Tuesday, March 20, 2012

Tagged Under:

ഒരു കള്ളക്കഥ

By: mind waverings On: 5:15 AM
  • Share Post

  •  ഈ കഥ നിങ്ങള്ക്ക് അറിയോന്ന് എനിക്കറിഞ്ഞൂടാ എനിക്കറിയോന്നു ഇങ്ങക്കും അറിഞ്ഞൂടാ,കേട്ടിട്ട് തല്ലാന്‍ വരല്ലേ,ട്ടാ. മ്മളെ വീടിന്‍റെ അയലോക്കത്തുള്ള ആലിക്കുട്ടി മാമാന്‍റെം റംല മാമീന്‍റെം കഥയാണേ.........

    കുറച്ചു കാലം മുന്‍പുള്ള കഥയാ,അന്ന് ക്യാമറ എന്തെന്ന് ആര്‍ക്കും അറിയാത്ത കാലം.ഒരു ദിവസം അയലോക്കത്തൂന്നു ഓടി വന്ന മാമി മാമാനോട് ഒരു ഡിമാണ്ട്‌ വെച്ച് ."ഇക്കാ നമ്മക്ക് ആ ഫോട്ടോ  പിടിക്കണ പീടികെ ഒന്ന് പോയാലാ,സൈനൂം സരോജോം എല്ലാം പോയിക്കണ് ഒരിക്കൊക്കെ നല്ല മോന്ജുള്ള ഓരുട പടങ്ങള് കിട്ടീക്കാണ്,നിക്കും ബേണം ഇക്കാ ന്‍റെ ഒരു പടം"

    അപ്പൊ ഇക്കാ ചോദിച്ചു"എന്തിനാണ്ടീ ഹിമാറെ അതിന്‍റെ ആവശ്യം,അന്റെ മോര് ഞാനുണ്ടല്ല ഇബടെ കാണാന്‍ ഇനി വേറെ ആരെ കാണിക്കാന്‍ ആണ്ടീ"

    അപ്പൊ മാമി"എനിക്ക് പെരുത്ത്‌ ആശയായിട്ടല്ലേ ഇക്കാ"

    മാമ:എന്നാ അന്‍റെ ആശ നടക്കട്ടെ ബേഗം കുളിച്ചു കുപ്പായോം ഇട്ടു വാ"

    അങ്ങനെ കുളിച്ചൊരുങ്ങി സുന്ദരിയായി വന്ന മാമിയേം കൂടി മാമ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു.കുറച്ചു കഴിഞ്ഞപ്പോള്‍ മാമ എന്തോ മറന്നത് പോലെ തിരിഞ്ഞു നിന്നു

    അപ്പൊ മാമി:എന്താണിക്ക എന്തേലും മറന്നാ ഇങ്ങള് 

    മാമ:എടി ബലാലെ ഈ ഫോട്ടോന്ന് പറയാനാ സാധനം മണക്കണേ കൊണ്ടിട്ടു ഇമ്മിണി അത്തര്‍ പൊരട്ടി കൊണ്ടോവണ്ടേ അത് നീ മറന്നാ?നീ പോയി നമ്മടെ ലത്തീഫ് കൊണ്ടന്ന അത്തര്‍ കൊണ്ട് വാ...തെചേച്ചും പൂവാം

    അങ്ങനെ അവര്‍ അത്തര്‍ ഒക്കെ തേച്ചു സ്റ്റുഡിയോയിലേക്ക് യാത്രയായി,ഉടമ രാമേട്ടനെ കണ്ടു ഫോട്ടോ എടുക്കാന്‍ ആയി റെഡി ആയി.ഫോട്ടോ ഫ്ലാഷ് അടിച്ചപ്പോള്‍ ഉടനെ മാമ:എടാ എന്ത് തെണ്ടിത്തരാടാ നീ കാണിക്കണേ?നമ്മട മുഖത്തേക്ക് എന്തിനാണ്ടാ നീ വെട്ടം അടിച്ചു കളിക്കണേ?രാമേട്ടന്‍ എങ്ങനെയെങ്കിലും മാമാനെ പറഞ്ഞു കാര്യങ്ങള്‍ മനസ്സിലാക്കി സമാധാനിപ്പിച്ചു.

    പിറ്റേ ദിവസം ഫോട്ടോ കൊടുക്കാം എന്ന് പറഞ്ഞു  വിട്ടു.പിറ്റേ ദിവസം രാവിലെ വല്യ ഉത്സാഹത്തില്‍ ഫോട്ടോ  വാങ്ങാന്‍ പോയ മാമ വളരെ ദേഷ്യത്തോടെ ആണ് തിരികെ വന്നത്.

    കാരണം  ചോദിച്ച മാമിയോട് മാമ:ഡീ ബലാലേ നമ്മള്‍ അപ്പളേ അന്നോട്‌ പറഞ്ഞതല്ലേ ഇതൊന്നും ബേണ്‍ടാന്നു...അത് മൊത്തത്തി കളിപ്പീരാണ്ടി,ആ ഫോട്ടോ എന്ന് പറഞ്ഞ സാധനത്തില്‍ മണം ഒന്നും ഇല്ലാര്ന്നടീ ,ഞാന്‍ അതോണ്ട് വാങ്ങീലാ.ആ കള്ളാ ഹിമാറ് നമ്മള അത്തരോക്കെ അതീന്നു അടിച്ചു മാറ്റീ....!!!!!!!!

    2 comments:

    1. കാലം പോയില്ല്യേ?
      ആശംസകള്‍

      ReplyDelete
    2. ന്റെ മാമാ, ന്നാലും ആ ചതി അയാൾ ചെയ്തല്ലോ!

      ReplyDelete