Thursday, March 22, 2012

Tagged Under:

നാന്‍സിയുടെ സ്വന്തം രമേഷ്(4)

By: mind waverings On: 8:54 AM
  • Share Post

  •  രമേശ്‌,കറുത്തിരുണ്ട് പൊക്കം കൂടിയ ചെറുപ്പക്കാരന്‍.എന്‍റെ സീനിയര്‍.റാഗിങ്ങിലൂടെയായിരുന്നൂ ഞങ്ങള്‍ പരിചയപ്പെട്ടത്‌.

    ഞാന്‍ കോളേജില്‍ ചേര്‍ന്ന പിറ്റേ ആഴ്ചയായിരുന്നൂ ആ സംഭവം.ദുബായില്‍ പഠിച്ചു വന്ന കുട്ടിയായത് കൊണ്ട് ജാഡ ഉണ്ടാകുമെന്നൊരു ധാരണ സീനിയര്‍ സിനുണ്ടായിരുന്നൂ.ഇല്ലാത്ത എന്‍റെ ജാഡ തകര്‍ക്കാനായിരുന്നൂ അവരുടെ ശ്രമം.

    അങ്ങനെയാണ് ഞാനും രമേഷും ആദ്യമായി കണ്ടുമുട്ടിയത്‌.പറയത്തക്ക സൗന്ദര്യമോ പ്രത്യേകതയോ ഒന്നുമുണ്ടായിരുന്നില്ല കാഴ്ചയില്‍.എന്നോട് പേര് വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു,നൂറു ബലൂണ്‍ വാങ്ങി ഒറ്റയ്ക്ക് വീര്‍പ്പിച്ചു അവിടുള്ള ഒരു ഹാളില്‍ തൂക്കി ഇടണമെന്ന്.കേള്‍ക്കുമ്പോള്‍ എളുപ്പമായി തോന്നുന്നല്ലേ.പക്ഷെ ചെയ്തു നോക്കുമ്പോള്‍ അറിയാം അതിന്‍റെ ഒരു സുഖം.

    അവര്‍ പറഞ്ഞത് പോലെ ചെയ്യാന്‍ തന്നെ ഞാനുറച്ചു.അല്ലെങ്കില്‍ അവര്‍ തരുന്ന അടുത്ത ശിക്ഷ ഇതിലും കാഠിന്യം ഏറിയതാണെങ്കിലോ.അങ്ങനെ രണ്ടു മണിക്കൂറിനകം അവര്‍ പറഞ്ഞ കൃത്യം വല്ല വിധേനയും പൂര്‍ത്തിയാക്കി.ബലൂണ്‍ വീര്‍പിച്ചു എന്‍റെ കവിളും ഒരു ബലൂണ്‍ പോലെ ആയി.

    രമേഷും കൂട്ടരും അത് കാണാന്‍ എത്തി.അവര്‍ പറഞ്ഞതനുസരിച്ചതില്‍ അവര്‍ സംതൃപ്തരായി.

    പിന്നെ കുറെ നാള്‍ രമേഷിനെ പറ്റി കൂടുതല്‍ വിവരമോന്നുമില്ലാര്‍ന്നൂ .ഞാന്‍ പഠനത്തിലേക്ക് മുങ്ങാംകുഴി ഇട്ടു.

    അക്കൊല്ലത്തെ കോളേജ് വാര്‍ഷികാഘോഷം,അന്നാണ് ഞാന്‍ പിന്നെയും രമേഷിനെ കണ്ടത്.അവന്‍റെ പാട്ടായിരുന്നൂ അന്നത്തെ ഹൈലൈറ്റ്.ഹിന്ദി പാട്ടായ മേരെ സപ്നോന്‍ കി റാണി ...അതായിരുന്നൂ അവന്‍ ആദ്യം പാടിയത്.പിന്നെയും അവന്റെതായി കൂടുതല്‍ പാട്ടുകളും സ്കിറ്റുകളും ഒക്കെയുണ്ടായിരുന്നൂ.ഇതൊക്കെ എന്നില്‍ അവനോടു ആരാധന തോന്നിപ്പിച്ചു.

    രണ്ടാം വര്‍ഷ ക്ലാസ്സ്‌ തുടങ്ങി.രമേഷിനെ പിന്നെ അധികം കണ്ടതുമില്ലാ,ഞാന്‍ അവനെ മറന്നു പഠനത്തില്‍ മുഴുകി 

         രണ്ടാം വര്‍ഷത്തെ വാര്‍ഷികാഘോഷം.എന്റെയും കൂട്ടുകാരുടെയും സംഘ നൃത്തം ഒരിനമായിരുന്നൂ ഒപ്പം പതിവ് പോലെ രമേഷിന്റെ പാട്ടുകളും.നൃത്തം കഴിഞ്ഞപ്പോള്‍ രമേശ്‌ എന്നെ തിരഞ്ഞു വന്ന് അഭിനന്ദിച്ചു ഞാന്‍ തിരിച്ചങ്ങോട്ടും.

    അതിനു ശേഷം എന്നെ കാണാനായി രമേശ്‌ ഇടയ്ക്കിടെ വരാന്‍ തുടങ്ങി.പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.നമ്മുടെ കൂട്ടുകെട്ടിന്‍റെ തുടക്കത്തില്‍ പ്രണയത്തിന്‍റെ ലാഞ്ചന അല്‍പ്പം പോലും കടന്നു വന്നിരുന്നില്ല.

    അപ്പോളും അപ്പനും അമ്മയും സഹോദരനും ദുബായിലായിരുന്നൂ,ഞാന്‍ ഹോസ്റ്റെലിലും.ഒറ്റക്കായ എനിക്ക് പലപ്പോഴും രമേശ്‌ ഒരു മൂത്ത സഹോദരനെ പോലെ ആയിരുന്നു.
    എപ്പോഴായിരുന്നു സൗഹൃദം പ്രണയത്തിലേക്ക് വഴിമാരിയതെന്നെനിക്കൊര്‍മ്മയില്ല.ഇന്നത്തെ പോലെ സിനിമ തിയേറ്റര്‍,ഐസ്ക്രീം പാര്‍ലര്‍ പ്രണയ മായിരുന്നില്ലാ ഞങ്ങളുടേത്.പ്രണയത്തില്‍ ഒരു പവിത്രത നിലനിര്‍ത്താന്‍ എന്നും രമേശ്‌ ശ്രദ്ധിച്ചിരുന്നൂ.

    ഇനി കുറച്ചു രമേഷിന്റെ കുടുംബ വിശേഷം.

    രമേശ്‌ അച്ഛനുമമ്മക്കും ഏക മകന്‍.അച്ഛന്‍ പഴയ പട്ടാളക്കാരന്‍,അമ്മ ഹൈസ്കൂള്‍ അധ്യാപിക.അച്ഛന്‍ വളരെ ക്രൂരനായിരുന്നൂ.എന്നും മദ്യപിച്ച് വന്ന് അമ്മയെ തല്ലുകയും ചീത്ത പറയലുമാണ് അദ്ദേഹത്തിന്‍റെ ഏക വിനോദം.

    അമ്മക്ക് എല്ലാമെല്ലാം രമേശ്‌ ആയിരുന്നു.രമേഷിന് അമ്മയും.അവനു വേണ്ടി അമ്മ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു.ആ സാധു സ്ത്രീ എത്ര ബുദ്ധിമുട്ടിയാലും രമേഷിന് ഒരു  കുറവും വരുത്തിയിരുന്നില്ല.

    ഞങ്ങളുടെ പ്രണയ നദി വിഗ്നങ്ങളൊന്നുമില്ലാതെ സാവധാനം ഒഴുകി കൊണ്ടിരുന്നു.അവനോടൊപ്പം അവന്‍റെ പാട്ടില്‍ ലയിക്കുമ്പോള്‍ ഞാന്‍ സ്വയം അലിഞ്ഞില്ലാതാകുമായിരുന്നു.ഇതിനിടയിലും ചിലദിവസങ്ങളില്‍ അവനെന്നില്‍ നിന്നെന്തോ അകല്‍ച്ച പാലിക്കുന്നതായി എനിക്ക് തോന്നിയിരുന്നു.പക്ഷെ എന്നെ അത് കൂടുതല്‍ അലട്ടിയിരുന്നില്ല കാരണം പിന്നെ കാണുമ്പോള്‍ എന്നോട് മുനപെന്നതെക്കാളും കൂടുതല്‍ സ്നേഹം അവന്‍ പ്രകടിപ്പിക്കാറണ്ടായിരുന്നു.

    അങ്ങനെ ഇരിക്കെയാണ് ഒരിടിത്തീ പോലെ എന്നെ ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ ആ രഹസ്യം എന്റെ കൂട്ടുകാരി എന്നെ അറിയിച്ചത്,രമേശ്‌ മദ്യത്തിനും മയക്കു മരുന്നിനും അടിമയാണെത്രെ .എന്‍റെ ലോകം എനിക്ക് നഷ്ടപ്പെട്ടതായി തോന്നി പോയി.

    രമേശിനോട് ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ അവന്‍ നിഷേധിക്കുമെന്നാണ്ഞാന്‍ പ്രതീക്ഷിച്ചത് മറിച്ച് എന്നോടവന്‍  കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്.അവന്‍റെ വീട്ടിലെ സംഘര്‍ഷങ്ങള്‍ ആണ് അവനെ ഇത്തരത്തില്‍ എത്തിച്ചതെത്രേ.

    എന്നെ അവനു നഷ്ടപ്പെടുമോ എന്നുള്ളതായിരുന്നു അവന്‍റെ ഏറ്റവും വലിയ ഭീതി.ചീത്തയായ അവനില്‍ നിന്ന് രക്ഷപ്പെട്ടു കൊള്ളാന്‍ വിഷമത്തോടെ ആണെങ്കിലും എന്നോട് പറഞ്ഞു.പക്ഷെ ഞാന്‍ അവനെയാണ്‌ സ്നേഹിച്ചത്,അപ്പോള്‍ അവനിലുള്ള കുറവുകളും കുറ്റങ്ങളും ഒപ്പം  സ്നേഹിക്കാന്‍ എനിക്കൊരു ബാധ്യതയില്ലേ?

    അവനെ തഴയുന്ന കാര്യം ആലോചിക്കാന്‍ പോലും എനിക്കാകുമായിരുന്നില്ല.

    ഇതില്‍ നിന്നൊക്കെ അവനെ എങ്ങനെ മോചിപ്പിക്കാം എന്നുള്ളതായി പിന്നെ എന്‍റെ ചിന്ത.രമേഷിന്റെ അനുമതിയോടെ പ്രശസ്തനായ ഒരു മാനസിക വിദഗ്ദ്ധനെ സമീപിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.അങ്ങനെ ക്രമേണ ചികിത്സയിലൂടെ എനിക്കെന്‍റെ രമേഷിനെ തിരികെ ലഭിച്ചു.

    ആ കൊല്ലത്തെ പരീക്ഷ അവന് എഴുതാനായില്ലെങ്കിലും പിറ്റേ കൊല്ലം അത് എഴുതുകയും ഫൈനല്‍ ഇയര്‍ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോട് കൂടി വിജയിക്കുകയും ചെയ്തു.ഇതിനുള്ള ക്രെഡിറ്റ്‌ മുഴുവന്‍ അവന്‍ എനിക്ക് വെച്ച് നീട്ടുകയാണ് ചെയ്തത്.

    വീണ്ടും ഞങ്ങളുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട നിറങ്ങള്‍ തിരികെ അണഞ്ഞു തുടങ്ങി.

    രമേശ്‌ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയം,എന്‍റെ അപ്പനും അമ്മയും നാട്ടില്‍ വന്നു.ഞാന്‍ രമേഷിനെ അവര്‍ക്ക് പരിചയപ്പെടുത്തുകയും ഒന്നിച്ചു ജീവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം അവരെ അറിയിക്കുകയും ചെയ്തു.അവര്‍ക്ക് എതിര്‍പ്പോന്നുമുണ്ടായിരുന്നില്ല.രമേഷിന്റെ മാതാപിതാക്കളെയും അപ്പന്‍ കണ്ടു സംസാരിച്ചു.കോഴ്സ് കഴിഞ്ഞാല്‍ ഉടനെ വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തി.

    എന്‍റെ സന്തോഷത്ത്തിനതിരില്ലായിരുന്നു.ഈ ലോകത്തെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് പോലും എനിക്ക് തോന്നിയിരുന്നൂ.

    പക്ഷെ വിധി കരുതി വെച്ചിരുന്നത് മറ്റൊന്ന്.
    ഒരു ഡിസംബര്‍,കറുത്ത ഡിസംബര്‍.എന്‍റെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ ആ ക്രിസ്തുമസ് ദിനം. 

    ആ വര്‍ഷം ക്രിസ്തുമസ് ആഘോഷിക്കാന്‍ അപ്പന്‍ എന്നെ ദുബായിലേക്ക് കൊണ്ട് പോയി.രമേഷിനെ പിരിയാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും കുറച്ചു ദിവസത്തേക്കല്ലേഎന്ന ആശ്വാസത്തില്‍ ഞാന്‍ യാത്രയായി.ഞങ്ങളെ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ രമേശുണ്ടായിരുന്നൂ.

    ദുബയിലായിരുന്നെങ്കിലും ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ കൂടി വിശേഷങ്ങള്‍ അറിയുന്നുണ്ടായിരുന്നു.ക്രിസ്തുമസ് ദിനം മുതല്‍ അവന്‍റെ വിശേഷം ഒന്നും അറിയാതായി.അവന്‍റെ വീട്ടില്‍ വിളിച്ചിട്ടും ആരും ഫോണ് എടുത്തില്ലാ.എനിക്ക് വല്ലാത്ത വേവലാതിയും അവനോടു അരിശവും ഒക്കെ തോന്നി.

    എങ്ങനെയെങ്കിലും ലീവ് കഴിഞ്ഞു ഞാന്‍ കോളേജില്‍ മടങ്ങിയെത്തി.കൂട്ടുകാരുടെ മുഖത്തൊക്കെ എന്നെ കാണുമ്പോള്‍ ഒരു സഹതാപം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.പക്ഷെ അത് ഞാന്‍ വലിയ കാര്യമാക്കിയില്ല.

    രമേഷിന്റെ വിവരമൊന്നും അറിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.ഞാന്‍ വരുന്ന ദിവസം അവനു നന്നായി അറിയാവുന്നതാണ്.ഓടി വരുന്നതായിരുന്നൂ അവന്‍റെ പ്രകൃതം.എന്നിട്ടും അവന്‍ എന്തേ വരാഞ്ഞത്.


                                                                                                                             (തുടരും )

    0 comments:

    Post a Comment