പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച്,
മുലപ്പാലിലൂടെ സ്നേഹത്തിന്നമൃതൂട്ടി
കനവിലും നിനവിലും നെഞ്ചോടടുക്കി
മക്കളെ ആ അമ്മ ....
കൈ വളരുന്നോ കാല് വളരുന്നോ
എന്നുണ്ണി എന്നെക്കാള്‍ മികച്ചവനാകേണം
അതിന്നവനാകാശത്തെ അമ്പിളി അമ്മാവനെ
വരെ കൊണ്ട് തരാമെന്നച്ചന്.....
ഉണ്ണി വളര്‍ന്നു:അച്ഛന് കൊതിച്ചത് പോല്‍
കൂടുവിട്ടകന്നൂ മാതാവില്‍ നിന്നും പിതാവില്‍ നിന്നും
അവനവനായി ലോകം കെട്ടിപ്പടുത്തിയപ്പോള്‍
അച്ഛനുമമ്മയും അവനന്യര്.........
ഞാനുമോരമ്മ,എനിക്കുമുണ്ട് കിളിക്കുഞ്ഞുങ്ങള്‍
അവരെന്റെ ജീവന്റെ പ്രാണവായു
അവരാനിന്നെന്റെ ലോകവും സര്‍വസ്വവും
നാളെ ഞാനും കാണേണ്ടി വരുമോ.....എന്‍ കിളിക്കുഞ്ഞുങ്ങള്‍ എന്നെ തനിച്ചാക്കി ദൂരേക്ക് പറക്കുന്നത്?
പറക്കമുറ്റിയാല്‍ കുഞ്ഞുങ്ങള്‍ പറന്നുപോകുന്ന കാലം
ReplyDeleteഇന്നു ഞാന്‍ നാളെ നീ.
ReplyDeleteആശംസകള്‍