Sunday, January 15, 2012

Tagged Under:

By: mind waverings On: 10:36 PM
  • Share Post


  • വിധവയായ ഒരു സുഹൃത്തിന്‍റെ അനുജത്തിയുടെ വിവാഹമായിരുന്നൂ.എന്‍റെ സുഹൃത്ത്‌ ഭര്‍ത്താവും കുഞ്ഞുമൊത്ത് സന്തോഷമായി വിദേശത്ത് കഴിയവേ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടു.ഇന്നലെ താലി കെട്ടിന്റെ സമയത്ത് അവള്‍  ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന്  അകന്നു മാറി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു.അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു കവിത ആണിത്.പോരായ്മകള്‍ ഉണ്ടെന്നറിയാം പൊറുക്കുമല്ലോ ...

    ഇന്നനിയത്തികുട്ടിയുടെ വിവാഹ സുദിനം,
    അവളിരിക്കുന്നൂ നമ്രമുഖിയായി മണ്ഡപത്തില്‍;
    ഇന്നലെയെന്നോ ഞാനുമിരുന്നെന്‍ പ്രിയനോട്, 
    ചെര്‍ന്നിത് പോല്‍ മുല്ലപ്പന്തലില്‍.

    ഇന്ന് ഇവിടെ ആള്‍ക്കൂട്ടത്തില്‍ തനിയെ;
    പ്രിയന്‍റെ പ്രാണന്‍ എന്നെ വിട്ട -
    കന്നെങ്ങോ പറന്നു പോയ്‌; 
    ഞാനോ ഇന്നോരാലംബഹീന. 

    നീ അന്നെനിക്കേകിയ പ്രണയ മധുരിമ,
    ജീവിതത്തെ മുന്നോട്ടു നയിക്കുന്നൂ; 
    എന്നാലും നീ ഒഴിഞ്ഞൊരീ കിളിക്കൂട്‌, 
    നോക്കി ഞാനെന്നും കണ്ണീര്‍ വാര്‍ക്കുന്നൂ. 

    ഇതൊക്കെയാണിപ്പോള്‍ എന്‍ മനസ്സിലെങ്കിലും;
    അനിയത്തിപ്രാവേ നിനക്കേകുന്നൂ നൂറു മംഗളങ്ങള്‍. 
    നീ എന്നാളും വാഴുക സുമംഗലിയായ്,
    എന്നും നിന്‍ പ്രിയനൊപ്പം. 

    0 comments:

    Post a Comment