Sunday, November 9, 2014

Tagged Under:

ചിലതില്‍ ചിലത്

By: mind waverings On: 3:54 AM
  • Share Post
  • സ്നേഹത്തിന്റെ പാരമ്യത:
    വിദേശത്ത് നിന്ന് ലീവിന് വന്ന ചെറുമകളുടെ ചെറുപ്പത്തിലെ പാവയും പുസ്തകങ്ങളും ഉടുപ്പുകളും വെച്ച് നീട്ടുന്ന വാപ്പുമ്മ
    പ്രണയം:
    നീ എന്തിനാടീ സങ്കടപ്പെടുന്നെ ,നിനക്ക് ഞാനില്ലേ എന്നൊരു ചോദ്യം
    വെറുപ്പ്‌ :
    അടുത്ത വീട്ടിലെ പെങ്കൊച്ചു വൈകുന്നേരം കോളേജില്‍ നിന്ന് വൈകിയതിന്റെ കാരണം വിവരിക്കാന്‍ വരുന്ന നല്ല അയൽവാസിയോട്
    ദുഃഖം :
    മക്കളുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു അന്യന്റെ മുന്നിൽ ഇരക്കാന്‍ ഇറങ്ങുന്ന മാതാവ്
    ദേഷ്യം :
    ഇരുട്ടേ വെളുക്കെ ജോലി ചെയ്താലും ,നിനക്കെന്താ ഇവിടെ പണി എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ .
    നോസ്ടാല്ജിയ :
    വാപ്പുമ്മ ഉണ്ടാക്കുന്ന മീന്‍ കറി തിളയ്ക്കുമ്പോള്‍ ഉള്ള മണം
    മറവി വേദനയായി തോന്നുന്നത് :
    കൂടെ പഠിച്ച സുഹൃത്തുക്കള്‍ "പേരെന്താ മറന്നു പോയല്ലോ" എന്ന് പറയുന്നത്
    മറക്കാന്‍ കൊതിക്കുന്നത് :
    ഒന്നും മറക്കരുത് എന്നാണു കൊതിക്കുന്നത് ,മറന്നാല്‍ ഞാന്‍ മറ്റൊരാളാകും .
    വാത്സല്യം :
    അമ്മ ഉമ്മ മമ്മി ഉമ്മി
    സന്തോഷം :
    എല്ലാപേരുടെയും സന്തോഷം ,എന്റെയും .
    സ്വപ്നം;
    പുസ്തങ്ങള്‍ ചുറ്റപ്പെട്ട ഒരു തുരുത്തില്‍ ഞാന്‍ തനിയെ

    0 comments:

    Post a Comment