Sunday, November 9, 2014

Tagged Under:

ചുംബനം-ഉമ്മ-മുത്തം-മുത്ത് ഗവു

By: mind waverings On: 3:52 AM
 • Share Post
 • മുത്തശ്ശി-മുത്തശ്ശൻമാരുടെ ഉമ്മയ്ക്ക് കുഴമ്പിന്റെ ഗന്ധംസ്ഫുരിക്കുന്ന സ്നേഹമണമാണ്
  കുഞ്ഞു കുട്ടികൾക്ക് ഉമ്മ കൊടുക്കുമ്പോൾ ഒരു ഗന്ധമുണ്ട്.മുലപ്പാല് മണക്കുന്ന ഒരു മാസ്മരഗന്ധം.
  കുറച്ചു കൂടി മുതിർന്ന കുട്ടികളെ നെറ്റിയിൽ ചുംബിക്കുമ്പോൾ വാത്സല്യം വഴിഞ്ഞൊഴുകുന്ന മനസ്സാണ്.
  അമ്മയുടെ ഉമ്മ ഒരിക്കൽ കൂടിയാ ഗർഭപാത്രത്തിലുറങ്ങാൻ കൊതിപ്പിക്കുമ്പോൾ അച്ഛന്റെ മുത്തം സംരക്ഷണചൂടിന്റെ സന്ദേശം മനസ്സിൽ നിറയ്ക്കുന്നു
  കൂടപ്പിറപ്പുകളുടെ ചുംബനം ഒരേ രക്തത്തിൽ നിന്ന് ഉടലെടുത്ത്,ഒരേ ഗർഭപാത്രത്തിൽ ഉറങ്ങിയ ബന്ധത്തെ ഊട്ടിഉറപ്പിക്കുന്നു
  ഇണയുടെ ചുംബനം കോരിത്തരിപ്പിച്ചു പ്രണയം കെടാതെ സൂക്ഷിക്കുമ്പോൾ,മക്കൾ തരുന്ന ചുംബനം വാക്കുകൾക്കതീതമാണ്
  കാലങ്ങളായി വേർപിരിഞ്ഞ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ വാരിയെല്ല് ഞെരിയുന്ന ആലിംഗനത്തോട് കൂടി കവിൾ കവിളോടുരസി ഒരുമ്മയുണ്ട്
  ഒടുവിലെത്തുന്ന മൃത്യുവിൻ ചുംബനം ഇനി എങ്ങനെയാണാവോ?
  വാൽ:ഇത്രയും അർത്ഥഭേദമുളള ഒന്നാണ് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് തീരെ വിലകുറഞ്ഞ ഒന്നായി തരം താഴ്ത്തപ്പെട്ടത്!!!

  0 comments:

  Post a Comment