Thursday, March 22, 2012

Tagged Under:

നാന്‍സി ചരിതം തുടരുന്നൂ(5)

By: mind waverings On: 8:57 AM
 • Share Post

 • രമേഷിന്റെ വിവരമൊന്നും അറിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.ഞാന്‍ വരുന്ന ദിവസം അവനു നന്നായി അറിയാവുന്നതാണ്.ഓടി വരുന്നതായിരുന്നൂ അവന്‍റെ പ്രകൃതം.എന്നിട്ടും അവന്‍ എന്തേ വരാഞ്ഞത്.

  രമേഷിന്റെ ചില കൂട്ടുകാരെ കണ്ടു ഞാന്‍ വിവരം തിരക്കി.അപ്പോളാണ് ഞെട്ടിക്കുന്ന ആ വിവരം ഞാന്‍ അറിഞ്ഞത്.എന്റെ രമേശ്‌ ജയിലിലാണ്,അവന്‍റെ അച്ഛനെ കൊന്ന കുറ്റത്തിന്.

  എന്‍റെ ലോകം മുഴുവന്‍ തകര്‍ന്നു തരിപ്പണമാകുന്നത് പോലെ.ഞാന്‍ അവനെ കാണാന്‍ ജയിലില്‍ ചെന്നു.പക്ഷെ അവന്‍ എന്നെ കാണാന്‍ താല്പര്യപ്പെട്ടില്ല.

  ആ സംഭവം;ക്രിസ്തുമസ് തലേന്ന് മദ്യപിച്ചു വന്ന് അവന്‍റെ അച്ഛന്‍ അമ്മയോട് പിന്നെയും കാശ് ചോദിച്ചു.കൊടുക്കില്ലെന്ന് പറഞ്ഞ അമ്മയെ വെട്ടാന്‍ കത്തിയെടുത്തു അയാള്‍ .ഇത് കണ്ട് അമ്മയെ രക്ഷിക്കാന്‍ ചെന്നതായിരുന്നു രമേശ്‌.പിടിവലിക്കിടയില്‍ അച്ഛന്റെ കഴുത്തില്‍ വെട്ടേല്‍ക്കുകയും തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു.

  ആ സംഭവത്തോടെ അവന്‍റെ അമ്മ മാനസിക രോഗിയായി.അപ്പന്‍റെ സഹായത്തോടെ ഞാന്‍ ആ അമ്മയെ ചികിത്സിപ്പിച്ചു.ഒരു ദിവസം വല്ലവിധേനയും എന്നെ കാണാന്‍ രമേശ്‌ സമ്മതിച്ചു.പക്ഷെ ആ കൂടിക്കാഴ്ച എനിക്ക് വേദന മാത്രമാണ് നല്‍കിയത്.ഇനി മേലില്‍ അവനെ കാണാന്‍ ചെല്ലരുതെന്നും,അവനു വേണ്ടി കാത്തിരുന്നു എന്‍റെ ജീവിതം തുലയ്ക്കരുതെന്നും,അവനെ മറക്കരുതെന്നുമൊക്കെ അവന്‍ പറഞ്ഞു.എന്നെ കൊണ്ട് കഴിയുമോ അതിന്?അവനെ മറക്കണമെങ്കില്‍  എന്നേ എനിക്കതാവാമായിരുന്നു.പക്ഷെ അവന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ അനുസരിച്ചു.അതിന് ശേഷം അവനെ കാണാന്‍ ഞാന്‍ പിന്നെ പോയില്ല. 

  ആ സംഭവത്തിന്‌ ശേഷം വര്‍ഷം 9 കഴിഞ്ഞു.ഞാനിപ്പോള്‍ ഒരു ഡോക്ടര്‍ ആണ്.അപ്പനുമമ്മയ്ക്കും എന്നെ നന്നായി അറിയുന്നത് കൊണ്ട് ഇത് വരെ വേറെ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ല.ഞാനിപ്പോള്‍ രമേഷിന്റെ അമ്മയ്ക്കൊപ്പം അവന്‍റെ വീട്ടിലാണ് താമസിക്കുന്നത്.

  ഇന്ന് ...വീണ്ടും ഒരു ഡിസംബര്‍,എന്‍റെ രമേശ്‌ ജയില്‍ മോചിതനാവുന്ന സുദിനം.ഞാന്‍ രാവിലെ മുതല്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ആഹാരവും ഒരുക്കി, ഇഷ്ടമുള്ള മഞ്ഞ കസവ് സാരിയും അണിഞ്ഞ് കാത്തിരിക്കുകയാണ്.അതിനിടയിലാണ് ഞാന്‍ നിങ്ങളോട് കഥ പറയാന്‍ വന്നത്. 

  രമേശ്‌ ഇപ്പോള്‍ പഴയത് പോലെ പാട്ടുകള്‍ പാടാറുണ്ടോ ആവോ.ഞങ്ങള്‍ പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി എന്ത് മാത്രം പാട്ടുകളാ പാടി തന്നിരുന്നത്. ആ ഗാംഭീര്യ സ്വരത്തില്‍  ഞാന്‍ അലിഞ്ഞില്ലാതായതും ഒക്കെ ഇന്നലെയെന്നത് പോലെ തോന്നുന്നൂ.അദ്ദേഹം അനുഭവിച്ച വേദനകള്‍ മനസ്സില്‍ ഘനീഭവിച്ചു കിടപ്പുണ്ടോ ആവോ.എന്‍റെ പഴയ രമേഷിനെ എനിക്ക് തിരിച്ചു ലഭിക്കുമോ. ഈ ക്രിസ്തുമസ് രാവില്‍ എനിക്ക് അദ്ദേഹത്തിന്‍റെ തോളോട് തോള്‍ ചേര്‍ന്നിരുന്ന് ആ പാട്ട് കേട്ട് സ്വയം മറക്കണം.

  ദേ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം.എന്‍റെ രമേശ്‌ ആവും.ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ.എത്ര നാളായി അദ്ദേഹത്തെ കണ്ടിട്ട്.

  രമേഷിനെ സ്വീകരിക്കാന്‍ ആഹ്ലാദത്തോടെ വാതില്‍ തുറന്ന ഞാന്‍ കണ്ടത് ഏതോ അപരിചിതനായ ചെറുപ്പക്കാരന്‍,അതെന്‍റെ പ്രിയ രമേശ്‌ ആണെന്ന് എത്ര പറഞ്ഞിട്ടും മനസ്സ് സമ്മതിക്കുന്നില്ല.താടിയും മുടിയും വളര്‍ത്തി,കണ്ണുകളില്‍ ശൂന്യഭാവവുമായി മുന്നില്‍ നില്‍ക്കുന്നയാള്‍ എങ്ങനെയാ എന്‍റെ രമേശ്‌ ആകുക ....കണ്ണുകളില്‍ കുസൃതിയും പുഞ്ചിരിയും ഒളിപ്പിച്ച് വെയ്ക്കാറൂള്ളവനല്ലേ അവന്‍.......
  മുന്നില്‍ കണ്ട രമേഷിന്റെ ഭാവം എനിക്ക് നിര്‍വചിക്കാനായില്ല...എന്നെ അവിടെ കണ്ടതില്‍ ഉള്ള അമ്പരപ്പോ അത്ഭുതമോ അല്ല മരിച്ചു ദേഷ്യമോ വെറുപ്പോ എന്തൊക്കെയോ ചേര്‍ന്നൊരു ഭാവം.

  എന്നോടെന്തേ അവന്‍ ഇങ്ങനെ ...!!!!!!!!

  രമേശ്‌ നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നുഅമ്മയും മകനും കെട്ടിപ്പുണര്‍ന്നു വളരെ നേരം കരഞ്ഞു.ഞാന്‍ അവിടെ ഒരന്യയായത് പോലെ.

  അന്നേ ദിവസം എന്നോട് അവന്‍ ഒന്നും മിണ്ടിയില്ല.എന്‍റെ മനസ്സാകെ കലങ്ങി മറിഞ്ഞത് പോലെ.ഞാന്‍ ഇത്ര നാളും കാത്തിരുന്നത് ഇതിന് വേണ്ടി ആയിരുന്നോ?പരസ്പരം ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ ഞങ്ങള്‍ ...എന്നിട്ടിപ്പോള്‍.....!!!!!!!!!!

  രാത്രി ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെച്ച് ഞാന്‍ എന്‍റെ മുറിയിലേക്ക് പോയി.ഞാന്‍ കൂടെ നിന്നാല്‍ കഴിച്ചില്ലെങ്കിലോ..കുറച്ചു കഴിഞ്ഞ് ചെന്നു നോക്കിയപ്പോള്‍ ആഹാരംകഴിച്ചിരിക്കുന്നതായി  കണ്ടു.

  അപ്പോള്‍ അടുത്ത മുറിയില്‍ നിന്നും സംഭാഷണം കേട്ട്.ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നത് നല്ല സ്വഭാവമാല്ലെങ്കിലും ഞാന്‍ ശ്രദ്ധിച്ചു പോയി.ചര്‍ച്ച എന്നെക്കുറിച്ചായിരുന്നു.രമേഷിന് എന്നോട് വെറുപ്പല്ലെന്നും മുന്പത്തേതിലും സ്നേഹമാണെന്നും പുറമേ കാണിക്കുന്നത് വെറും നാട്യമാണെന്നും ഞാന്‍ മനസ്സിലാക്കി.സമ്പന്ന കുടുംബത്തില്‍ പെട്ട എനിക്ക് കൊലപാതകിയും ദരിദ്രനുമായ അവനുമായുള്ള വിവാഹബന്ധം ഒരു ശിക്ഷയാകില്ലേ,അവനായിട്ട് എന്‍റെ ഭാവി നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല ..ഇതൊക്കെ ആയിരുന്നുഅവന്‍റെ ന്യായീകരണം.

  അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.കരച്ചില്‍ കേട്ട് രമേശ്‌ ഓടി വന്നു.ഞാന്‍ എല്ലാം കേട്ടിരിക്കുന്നു എന്നവന് മനസ്സിലായി.എന്ത് ചെയ്യണമെന്നറിയാതെ അവന്‍ സ്തബ്ധനായി.

  ഞാനോരോന്നു പുലമ്പാന്‍ തുടങ്ങി....ഇത്രനാളും അവനായി കാത്തിരുന്നതും മറ്റും.അപ്പോള്‍ പഴയ രമേഷിനെ,സ്നേഹവാനായ രമേഷിനെ ഞാന്‍ അവനില്‍ കണ്ടു.അവനെന്നെ ആശ്വസിപ്പിച്ചു.ഇത് കണ്ടു നിന്ന അമ്മയ്ക്കും സന്തോഷമായി.പൊയ്പ്പോയ നല്ല ദിനങ്ങള്‍ തിരികെ അണയുന്നതാവുമോ,.......അതോ  .....!!!!!!!!!

  പിന്നെയുള്ള ദിനങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു.അപ്പനും അമ്മയും സഹോദരനും നാട്ടിലെത്തി ഞങ്ങളുടെ വിവാഹം കെങ്കേമമായി നടത്തി.

  ഈ ലോകത്ത് ഞാനാണ് ഏറ്റവും ഭാഗ്യവതി എന്നെനിക്ക്  തോന്നിപ്പോയ ദിവസങ്ങള്‍.ദുഖങ്ങളെല്ലാം പോയ്മറഞ്ഞ് മോഹങ്ങളെല്ലാം പൂവണിയുകയാണല്ലോ.നേരം പുലരുന്നതും ഇരുളുന്നതും..പൂ വിരിയുന്നതും കിളികള്‍ പാടുന്നതും എല്ലാം ഞങ്ങള്‍ക്ക് വേണ്ടിയെന്നത് പോലെ ...



                                                                                                                                         (തുടരും)

  0 comments:

  Post a Comment