Wednesday, January 18, 2012

Tagged Under: ,

പ്രണയ പുഷ്പമേ .........മുംതാസ്(ഭാഗം-3)

By: mind waverings On: 9:36 AM
  • Share Post

  • നീ അറിഞ്ഞുവോ സഖീ നിന്‍ നാഥനെ-
    ക്കുറിച്ചറിഞ്ഞാല്‍ ചങ്ക് പിളരുന്ന കഥകള്‍;
    സത്യമാകാം അസത്യമാകാം ഇതൊക്കെയും, 
    എന്നാലും ചൊല്ലുന്നു നിന്നോടതൊക്കെ ഞാന്‍.


    ടാജ്മഹലിന്‍ ശില്പി തന്‍ കൈ ചെദിച്ചതും,
    പിന്നെ സ്വന്തം പുത്രിയില്‍ രമിച്ചതും,
    അത്പോല്‍ കൊടിയപാപങ്ങലേറെ; 
    ചൊല്ലിടുന്നിടക്കിടെ പലരും.


    അതൊക്കെ എന്തെന്നാലും പ്രിയേ;
    നിന്നോടുള്ളപ്രണയത്തില്‍കളങ്കമേ-
    തോന്നുമില്ലെന്നു തന്നെ നിനക്ക നീ,
    അത് നിന്‍ പുണ്യം തന്നെയാണ് മുംതാസ്. 


    ഹേ,മുംതാസ്;നീ ഉറങ്ങുന്നോരാ വിസ്മയ-
    സ്മാരക കുടീരത്തില്‍ എത്തുന്നുണ്ടിപ്പോഴും, 
    നാനാ ദിക്കില്‍ നിന്നും പ്രണയികള്‍;
    നിന്റേതു തന്നെയാണിപ്പോഴുംസഖീ മികച്ച പ്രണയ ഗാഥ.

    1 comments:

    1. ഞാന്‍ ഇത് വരെ സ്മാരകത്തില്‍ എത്തിപ്പെട്ടില്ല !! എങ്ങനെ എത്തിപ്പെടും പ്രണയിനികള്‍ മാത്രമാണല്ലോ എത്തിപ്പെടുന്നത് അല്ലെ __
      :-))

      ReplyDelete