സ്വന്തം കഥയില്ലായ്മയെ കുറിച്ച് അവൾക്കു അഹങ്കാരമായിരുന്നു ഒപ്പം അവജ്ഞയും.അവളുടെ നാല് പാടും മറ്റാരുടെയൊക്കെയോ കഥകളിൽ അവൾ മുങ്ങിതാഴുമ്പോഴും ഒരിക്കൽ താനും കഥകളാല്‍ നിറയുമെന്നവള്‍ സ്വപ്നേപി വിചാരിച്ചു കാണാൻ വഴിയില്ല.
അവളുടെ കഥയില്ലായ്മകളിലേയ്ക്കൊരു കഥാസാഗരമായി അവൻ നിറഞ്ഞത് അപ്രതീക്ഷിതമായായിരുന്നു ,ഒരായിരം കഥക്കൂട്ടുകളുമായി .
അവന്റെ കഥയിലെ നായികയായി ,അവള്‍ അവളുടെതായ കഥ വേറെ മെനഞ്ഞപ്പോള്‍ അവളിലെ കഥയില്ലായ്മയ്ക്ക് ശാശ്വത പരിഹാരമായി.ഒരു നാള്‍ കഥകളൊക്കെ തീര്‍ന്നപ്പോള്‍ അവളോട് യാത്രപോലും പറയാതെ മറ്റാരുടെയോ ജീവിതത്തില്‍ കഥ പറയാനായി അവന്‍ നടന്നകന്നപ്പോളാണ് തന്നിലെ കഥയില്ലായ്മയുടെ വ്യാപ്തി അക്ഷരാര്‍ത്ഥത്തില്‍ അവള്‍ തിരിച്ചറിഞ്ഞത്

0 comments:
Post a Comment