Sunday, November 9, 2014

Tagged Under:

സീരിയല്‍ വിപ്ലവം

By: mind waverings On: 3:56 AM
  • Share Post
  • അതിരാവിലെ തുടങ്ങിയ വീട്ടജോലികള്‍ ..മക്കളെയും ഭര്‍ത്താവിനെയും സ്കൂളിലെയ്ക്കും ഓഫീസിലേയ്ക്കും യാത്രയാക്കാനുള്ള തിരക്ക് ..അവര്‍ക്കുള്ള പ്രാതല്‍ ,ഉച്ചയ്ക്കതെയ്ക്കുള്ള ഭക്ഷണം എല്ലാം തരാതരം ശരിയാക്കി കൊടുക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഒന്ന് നടുവ് നിവര്‍ത്താന്‍ ഇരിക്കുമ്പോഴാണ് ...കേള്‍ക്കുന്ന അശരീരി ..."വെറുതെയല്ല ഭാര്യ" ....ഹോ അതൊന്നു കേള്‍ക്കുമ്പോ മനസ്സില്‍ നിറയുന്ന അഹങ്കാരം ..എന്നെ ഞാന്‍ സ്വയമങ്ങു സമ്മതിച്ചു കൊടുക്കും.
    വീട് തൂത്ത് വാരി വൃത്തിയാക്കി ,തറയൊക്കെ തുടച്ചു വൃത്തിയാക്കി ,പിള്ളേരുടെ യൂണിഫോം ഒക്കെ കഴുകി ഉജാല മുക്കി ..കെട്ട്യോന്റെ ഷര്‍ട്ടും പാന്റും സ്റ്റാര്‍ച്ച് മുക്കി വെയിലത്തിട്ടു ..അന്നത്തെ പത്രം ഒന്നോടിച്ചു നോക്കി ..കുളിച്ചു കഴിഞ്ഞു വന്നു ഊണ് കഴിക്കുമ്പോഴാണ് ഹോ "പരസ്പര" സ്നേഹം മനസ്സില്‍ നിറയുന്നത് .

    അത് കഴിഞ്ഞൊന്ന് എഫ് ബീയില്‍ അലഞ്ഞു തിരിഞ്ഞു ക്ഷീണിക്കുമ്പോ ..കുട്ടികള്‍ പള്ളിക്കൂടത്തില്‍ നിന്നെത്തും. കാപ്പിക്കൊപ്പം "ടേസ്റ്റ് ടൈം' കൂടി ചേര്‍ത്ത് അവരുടെ ക്ഷീണം മാറ്റും ..എന്റെം ..
    പിന്നെ അവര്‍ "ഡോരേമോനുമായി" ഓടി കളിക്കുമ്പോ വൈകുന്നേരത്തെ അത്താഴത്തിനുള്ള വക ശരിപ്പെട്ടിട്ടുണ്ടാകും.അപ്പോഴാണ്‌ "പാദസര" കിലുക്കം കേള്‍ക്കാര്.
    "ഒരു പെണ്ണിന്റെ കഥ " എത്ര ദയനീയമാണെന്ന് അപ്പോഴാ മനസ്സിലാകുക.അത് കഴിയുമ്പോഴാണ് "പട്ടുസാരി" അണിയാന്‍ മോഹം തോന്നാറ് . "സ്ത്രീധനവും' കൊടുത്തു കെട്ടിക്കൊണ്ടു വന്ന ഭാര്യയ്ക്ക് ചുരിദാര്‍ അല്ലാതെ പട്ടുസാരി കിട്ടുമ്പോള്‍ ആണല്ലോ അവള്‍ക്കു സ്വയം "ഭാഗ്യദേവത" ആയി അനുഭവപ്പെടുക.
    ഇന്നത്തെ ജീവിതതമാശകളില്‍ ഓര്‍ത്തോര്‍ത്തു കരയാന്‍ "കോമഡി എക്സ്പ്രസ് " പോലെ വരി വരിയാ അങ്ങനെ ഓടുകയല്ലേ.അത് കണ്ടു കഴിയുമ്പോള്‍ കയ്യില്‍ ഒരു 'പട്ടുറുമാല്‍ " അത്യാവശ്യമായി വരും.
    "'അമ്മ" എന്നുള്ള സ്ഥാനം അത്ര "കാര്യം നിസ്സാരം" അല്ലല്ലോ."ഇവള്‍ യമുന" അമലയുമായി കുങ്കുമപ്പൂവ് വാങ്ങാന്‍ പോയി വന്നത് "ഗുലുമാല്‍ ഭായ് " കണ്ടിട്ട് 'ഒരിടത്തൊരിടത്ത്" ഒക്കെ അത് ലൈവ് ന്യൂസ് ആക്കി.
    "ലൈഫ് ഇസ് ബ്യൂട്ടിഫുള്‍" ആണെന്നും അത് "സിംഫണി" കൊണ്ട് നിറയ്ക്കണം എന്നും മനസ്സിലോര്‍ത്തു കൊണ്ട് "റിപ്പോര്‍ട്ടെഴ്സു ഡയറി"യും വായിച്ചു .."ശുഭരാത്രി"

    0 comments:

    Post a Comment