Sunday, November 9, 2014

Tagged Under:

മരണം

By: mind waverings On: 4:39 AM
  • Share Post
  • കൊതിയോടെ നീ ഏറെക്കാലമായി
    ഒളിഞ്ഞിരുന്നെന്നെ നോക്കുന്നതെനിക്കറിയാം 
    നിന്നിലേയ്ക്കണയാന്‍ ഞാന്‍ കൊതിച്ചതും
    നീ മറന്നു കാണാന്‍ വഴിയില്ല
    ഇരുളില്‍ നീ തലോടി ആശ്വസിപ്പിച്ചതും
    പകല്‍ വെട്ടത്തില്‍ ഒളിഞ്ഞിരുന്നെന്നെ ഭയപ്പെടുത്തിയതും
    അകലെയെവിടെയോ അതോ വളരെ അടുത്തോ
    ഞാന്‍ നിന്റെതാകാന്‍ നീ കൊതിക്കുന്നുണ്ടെന്നെന്നെനിക്കറിയാം
    നീളമേറിയ വീഥികളിലും
    തിരക്കേറിയ തെരുവുകളിലും
    ഒറ്റപ്പെട്ടുപോയ തുരുത്തുകളിലും
    എന്നെ നീ തിരഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നപ്പോഴേ
    കാത്തിരിപ്പുണ്ട് ആ നാളിനായി ഞാനും
    നിന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു ജീവന്റെ പടിയിറങ്ങുവാന്‍
    വേദനിപ്പിക്കരുത് പ്രിയമാര്‍ന്നവരെ സങ്കടപ്പെടുത്തരുത്
    എന്നെ നീ കൊണ്ട് പോകുമ്പോള്‍ മരണമേ !!!

    3 comments:

    1. വേദനയില്ലാത്ത മരണം!
      അതൊരനുഗ്രഹമാണ്!!
      ആശംസകള്‍

      ReplyDelete
    2. ജനിക്കുമ്പോള്‍ വേദന ഇല്ലാത്തതുപോലെ മരിക്കുമ്പോഴും വേദന ഇല്ലാതെ സുഖകരമായ ഒരു അനുഭവം എന്നാണെന്റെ കണ്ടെത്തല്‍. ഇതെല്ലാം വിട്ടുപിരിയണമല്ലോ എന്ന മാനസികവ്യഥയല്ലാതെ വേറൊന്നുമില്ല. ബാക്കിയാകുന്ന പ്രിയപ്പെട്ടവര്‍ക്കാണ് യഥാര്‍ത്ഥ മരണവേദന

      ReplyDelete
    3. എല്ലാവര്‍ക്കും വേണം ഒരു നാള്‍ .....

      ReplyDelete