്‍ രമേഷിന് ഭേദമായി.അപ്പന്‍ തന്നെ എല്ലാ ചിലവും വഹിച്ചു.

    ഡിസ്ചാര്‍ജ് ആയ അവന്‍ നേരെ വീട്ടിലേക്കാണ് വന്നത്.ആ വീട് അപ്പന്‍ എന്‍റെയും രമേഷിന്റെയും  പേരില്‍ ആയിരുന്നു വാങ്ങിയിരുന്നത്,ആ വീട് അവന് വിട്ടു കൊടുത്തു അവിടുന്ന് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

    എന്‍റെ തീരുമാനം അവന് ഒരു ആഘാതമായി.പക്ഷെ അതെനിക്കറിയേണ്ട കാര്യമില്ലല്ലോ.അവന്‍റെ ന്യായീകരണങ്ങള്‍ ഞാന്‍ ചെവിയോര്‍ത്തില്ല.ഞാന്‍ മകനെയും കൂട്ടി അപ്പനൊപ്പം ദുബായ്ക്ക് പോയി. 
     ദുബായിലേക്ക് അപ്പനോപ്പം പോയെങ്കിലും എന്റെ മനസ്സ് രമേശിനൊപ്പം ആയിരുന്നു.ജീവിതം വെറുത്ത ഒരവസ്ഥ.അവസാനിപ്പിച്ചാലോ എന്ന് പോലും പലപ്പോഴും തോന്നിപ്പോയി.പക്ഷെ എന്റെ മകന്‍,അവന്റെ കുഞ്ഞു മുഖം എന്നെ നിസ്സഹായയാക്കി.ആരുടെയോ പാപത്തിന് അവന് ശിക്ഷ കൊടുക്കേണ്ടതുണ്ടോ?

    ഉറക്ക ഗുളിക ആയിരുന്നു എന്റെ ഏക ആശ്രയം എല്ലാം മറക്കാന്‍.,അതിന്റെ ദൂഷ്യ വശങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ.പതിയെ പതിയെ മനസ്സ് നോര്‍മല്‍ ആയി തുടങ്ങി.ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണമല്ലോ.

    അപ്പന്റെ ശ്രമഫലത്താല്‍ അവിടെ ഒരാശുപത്രിയില്‍ എനിക്ക് ജോലി ലഭിച്ചു.മകനെ അവിടെ സ്കൂളില്‍ ചേര്‍ത്തു.ഇതിനിടെ ഞാന്‍ മെഡിസിനില്‍ എം,ഡി.ചെയ്തു.ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.

    അത് കഴിഞ്ഞു ദുബായില്‍ നല്ല ശമ്പളമുള്ള ജോലിയും ലഭിച്ചു.ജീവിതത്തിനു എന്തെങ്കിലും അര്‍ഥം നല്‍കണമെന്ന എന്റെ ആഗ്രഹം എന്റെ ജന്മഗ്രാമത്തില്‍ ഒരു ആശുപത്രിയായി രൂപപ്പെട്ടു.

    രമേഷിന്റെ അമ്മയുടെ ഓര്‍മ്മക്കായിരുന്നു ആ സ്ഥാപനം.ആ അമ്മ അത്രമേല്‍ എന്നെ സ്നേഹിച്ചിരുന്നു.അതൊരിക്കലും എനിക്ക് മറക്കാന്‍ കഴിയുന്നതല്ലല്ലോ.അശരണര്‍ക്കും ദരിദ്രര്‍ക്കും സൗജന്യചികിത്സ നല്‍കി.ആത്മാര്‍ഥതയുള്ള സ്ടാഫ്ഫുകള്‍.ശമ്പളത്തെക്കാള്‍  കര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍.അത് വന്‍ വിജയമായി.അതിനോടനുബന്ധമായി അനാഥര്‍ക്കു ഒരാലയവും പണിതു.

    ഇന്ന് അവരൊക്കെയാണ് എന്റെ ലോകം.വര്‍ഷം പലതു കഴിഞ്ഞു.എന്റെ മകന്‍ ഇപ്പൊ എം,ബി.ബി,എസ്.അവസാന വര്‍ഷ വിദ്ധ്യാര്‍തിയാണ്.രമേഷിനെ കുറിച്ച് ഞാന്‍ പിന്നെ തിരക്കിയില്ല.(ഞാന്‍ ക്രൂരയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും അല്ലെ..).എവിടെ ആയാലും അദ്ദേഹം നന്നായി ഇരിക്കട്ടെ.അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഞങ്ങളുടെ മകന്‍ മുന്നിലുള്ളപ്പോള്‍ മറവി എങ്ങനെ സാധ്യമാകും.

    ഒരുനാള്‍ ഞങ്ങളെ തിരക്കി അദ്ദേഹം വരുമെങ്കില്‍ ഞാന്‍ സ്വീകരിക്കുമോ..ആവോ അറിയില്ലാ..ഏതായാലും ഇപ്പോഴത്തെ ഈ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്.ദൈവം ഈ സംതൃപ്തിയും സമാധാനവും സന്തോഷവും എന്നേക്കും നിലനിര്‍ത്തി തരട്ടെ എന്ന് മാത്രമാണ് ഇന്നെന്റെ പ്രാര്‍ത്ഥന 

                                                                         (അവസാനിച്ചു)

    0 comments:

    Post a Comment