Thursday, March 22, 2012

Tagged Under:

നാന്‍സി ......തുടര്‍ക്കഥ (7)

By: mind waverings On: 9:01 AM
 • Share Post

 • രമേശ്‌ പലരോടും മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി കടം വാങ്ങാന്‍ തുടങ്ങി.കടങ്ങള്‍ പെരുകി.

  അമ്മയുടെ മരുന്ന് മുടങ്ങി,അസുഖം മൂര്‍ച്ചിച്ചു.എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്തോരവസ്ഥ.കുഞ്ഞ് വിശന്ന് തളര്‍ന്ന് അവന്‍റെ കണ്ണീര്‍ വറ്റി.

  ഒരു രാത്രിയില്‍ അമ്മ അന്ത്യയാത്രയായി.അതോടെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.

  രമേശ്‌ എപ്പോഴൊക്കെയോ വീട്ടിലേക്കു വരികയോ പോവുകയോ ചെയ്തിരുന്നു.പലപ്പോഴും ദിവസങ്ങളോളം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

  കടക്കാര്‍ ശല്യം ചെയ്തു തുടങ്ങി.അവര്‍ പലപ്പോഴും വീടിനു മുന്നില്‍ വന്നു പുലഭ്യങ്ങള്‍ പറഞ്ഞു.പലര്‍ക്കും എന്റെ മേല്‍ ആയിരുന്നു കണ്ണ്.സൗന്ദര്യം പെണ്ണിന് ശാപമാണല്ലോ പലപ്പോഴും.താമസിച്ചിരുന്ന വീട് വരെ കടക്കെണിയില്‍ പെട്ട് ജപ്തിയില്‍ ആയി.തലയ്ക്കു മുകളിലെ ആ ആശ്രയവും നഷ്ട്ടപ്പെട്ടു.

  ആരൊക്കെയോ പറഞ്ഞു അപ്പന്‍ വിവരങ്ങളൊക്കെ അറിഞ്ഞു.അന്ന് തന്നെ അപ്പനും സഹോദരനും നാട്ടിലെത്തി.എന്‍റെ അവസ്ഥയില്‍ അവര്‍ വളരെ അധികം വേദനപ്പെട്ടു.എല്ലാം ഉപേക്ഷിച്ചു കുഞ്ഞിനേയും കൂട്ടി അവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു.പക്ഷെ എനിക്ക് ആകുമോ അതിന്?രമേഷിനെ വെറുക്കാന്‍ എനിക്ക് ഒരിക്കലും ആകില്ല.എന്നെങ്കിലും പഴയ രമേശ്‌ ആയി തിരികെ വരും എന്നാ ഒരേ ഒരു പ്രതീക്ഷ  മാത്രമായിരുന്നു എന്നെ മുന്നോട്ടു നയിച്ചിരുന്നത്.

  അപ്പന്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീട് വാങ്ങി തന്നു.കുഞ്ഞിനെ ഓര്‍ത്തു എനിക്കെന്‍റെ ദുരഭിമാനം പണയം വെയ്ക്കേണ്ടി വന്നു.

  അപ്പനും ആങ്ങളയും പലയിടത്തും തിരക്കി ഒടുവില്‍ ഒരു കൂട്ടുകാരനൊപ്പം ഒരു ബാറില്‍ വെച്ച് കണ്ടെത്തി.അപ്പന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

  പിറ്റേ ദിവസം രമേഷിന് ബോധം വന്നപ്പോള്‍ അപ്പന്‍ വളരെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു.അവനു നല്ലൊരു ജോലി ഗള്‍ഫില്‍ ശരിയാക്കി കൊടുക്കാമെന്നും അപ്പന്‍ ഏറ്റു.

  രമേശ്‌ ഇനി ദുസ്സ്വഭാവം ആവര്‍ത്തിക്കില്ലാ എന്ന് ആണയിട്ടു.അന്നത്തെ ദിവസം വളരെ സന്തോഷമായി കടന്നു പോയി.ഉച്ചക്ക് എല്ലാവരും ഒന്നിച്ചിരുന്ന് ഊണ് കഴിച്ചു കളി തമാശകളുമായി.വളരെ നാള്‍ കൂടി എന്‍റെ കണ്ണീര്‍ തോര്‍ന്നു കിട്ടിയ ഒരു ദിവസം.ജീവിതത്തിലേക്ക് പൂക്കാലം തിരികെ വന്നു അണയുകയാണോ?അതോ വെറും ഒരു മരീചിക കാട്ടി എന്നെ കളിയാക്കുന്നതോ?

  രണ്ട് ദിവസങ്ങള്‍ വളരെ സന്തോഷകരമായി കടന്നു പോയി.രമേശ്‌ പുറത്തേക്കു പോയതേയില്ല.കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും പഴയ രമേശ്‌ ആയി മാറിയത് പോലെ.കുഞ്ഞും അച്ഛനെ അടുത്ത് കിട്ടിയതില്‍ ആഹ്ലാദവാനായിരുന്നു.അപ്പനും സന്തോഷമായി.

  മൂന്നാമത്തെ ദിവസം ഉച്ചയൂണിനു ശേഷം അത്യാവശ്യമായി ഒരു സുഹൃത്തിനെ കണ്ടു ഉടന്‍ മടങ്ങി വരാം എന്നെനിക്കു വാക്ക് തന്നു അദ്ദേഹം പുറത്തേക്കു പോയി.പക്ഷെ രാത്രി ആയിട്ടും കണ്ടില്ല.എന്നുള്ളില്‍ ആശങ്ക  ഏറി.അപ്പനും അന്നേരം വീട്ടില്‍ ഉണ്ടായിരുന്നില്ല,എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു.

  രാത്രി പത്തു മണി ആയപ്പോള്‍ അപ്പന്‍ തിരിച്ചെത്തി.വിവരങ്ങള്‍ അറിഞ്ഞ അദ്ദേഹം ക്ഷുഭിതനായി.രമേഷിനെ പോകാന്‍ അനുവദിച്ചതില്‍ എന്നെ ശകാരിച്ചു.അദ്ദേഹം രമേഷിനെ തേടി ഇറങ്ങി.ഏറെ മദ്യപിച്ച നിലയില്‍ വഴിയില്‍ ഒരിടത് വെച്ച് കണ്ടു മുട്ടി.നിയന്ത്രണം വിട്ട അപ്പന്‍ അവനെ ശകാരിച്ചു,വല്ല വിധേനയും തിരികെ വീടെത്തിച്ചു.

  വീട്ടില്‍ എത്തിയ രമേശ്‌ അപ്പനോട് എതിരിട്ടു.അടികലശലില്‍ എത്തി.രമേശ്‌ കോപിച്ചു ഉറങ്ങി കിടന്ന കുഞ്ഞിനേയും എടുത്തു ബൈക്കില്‍ പാഞ്ഞു പോയി.ഞാന്‍ സ്തബ്ധയായി.എന്‍റെ കുഞ്ഞ്...!!!!!!ഞാന്‍ അബോധാവസ്ഥയിലാഴ്ന്നു.

  ബോധം വീഴുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു.കുഞ്ഞിനെ കുറിച്ച് ഓര്മ വന്ന ഞാന്‍ സ്ഥലകാലബോധമില്ലാതെ നിലവിളിച്ചു.കരച്ചില്‍ കേട്ട് അപ്പന്‍ ഓടിയെത്തി.

  അദ്ദേഹത്തിന്റെ കയ്യില്‍ എന്‍റെ പോന്നു മകന്‍!!!!!നെറ്റിയുടെ ഒരു വശത്ത്  ബാന്‍ടെജ്  ഒട്ടിച്ചിരിക്കുന്നു.എന്തോ അത്യാഹിതം അവിടെ നടന്നതായി എനിക്ക് മനസ്സിലായി.രമേശ്‌ എവിടെ?അവന്‍റെ രമേശ്‌ കൊണ്ട് പോയ മകന് എങ്ങനെ മുറിവ് സംഭവിച്ചു?
                                                                                                                                                      (തുടരും)

  0 comments:

  Post a Comment