Saturday, May 12, 2012

Tagged Under:

അമ്മ

By: mind waverings On: 4:40 PM
  • Share Post

  • ഇത് അമ്മ;
     പത്ത് മാസം പ്രാര്‍ഥനയോടെ;
     തന്‍ കണ്മണിയെ ഉദരത്തില്‍ കാത്തു സൂക്ഷിച്ച്,
    വേദനയോടെ ജന്മമേകി,
    മുലപ്പാലാം അമ്രുതൂട്ടി,
    ചിറകിന്കീഴില്‍ കാത്തു സൂക്ഷിച്ച്,
    നാട്ടിനും വീട്ടിനും സ്വത്തായി,
    വളര്‍ത്തിയെടുത്തവരുടെ;
    ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നവര്‍........

    ഇതും അമ്മ;
    ഉദരത്തില്‍ മുളച്ചോരാ കുരുപ്പിനെ,
    നാട്ടാരുടെ വായടപ്പിക്കാന്‍ വേണ്ടി,
    മാസങ്ങള്‍ എങ്ങനെയോ തീര്‍ത്തെടുത്ത്,
    സിസേറിയന്‍ എന്ന എളുപ്പ വിദ്യയാലെ,
    ഭൂമിയിലെക്കാനയിക്കുന്നവര്‍...

    ചുണ്ടിലെ ലിപ്സ്ടിക്കിന്‍ നിറവും,
    വയറ്റിലെ ചുളുപാടുകളെയും,
    സംരക്ഷിക്കുന്ന തിരക്കില്‍,
    മക്കളെ ആയമാര്‍ക്ക് ദാനം നല്‍കിയവര്‍.

    മുലപ്പാല്‍ നല്‍കിയാല്‍ പോകും സൗന്ദര്യം,
    അതിനാല്‍ മതിയെത്രേ അവര്‍ക്ക്,
    പശുവിന്‍പാലും ലാകറ്റോജെനും;

    മക്കള്‍ വളരുന്നു, അവരുടെതായ ലോകത്തില്‍,
    ആര്‍ക്കും ആരോടും കടമയും കടപ്പാടും ഇല്ലാതെ..
    നാടിനും വീടിനും ഗുണമില്ലാതെ,
    അമ്മമാരോ മക്കളുടെ ഉയര്‍ച്ചതാഴ്ചകളില്‍ നിസ്സംഗരും..

    കലികാലം .....കലികാലം..!!!!!! 

    (ഞാനുള്‍പ്പെട്ട അമ്മമാര്‍ എന്നോട് പൊറുക്കുക വിഷമിപ്പിച്ചെങ്കില്‍)

    {എല്ലാ അമ്മമാര്‍ക്കും അമ്മ മനസ്സുള്ളവര്‍ക്കും സന്തോഷകരമായ മാതൃദിനം ആശംസിക്കുന്നു}

    2 comments:

    1. അമ്മ എന്നും കവിതകളില്‍ നിറഞ്ഞു നിന്നു
      ഇത് സങ്കല്‍പ്പമല്ല സത്യമാണ് കാണപ്പെട്ട ദൈവമേ നിനക്ക് എന്റെ പ്രണാമം ഇപ്പോഴും എപ്പോഴും

      ReplyDelete
    2. ഉള്ളില്‍ തറയ്ക്കും തരത്തിലുള്ള വരികള്‍.
      ഈ അടുത്തദിവസങ്ങളിലായി വാര്‍ത്തയില്‍വന്ന
      ചെയ്തികള്‍ മനസ്സിലേക്ക്‌ ഓടിയെത്തി. പ്രസവം കഴിഞ്ഞ് അമ്മ(?)കാണിച്ച ക്രൂരത...
      നൊന്തു പ്രസവിച്ച ഒരമ്മയ്ക്കും......!!!
      ആശംസകളോടെ

      ReplyDelete